കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ
എൻ മനമൊരു
വൃന്ദാവനചന്ദ്രികയായി
എഴുതാൻ തുനിഞ്ഞ
പാട്ടിന്റെ ഈരടികളിൽ
നിൻ മൃദുസ്മേര മതു
മാത്രമായി നിറയുന്നുവല്ലോ
കണ്ണാ കണ്ണാ കണ്ണാ
നിന്നെ തേടി
അലയാത്ത ഇടങ്ങളില്ല
ഋതു വർണ്ണരാജികൾ
പൂക്കും ചോലകളിൽ
മന്ദാര കുസുമ ലതാദികളിൽ
മന്ദമായി ഒഴുകും പുഴകേരുകിൽ
നീ മാത്രമായി നിറയുന്നുവല്ലോ
കണ്ണാ കണ്ണാ കണ്ണാ
മാനത്ത് വിരിയും പൂക്കളാം
തേജോ ഗോളങ്ങളിൽ
തിരഞ്ഞു പോയാലോ
നീ മാത്രം നീ മാത്രം
നിറഞ്ഞു നിൽക്കുന്നു
കണ്ണാ കണ്ണാ കണ്ണാ
ജീ ആർ കവിയൂർ
11 07 2023
Comments