ഋതുക്കളുടെ വരവിൽ.
ഋതുക്കളുടെ വരവിൽ.
പൂക്കൾ പുഷ്പിക്കുമ്പോൾ,
കുയിലുകൾ പാടുമ്പോൾ
നിന്നോർമ്മകൾക്ക് എന്തു സുഗന്ധം!
നിൻ വരവറിയിക്കുന്നുവല്ലോ വസന്തം!
നിൻ ചെഞ്ചോടികളിൽ
വിരിയുമാ ചൈത്രനിലാവിൻ
ചാരുതയിൽ മിഴി നട്ടിരിക്കവേ
ചന്ദനം മണക്കും നിൻ സാമീപ്യം
ഞാൻ വല്ലാതെ ഓർത്തു പോകുന്നു
വർഷ സന്ധ്യയിലായ്
വർഷിണീ നിന്റെ
ഹർഷണത്താലറിയാതെ
ഉള്ളംകുളിർത്തുവല്ലോ
എന്നുള്ളം കൊളുത്തുന്നുവല്ലോ
ശാഖികളിലെ ഇലപൊഴിയും
ശിശിരത്തിൽ തണുപ്പ് അറിഞ്ഞു,
വിരഹത്തിൻ നോവ് ഞാനറിഞ്ഞു.
വൈഖരിയായ് എൻ തൂലികയ്ക്കും
കുളിർ പകർന്നു നിൻ വരവ്.
ഹേമന്ത നിശീഥിനിയിൽ
ഹൈമവതീ
നിൻകണ്ണിലെ നക്ഷത്രത്തിളക്കം
കണ്ടെൻ മനം തുടിച്ചൂ പ്രിയതേ!
എൻമനം
വല്ലാതെതുടിച്ചു!
ജീ ആർ കവിയൂർ
30 06 2023
Comments