ഇനി എത്ര നാൾ
ഇനി എത്ര നാൾ
ഓർമ്മയുണ്ടോ നാം
കണ്ടു മുട്ടിയതെവിടവച്ചോ
യുഗയുഗാന്ത പാതകളിൽ
യുവമിധുനങ്ങളായോ
സീതയായോ രാധയായോ
രുഗ്മിണിയായോ ഭാമയായോ
അവസാനം അരുന്ധതിയായോ
ഓർക്കുമ്പോളില്ല ജനുമതികളിവിടെ
പുനർജനിക്കുന്നു
മന്ധരയായി
ശൂർപണകയായ്
മണ്ഡോദരിയായ്
പൂതനയായ്
ലക്ഷ്മിയായ്
സരസ്വതിയായ്
ജേഷ്ഠയായി
നന്മതിന്മകളുടെ ഇടയിലൂടെ
ഈ പ്രയാണമിനി എത്ര നാൾ
ജീ ആർ കവിയൂർ
03 07 2023
Comments