മനം തുളുമ്പി പോയി
ഗന്ധർവ്വ വീണയിൽ
ശ്രുതിയുറങ്ങി രാവിൽ
മന്ദാര അനിലൻ
വീശിയകന്നുമെല്ലേ
കണ്ണുകളടഞ്ഞു
കനവിന്റെ തൽപ്പത്തിലായി
കൺമഷി ചേലോലും
മിഴികളുമായി അവൾ
വന്നു നിന്നു മുന്നിൽ മൗനമായി
കണ്ടു കൊതി തീരും മുൻപേ
കൺതുറന്നു അറിയാതെ
കണ്ടില്ല അവളെയും
നിലാവ് പുഞ്ചിരി തൂകി
നാണത്താൽ മനം തുളുമ്പി പോയി
ജീ ആർ കവിയൂർ
27 07 2023
Comments