അന്തമായ തേടൽ

കാണുന്നു പലതും 
കണ്ടതി തൊന്നുമല്ലല്ലോ 
കാലത്തിൻ യവനികക്ക് 
കാഴ്ചകളായി മാറുന്നുവോ 

മണക്കുന്നു ജീവിതങ്ങൾ 
മറഞ്ഞു പോയ മങ്ങിയ 
മഴക്കാഴ്ചകളായ് 

മദിക്കുന്ന മനസ്സും 
വചസ്സുകളൊക്കെ 
വായന തേടുന്ന
വഴിയോരത്തമ്പുകളായ്

വർണ്ണിക്കാനാവാത്ത 
താളുകളിൽ തളച്ചിട്ടു 
അക്ഷര കുഞ്ഞുങ്ങളായ്
താലോലിക്കാനില്ലാതെ
തമസ്സിലാഴ്ന്നു പോകുന്നു 

കടമകളൊക്കെ കാർന്നു 
തിന്നുന്നുവല്ലോ കാമനീയ 
ദൃശ്യങ്ങൾ അലിഞ്ഞു 
കാമ്യമായതിനെ തേടി 
നടന്നു വിജനതയിൽ 

ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “