ഫലം ലഭിക്കും ചെയ്യാനുള്ളത് ചെയ്യുക

ഫലം ലഭിക്കും ചെയ്യാനുള്ളത് ചെയ്യുക 

ഞാനൊരു മഞ്ഞിൻ കണമല്ല 
വീണുടഞ്ഞു ചിതറുവാൻ 
ഞാനൊരു മഴയാണ് 
വീണ്ടും തിരികെ എത്തും 

എനിക്കൊരു വ്യത്യാസമോ
 പിണക്കങ്ങളോയില്ല 
ആരു തള്ളിപ്പറഞ്ഞാലും 
കൊള്ളിയാലും 
കേവലം പെയ്യുക എന്നതല്ലാതെ 
വേറൊരു ധർമ്മവും 
ഇന്നില്ല എപ്പോഴാണെങ്കിലും 

നിനക്ക് ദാഹിക്കും 
എന്ന് അരികിൽ വരാൻ 
ആഗ്രഹിക്കാതെ പറ്റില്ലല്ലോ 
ഞാൻ പെയ്യും പെയ്യുക തന്നെ ചെയ്യും 

പെയ്യും എന്നത് 
എന്റെ ധർമ്മം തന്നെ
 ഓരോ തുള്ളിയിലും 
എഴുതപ്പെട്ടിട്ടുണ്ട് 
എത്രമാത്രം ലഭിക്കുമെന്ന് 

ഞാനൊരു ശബ്ദമല്ല 
ബഹളങ്ങളിൽ മുങ്ങി പോകുവാനായി 
ഞാനൊരു പ്രജണ്ട പ്രതീകമ്പനമാണ് 
ഓരോരുത്തരുടെയും ഹൃദയമിടിപ്പിലുണ്ട് 

എവിടെയാണ് ഞാനെത്തപ്പെടുന്നത് അറിയില്ല ഞാൻ എവിടെ ഒക്കെ 
ചെന്ന് ചേരും അതുതന്നെ സത്യം 
ഇന്ന് നിനക്ക് അത് കേൾക്കുവാനോ
അനുഭവപ്പെടുവാനോ കഴിഞ്ഞില്ലെങ്കിലും 

ഒരുനാൾ അതു മനസ്സിലാക്കും 
ഈ ശബ്ദം മറ്റാരുമല്ല 
നിന്റെ ഉള്ളിന്റെ ഉള്ളിൽ 
നിന്നുമെന്ന് മനസ്സിലാക്കും 

അപ്പോൾ നീ വരുക
ഞാൻ അങ്ങനെ 
പെയ്തു കൊണ്ടേയിരിക്കും 

നിസ്വാർത്ഥം ഇങ്ങനെ 
ചെയ്യുക എന്നത് എന്റെ 
കർമ്മവും ധർമ്മവും ആണ് 
ഓരോ തുള്ളികളിലും 
എഴുതപ്പെട്ടിരിക്കുന്നു നിന്റെ പേരുകൾ 

ഞാനാ ഉരുകുന്ന തിരിയിൽ അല്ല 
അതിന്റെ വെളിച്ചം കെട്ടുപോകും പോലെ 
ഞാനൊരു വിളക്കാണ് കത്തി നിൽക്കും പ്രകാശമാണ് 

അണഞ്ഞാലും വീണ്ടും എരിയും 
അതുതന്നെയല്ലേ പല വീടുകളിലും ക്ഷേത്രങ്ങളിലും പ്രോജ്ജ്വലമായി നിൽക്കുന്നത് കാണിക്കരുത് നിന്റെ മനസ്സിന്റെ ഇരുള് അതേ അന്ധകാരം 

ഇനി മിന്നി തെളിയുന്നത് 
പ്രലോഭിച്ചാലും അറിയും 
ഒരുനാൾ അതേ ഒരു നാൾ വരും
 നിന്നുള്ളിലെ ഈ അന്ധകാരത്തെ വെറുക്കുക തന്നെ ചെയ്യും 

അപ്പോൾ വരിക ഞാൻ എരിഞ്ഞു കൊണ്ടേയിരിക്കും ഓരോ നാളങ്ങളിലും ജ്യോതിയായി നിനക്കുള്ളതാണ് പ്രയത്നിക്കുക ഫല ചെയ്യില്ലാതെ 

ജീ ആർ കവിയൂർ 
18 07 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “