वो नहीं मेरा मगर वो नहीं मेरा मगरउससे मुहब्बत है तो है ദീപ്തി മിശ്രയുടെ/ ഗുലാം അലി - ഗസൽ പരിഭാഷ

वो नहीं मेरा मगर वो नहीं मेरा मगर
उससे मुहब्बत है तो है 
ദീപ്തി മിശ്രയുടെ/ ഗുലാം അലി - ഗസൽ പരിഭാഷ 

അവളെന്റെതല്ലെങ്കിലും....

അവളെന്റെതല്ലെങ്കിലും 
പ്രണയിക്കുന്നുയിന്നും 
ഞാൻ അവളെയെറെയായ്
ഇതൊക്കെ നിയമസംഹിതകൾക്കും 
മത ചിഹ്നങ്ങൾക്കുമപ്പുറമാണെങ്കിലും 

അവളെന്റെതല്ലെങ്കിലും 
പ്രണയിക്കുന്നുയിന്നും 
ഞാൻ അവളെയെറെയായ്

സത്യമായെങ്കിലും സത്യമായി 
പറയുന്നു ഞാനിന്നും അവൾക്കായി 
ലോകത്തിൻ കപടലുകൾക്ക് മുന്നിൽ 
പറയുവാനുള്ളത് പറയട്ടെ 

അവളെന്റെതല്ലെങ്കിലും 
പ്രണയിക്കുന്നുയിന്നും 
ഞാൻ അവളെയെറെയായ്

സുഹൃത്തായി കൊണ്ട് അവൾ 
എന്നെ ശത്രുവായി കരുതിയല്ലോ 
എന്നിട്ടും ഞാൻ എന്റെ ജീവിതം 
അവളുടെ ഓർമ്മകളിൽ നിറച്ചു 
ജീവിക്കുന്നുവല്ലോ 

അവളെന്റെതല്ലെങ്കിലും 
പ്രണയിക്കുന്നുയിന്നും 
ഞാൻ അവളെയെറെയായ്

എന്നു പറഞ്ഞു ഞാൻ 
അവൾ എനിക്ക് ലഭിക്കണമെന്ന് 
മറ്റുള്ളവരുടേതാണെങ്കിലും 
ഇന്നുമെൻ ഓർമ്മകളിൽ 
നിറഞ്ഞു നിൽപ്പു

അവളെന്റെതല്ലെങ്കിലും 
പ്രണയിക്കുന്നുയിന്നും 
ഞാൻ അവളെയെറെയായ്

രചന ദീപ്തി മിശ്ര /ഗുലാം അലി 
പരിഭാഷ ജീ ആർ കവിയൂർ
14 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “