ചിന്തുന്ന ചിന്തകൾ
ചിന്തുന്ന ചിന്തകൾ
എഴുതാതെ പോയതാം,
ഏടുകളിൽ ഞാൻ
എഴുതട്ടെയൊഴുകുന്ന ചിന്തകളൊക്കെയും!
എളുതല്ല ജീവിതയാത്രയി-
ലെങ്ങാണ്ടോനിന്നു നാം വന്നെങ്ങോ നീങ്ങി മറഞ്ഞിടുന്നോർ!
ഏറാത്ത കീറമാറാപ്പതും പേറി
ഏണിപ്പടികളിൽനിന്നു വഴുതിയൊ-
രേണിലായ് തട്ടിത്തടഞ്ഞുവീണെന്നാലും പിന്നെ-
യെണീറ്റു നടക്കുന്നു നമ്മൾ.
ഏലം വലിക്കുന്നല്ലോ;
എക്കിട്ടമൊപ്പം വരുന്നുവല്ലോ,
എന്നെങ്കിലുമെത്തും
ഏഷണിക്കും ഭീഷണിക്കുമപ്പുറത്ത്
ഏഴ് സാഗരത്തിനപ്പുറം
ഏതു സ്വരവും കേൾക്കാത്തതിനപ്പുറം
എന്തിനിത്രക്കൊടും ചിന്തയെൻ ചിത്തമേ?
ജീ ആർ കവിയൂർ
20 03 2023
Comments