കാത്തിരിപ്പ് (ഗസൽ)
കാത്തിരിപ്പ് (ഗസൽ)
എന്റെ മനസ്സിലായിരം
തിരിയിട്ട വിളക്കുകൾ തെളിഞ്ഞു
നീ എനിക്കായി ഞാൻ നിനക്കായി
ജീവിക്കുന്നു നിന്നോർമകളാൽ
വിരഹത്തിൻ ചൂടിൽ കഴിയുന്നു
നീ എനിക്കായി ഞാൻ നിനക്കായി
പലവട്ടം മനസ്സിലെ
കാര്യങ്ങൾ ഭിത്തികളിലെഴുതി
ഉറക്കമില്ലാത്ത രാവുകളെറെ
നിലാവ് പെയ്യും വിജനതയിലായ്
കഴിച്ചുകൂട്ടി നിനക്കായി
എന്റെ വാക്കുകൾ നിന്നോളമെത്തിയില്ല
ആഗ്രഹങ്ങളൊക്കെ കാട്ടിയിട്ടും
നീയറിഞ്ഞതേയില്ല
നീ എനിക്കായി ഞാൻ നിനക്കായ്
നിനക്കായി ഋതുക്കൾ
വസന്തം വന്നു പൂമണം പകർന്നു
ശിശിരം വന്നു കുളിർ കോരിയിട്ടു
ഹേമന്തം വരവോളം കാത്തിരുന്നു
എന്നിട്ടും നീയെന്തേ വന്നില്ല
നിനക്കായി ഞാനും
എനിക്കായി നീയും
കാത്തിരുന്നു കാത്തിരുന്നു
വെള്ളിനര വീണ കണ്ണുകൾ
മങ്ങി എന്നിരുന്നാലും
മനസ്സ് മന്ത്രിച്ചു
ഞാൻ നിനക്കായി
നീ എനിക്കായി
കാത്തിരുന്നു
ജീ ആർ കവിയൂർ
09 03 2023
Comments