ജീവിത പുസ്തകത്തിൽ
ജീവിത പുസ്തകത്തിൽ
ജീവിതം എന്ന പുസ്തകങ്ങളിൽ
നിറം മങ്ങിയ താളുകളിലായ്
പുഞ്ചിരി മായാതെ കിടക്കുന്ന
സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും
കണ്ണുനീരാൽ നനഞ്ഞുമായും
അക്ഷരങ്ങളുടെ കരച്ചിലുകളും
എഴുതാതെ വിട്ടപുറങ്ങളിൽ
എഴുതപ്പെടാനനുള്ള വ്യഗ്രതകളും
ഒന്നു കൂട്ടിക്കിഴിച്ചു നോക്കുകിൽ
എല്ലാം വെറും നഷ്ടങ്ങളുടെ
ശിഷ്ടമില്ലാത്ത കണക്കുകളല്ലോ
ജീവിതമെന്ന പുസ്തകങ്ങളിൽ
നിറം മങ്ങിയ താളുകളിലായ്
ജീ ആർ കവിയൂർ
20 03 2023
Comments