നിൻ മിഴി കോണിലായ് ( ഗസൽ )
നിൻ മിഴി കോണിലായ് ( ഗസൽ )
നിൻ മിഴി കോണിലായ്
മിന്നി മറയുന്ന മധുര നോവ്
കണ്ടു ഞാൻ എഴുതി വിരഹത്തിൽ
ചാലിച്ച് ഗസലിൻ വരികളെൻ
ഹൃദയത്തിൻ പുസ്തകത്താളിൽ ആയി
ചെഞ്ചോര കൊണ്ടു കുറിച്ചുവെച്ചു
പാടുവാനാവാത്ത ഈരടികൾ
മൂളി മൂളിയകന്നു ഒരു ഭ്രമര
മാനസനായ് മാറിയല്ലോ
വേദികളിൽ നിന്നും വേദികളിലേക്ക് പോകുന്നേരം പരതി നിൻ
സാമീപ്യത്തിനായ്
സഖീ സഖീ സഖിയെ
നിൻ മിഴി കോണിലായ്
മിന്നി മറയുന്ന മധുര നോവ്
കണ്ടു ഞാൻ എഴുതി വിരഹത്തിൽ
ചാലിച്ച് ഗസലിൻ വരികളെൻ
ഹൃദയത്തിൻ പുസ്തകത്താളിൽ ആയി
ചെഞ്ചോര കൊണ്ടു കുറിച്ചുവെച്ചു
ജീ ആർ കവിയൂർ
25 03 2023
Comments