എത്ര പ്രണമിച്ചാലും മതിവരില്ല
എത്ര പ്രണമിച്ചാലും മതിവരില്ല
നീലമേഘങ്ങൾ സാക്ഷി
നീല സാഗരം സാക്ഷി
പഞ്ചഭൂതങ്ങളേ സാക്ഷി
പണ്ടുപാടിയ പുരാണ
ഇതിഹാസങ്ങളേ സാക്ഷി.
കൈകേയാത്മജനാം
കൈവലൃരൂപിയാം
മന്ദവിപതിയായ്
തക്ഷനും പുഷ്കലനും
പുത്രരായി യുള്ളവനും
വരം രണ്ടു ലഭിച്ചതിനാൽ
അമ്മയുടെ സന്തോഷത്തിനും
അച്ഛന്റെ വിയോഗത്താലും
ജേഷ്ഠന്റെ പാദുകം വെച്ച്
പൂജിച്ച് രാജ്യഭാരമെറ്റ്
ഭരിതമായി ഭരിച്ചും
പേരും പ്രശസ്തിയുമേറെ
നൽകിയതും ത്യാഗോജ്വലമാർന്ന
ജീവിതം നയിച്ചോരു ഭരതനെ
എത്ര പ്രണമിച്ചാലും മതിവരില്ല.
ജീ ആർ കവിയൂർ
Comments