നിൻ്റെ മൗനം
നിൻ്റെ മൗനം
ഒരു പുരുഷന് സാഹചര്യത്തേക്കാൾ ആഴത്തിൽ പ്രണയിക്കാനാവും
ആരോ എന്നോട് ചോദിച്ചു
ജീവിതത്തിന്റെ വിലയെപ്പറ്റി
അപ്പോൾ എനിക്ക് ഓർമ്മ വന്നു
നിന്റെ മൃദുലമായ പുഞ്ചിരി
പിണക്കവും പരിഭവങ്ങളും
പറയുവാൻ ആവുകയുമില്ല
അങ്ങാഴത്തോളം ജ്വലിച്ചിരുന്നു
സമയാനുസരണം മാറുക അല്ലെങ്കിൽ സമയത്തിനെ തന്നെ മാറ്റുവാൻ പഠിക്കുക
സമ്മർദ്ദങ്ങളെ പഴി പറയാതിരിക്കുക
ഏതു പരിസ്ഥിതിയിലും ജീവിക്കാൻ ശ്രമിക്കുക
പ്രണയമായിരുന്നില്ലെങ്കിൽ പറയണമായിരുന്നു ,നിന്റെ ഒരു മൗനം
എന്റെ ജീവിതം തന്നെ തിരിച്ചു മറിച്ചുവല്ലോ
അല്ലയോ ജീവിതമേ എനിക്കിത്രയേ ആഗ്രഹമുള്ളൂ
നിന്റെ സാമീപ്യം എപ്പോഴും ഉണ്ടായിരിക്കണം
ജീവിതത്തിനൊരു അവസാനമുണ്ടാവാതെയിരിക്കണം
ജീ ആർ കവിയൂർ
23 03 2023
Comments