कभी यूँ भी तो हो ജാവേദ് അക്തറുടെ ഗസൽ പരിഭാഷ

कभी यूँ भी तो हो ജാവേദ് അക്തറുടെ ഗസൽ പരിഭാഷ


കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

പുഴയുടെ പുളിനത്തിൽ നിൽക്കു

പൂ നിലാ രാവിലായ്

നീ വരുമല്ലോ

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

മാലാഖമാരുടെ വേദികയിലായ്

നിന്നെ കുറിച്ച് പറയുകിൽ

നീയും ഒന്ന് വന്നെങ്കിൽ

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

ഈ മൃദുലമായ കുളിർ തെന്നലും

എപ്പോഴെങ്കിലും എൻ വീടിനരികിലുടെ കടന്നു പോകിലായ്

നിൻ്റെ ഗന്ധം കവർന്നു ഏടുക്കട്ടെയോ

നീ എന്നെ നിൻ്റെ വീട്ടിലേക്ക് കൊണ്ട് പോകില്ലേ

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

ശൂന്യമായി എല്ലാ വേദികളും

ആരുമില്ല എൻ കൂടെ

നീ കൂടെ വന്നെങ്കിൽ

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

ഈ മേഘങ്ങൾ പെയ്തു വീഴട്ടെ

എൻ്റെ ഹൃദയത്തിലെക്ക് ഇറങ്ങട്ടെ

നിൻ്റെ ഹൃദയവും കുളിരട്ടെ

നീ വീട് വിട്ടു വരുമല്ലോ

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

വിരഹം നിറയട്ടെ ഹൃദയത്തിലായ്

മഴ പെയ്യട്ടെ ഇനിയും

ഞാനും നീയും മാത്രമായ്

കുറച്ചു നേരം അവിടെ നിൽക്കു

കുറച്ചു നേരം അവിടെ നിൽക്കു

പുഴയുടെ പുളിനങ്ങളിൽ

പൂനിലാവ് പരക്കട്ടെ

നാം ഇരുവരും മാത്രം വരിക നീ

നാം ഇരുവരും മാത്രം വരിക നീ

നാം ഇരുവരും മാത്രം വരിക നീ

നാം ഇരുവരും മാത്രം വരിക നീ

നാം ഇരുവരും മാത്രം വരിക നീ

രചന ജാവേദ് അക്തർ
പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “