അമ്മേ അമ്മേ ശരണം

അമ്മേ അമ്മേ 

മോഹങ്ങളും സ്വപ്നങ്ങളും
മലരണിയും നിന്നെ ഭജിപ്പവരുടെ
അമ്മേ കൊല്ലുരിലമരും ഭദ്രേ
ഭയനാശിനി അമ്മേ ശരണം
ശരണം ശരണം ശരണം

സൗപർണിക തീരവാസിനി
സൗഭാഗ്യ ദായിനി സർവ രക്ഷാകരി 
സാരസാക്ഷി സന്താപനാശിനി
സകലർക്കും ശക്തി നൽകുവോളെ 
അമ്മേ കൊല്ലുരിലമരും ഭദ്രേ
ഭയനാശിനി അമ്മേ ശരണം
ശരണം ശരണം ശരണം

നീതന്നയല്ലോ ചോറ്റാനിക്കരയിലും
കൊടുങ്ങല്ലൂരിലും ചെങ്ങന്നൂരിലും
കടാക്ഷമേകുന്നു ഭക്തർക്കായ്
അമ്മേ കൊല്ലുരിലമരും ഭദ്രേ
ഭയനാശിനി അമ്മേ ശരണം
ശരണം ശരണം ശരണം 

ജീ ആർ കവിയൂർ 
22 03 2023

    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “