(ഗസൽ) നീ മാത്രമല്ലോ
(ഗസൽ)
നീ മാത്രമല്ലോ
നീ മാത്രമല്ലോ
അതേ നീ മാത്രമല്ലോ
എന്നെ പഠിപ്പിച്ചത്
ജീവിതത്തിൽ
മൂന്നക്ഷരങ്ങളുടെ
സഞ്ജീവനി പ്രണയം
പ്രണയം പ്രണയം പ്രണയം
മിടിക്കുന്നു ഈ
ഹൃദയമിന്നും നിനക്കായി
നിനക്കായി പ്രിയതേ
കണ്ണുകൾ ഇടഞ്ഞ നേരം
മുതൽ ഇന്നും മറക്കാതെ
സൂക്ഷിക്കുന്നു ആ നിമിഷങ്ങൾ
പലവട്ടം പറഞ്ഞിട്ടും
എഴുതിയിട്ടും തീരാത്ത
എൻ ഗസലീണങ്ങളിൽ
നീ മാത്രം നീ മാത്രം
നിറയുന്നുവല്ലോ പ്രിയതേ
ജീ ആർ കവിയൂർ
08 03 2023
Comments