കൊടുങ്ങല്ലൂരമ്മേ

കൊടുങ്ങല്ലൂരമ്മേ (2)
കൊടിയ ദുഃഖങ്ങളകറ്റുവോളെ 
കൊടുവാളെടുത്ത് 
കോമരങ്ങളാടുന്നു നിൻ നടയിൽ  

എന്നിലെ ചാപല്യമാം 
ചാമുണ്ടനെ നിഗ്രഹിച്ച് 
ആത്മബലമെകി 
ജന്മ സാഫല്യ മേകണേ
കൊടുങ്ങല്ലൂരു വാഴും അമ്മേ 

കൊടുങ്ങല്ലൂരമ്മേ (2)
കൊടിയ ദുഃഖങ്ങളകറ്റുവോളെ 
കൊടുവാളെടുത്ത് 
കോമരങ്ങളാടുന്നു നിൻ നടയിൽ  


മനസാം ക്ഷേത്രത്തിൽ
മാനവേശ്വരി മായെ
മരുവുക നിത്യം 
മഹാ കാളി ശ്രീ 
കുരുംബ ഭഗവതി 

കൊടുങ്ങല്ലൂരമ്മേ (2)
കൊടിയ ദുഃഖങ്ങളകറ്റുവോളെ 
കൊടുവാളെടുത്ത് 
കോമരങ്ങളാടുന്നു നിൻ നടയിൽ  


ജീ ആർ കവിയൂർ
25 03 2023


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “