മീന ചൂടിലും.. ഗാനം
മീന ചൂടിലും.. ഗാനം
മീന ചൂടിലുരുകും
മനസ്സിന്നു കുളിരേകും
നിൻ ചിന്തകളാലേ
മരുവുന്നുയീ വേദനയിലും
കാണുന്നു നിന്നെ നിത്യം
കനവിലായ് ഓമലേ
കണ്ണു തുറക്കുമ്പോഴേക്കും
കടന്നകന്നു നീ പോകുന്നുവല്ലോ
ഓർമ്മകളായിരമിന്നും
ഓളം തള്ളുന്നു എൻ ജീവിത
ഓടം മറിയാതെ പായുന്നു
ഒന്നിനു നീ വന്നെങ്കിലെന്നു
വല്ലാതെ ആശിച്ചു പോകുന്നുവല്ലോ
ജീ ആർ കവിയൂർ
23 03 2023
Comments