അമ്മേ! ദേവീ

അമ്മേ! ദേവീ


അമ്മേ, നീതന്നെയല്ലോ
മഹാകാളിയും ലക്ഷ്മിയും 
സരസ്വതിയും 
കൊല്ലൂരിലമരുമമ്മേ!

ശിവശക്തിസംഭവേ 
ഐകരൂപിണീ,
ഐശ്വര്യദായിനീ,
ശ്രീചക്രനിവാസിനീ,
ശ്രീയെഴുമംബികേ,
മൂകാസുരനിഗ്രഹകാരിണീ!

കുടജാദ്രിതന്നിലായമരുന്ന ദേവീ
കുടികൊള്ളുമെൻ മനതാരിലായ് നീ.
അമ്മേ പാദാരവിന്ദങ്ങളിലെൻ മനം
അക്ഷരപ്പൂവുകളർപ്പിച്ചിടുന്നേൻ;
നിത്യമായ് നിൻനാമമന്ത്രത്താലർച്ചന
ചെയ്യുവാൻ ശക്തിയേകീടണേയമ്മേ!

ജീ ആർ കവിയൂർ
20 03 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “