आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെഗസൽ പരിഭാഷ
आज जाने की जिद ना करो ഫയാസ് ഹാഷ്മിയുടെ
ഗസൽ പരിഭാഷ
ഇന്ന് പോകാനായി വാശി പിടക്കരുതേ
ഇങ്ങനെ എൻ്റെ അരികത്തു തന്നെ ഇരുന്നീടുക
അയ്യോ , ! ഞാൻ മരിച്ചീടും, ഞാൻ കവർച്ച ചെയ്യപ്പെടുമല്ലോ ..
ഇങ്ങനെ ഉള്ള വാക്കുകൾ പറയരുതേ...
നീയൊന്ന് ചിന്തിച്ചീടുക നീ തന്നെ നിന്നെ നിയന്ത്രിക്കുക..
പ്രാണൻ തന്നെ പോകുന്ന പോലെ നീ എഴുനേറ്റു പോകുമ്പോഴായ്
സത്യമായിട്ടും നിനക്കെൻ്റെ
സ്നേഹ വായിപ്പുകൾ ഒമാലെ
ഇത്രയെങ്കിലും ഞാൻ പറയുന്നത്
കേൾക്കുമല്ലോ
കാലത്തിൻ്റെ ബന്ധനത്തിലല്ലോയീ ജീവിതം
എന്നിരുന്നാലും
വളരെ കുറച്ച് നിമിഷങ്ങളെ ഉള്ളു സ്വാതന്ത്ര്യത്തിൻ്റെ
ഇവയൊക്കെ നഷ്ടപ്പെടുത്തണോ പ്രിയതെ
എന്നേക്കുമിങ്ങനെ കൊതിച്ച് ഇരിക്കാനോ
എത്ര സുന്ദരം ഈ സമയം
സൗന്ദര്യത്തിൻ്റെയും പ്രണയത്തിൻ്റെയും അസുലഭ നിമിഷങ്ങളല്ലോ
നാളെ ആർക്കുണ്ട് അറിവ് പൊന്നേ
ഇന്ന് രാവ് നമ്മുടെതല്ലോ
പോകാനായി വാശി പിടക്കരുതേ..
രചന ഫയാസ് ഹാഷ്മി
പരിഭാഷ ജീ ആർ കവിയൂർ
14 03 2023
Comments