കണ്ണാ കാർമുകിൽ വർണ്ണ

കണ്ണാ കാർമുകിൽ വർണ്ണ

തുയിലുണർത്തു പാട്ടിന്റെ 
തുടികേട്ടു ഉണർന്നു 
തുടിക്കുന്നു നിനക്കായ് എൻ മനം 
തുണയാകണേ കണ്ണാ 

തുളസീദളത്താലും 
തൂമലർ മാലകളാലും 
തൂശനിലയിലായ്
തൂവെള്ള ചോറും 
കറികളൊരുക്കി നിനക്കായ്
കാത്തിരിപ്പൂ ഭഗവാനെ 

തൂണിലും തുരുമ്പിലും 
തൂലികത്തുമ്പിലും നിൻന്നാമം 
തുഴയുമീ ജീവിതവഴികളിലും 
തണലൊരുക്കി നിൽക്കുന്നു 
കാത്തരൂളേണമേ ഭഗവാനെ 
കണ്ണാ കണ്ണാ കണ്ണാ കണ്ണാ 

ജീ ആർ കവിയൂർ
12 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “