തിളക്കങ്ങൾ *
തമ്പുകളും കടന്നു
ബാല്യ കൗമരങ്ങൾക്കു
വെള്ളിരേഖ തീർക്കുമ്പോൾ
ഓർമ്മ താൾ മറിക്കവെ
സ്വയമച്ചടക്കത്തിൽ
പല ഇടങ്ങൾ കടന്നു
പല വിദ്യകളും
സ്വായക്തമാക്കിയും
മത്സരങ്ങളും ജീവിതകാരുണ്യ
പ്രവർത്തനങ്ങളും നേടി തന്ന
തിളക്കങ്ങൾ ഇന്നും
കടന്നയകന്ന വഴികളും
കല്ലും മുള്ളും ചവിട്ടി
പട്ട് പരവതനികൾ തീർത്തും
നടന്നു വന്ന കടമ്പളകളിലിന്ന്
വിസ്മയത്തോടെ മനസ്സിൽ തെളിഞ്ഞു
ജീ ആർ കവിയൂർ
26 07 2023
* രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡ് വാങ്ങിയ നാളിൽ പത്രത്തിൽ കൊടുക്കുവാൻ ഏടുത്ത ഒരു ചിത്രം
കഴിഞ്ഞ ദിവസം അച്ഛൻ്റെ ആൽബത്തിൽ
നിന്നും കാണ്ടപ്പോൾ വിരിഞ്ഞ കവിത
Comments