എന്നെ ഒരു കവിയായി മാറ്റിയല്ലോ

നിൻ കോകില നാദം
 കെട്ടുറങ്ങും രാവിനും
നീലാംബരിക്കും ചാരുത
നിൻ ചിരിമലരുകൾക്ക് 
മുല്ല പൂവിൻ സുഗന്ധം

 നിൻ സാമീപ്യമെത്ര  മധുരതരം
നിൻ തൽപത്തിൽ മയങ്ങും 
കുളിർ നിലാവും
നിദ്രയകന്ന രാവിൻ 
മാറത്ത് പടരും
നിശാഗന്ധിയുടെ 
നറുമണവും

എൻ ഹൃദയ മിടിപ്പെറുന്നു
നിൻ പദ നിസ്വനമടുക്കും തോറും
മാറ്റൊലി കൊള്ളുന്നു നിൻ  
മുരളീരവം മോഹനം
നിന്നിലലിയും സ്നേഹ
 വസന്തത്തിൻ വർണ്ണങ്ങൾ
എന്നെ ഒരു കവിയായി മാറ്റിയല്ലോ 

ജീ ആർ കവിയൂർ
13 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “