Posts

Showing posts from January, 2021

ഋതുക്കൾ തോറും .. ഗസൽ

 ഋതുക്കൾ തോറും .. ഗസൽ  വാസന്തപഞ്ചമിയായ്‌  നീയെന്നിൽ വിരുന്നുവന്നു  ഒരു സുഗന്ധമായ്  വിസ്‌മതിയിലാണ്ടു മനം  വീണ്ടുമുണർത്തി ഗ്രീഷ്മമായ്‌  വിഷു കണിയൊരുക്കി  കർണ്ണികാര വർണ്ണങ്ങളാൽ  കനവിലാഴ്ത്തി നീ എന്നെ  വർഷോത്സവമായ്  ഓണനിലാവായി പടർന്നു  എന്നിലാകെ മധുരം നിറച്ചു  ഊയലാടിയുറക്കി നീ  ഹേമന്തമായ് വന്നു  തിരുവാതിരയാടി  നീ  എന്നിൽ മോഹമുണത്തി  ഋതുക്കൾ തോറും സഖിയേ ..!! ജീ ആർ കവിയൂർ  31 .01 .2021 

പാടുക നാം . (ഗസൽ )

 പാടുക നാം . (ഗസൽ ) നിന്നെ കണ്ടപ്പോളോർമ്മ വന്നു  ജീവിതമെന്നത് പൊള്ളും വെയിലും   നീയെന്നത് തണൽവിരിക്കും മരവും  ഇന്നു വീണ്ടും ഞാൻ    പറയ്യാനാഗ്രഹിക്കുന്നതു  ഹൃദയങ്ങൾ തമ്മിലടുക്കുമ്പോൾ  ജീവിതമെന്നത് തിളങ്ങും ഗ്രീഷ്മവും   ശിശിരം പിന്നിട്ടു വരും സുമങ്ങൾ  വിരിയും സുഗന്ധം പകരും വസന്തം  നാമറിയാതെ പോയൊരു ദിനങ്ങൾ  ഇനി തിരികെ കൊണ്ടുവരാൻ  നമ്മൾക്കാവുമല്ലോ പ്രിയതേ  മധുരം നുകരും വണ്ടുകൾ മൂളും  വരികളേറ്റു പാടാമിനിയുമേറെ   ഗസലുകളുണരും  നല്ല നാളുകൾ  നിന്നെ കണ്ടപ്പോളോർമ്മ വന്നു  ജീവിതമെന്നത് പൊള്ളും വെയിലും   നീയെന്നത് തണൽവിരിക്കും മരവും  ജീ ആർ കവിയൂർ  29 .01 .2021 

ശനിദേവാ ശരണം

Image
  ശനിദേവാ ശരണം രചന ജീ ആർ കവിയൂർ അശരണരാം നിന്നെ ഭജിപ്പവർക്കു ആശാപാശം നീയേ തുണ ദേവാ ആദിത്യഛായാപുത്രനെ നമിക്കുന്നേൻ ശനിദേവാ ശനിദേവാ ശരണം ശരണം ശംഖുപുഷ്പവും നീരാഞ്ജനവും നിനക്ക് പ്രിയം ശങ്കിക്കാതെ നിന്നെ ഭജിപ്പവർക്കു , ശരണാഗതനല്ലോ നീ നിത്യം ദേവാ ശനീശ്വരനേ ! നീ നന്മ ചെയ്യുവോർക്കു രക്ഷകനും ശിക്ഷകനായി മാറുന്നു നീ ദുഷ്ടർക്കെന്നും ദേവാ ശമനം വരും നിൻ ദോഷങ്ങളിൽ നിന്നു ശനിയാഴ്ചകളിൽ ഭജിക്കുന്നു ഹനുമാനേയും ശാസ്താവിനേയും ശ്രീ ഭദ്രകാളിയേയും ഭൈരവനേയും ആയുസ്സുമാധിപത്യവും നീ നൽകുമ്പോൾ അപമാനവും രോഗവും കടങ്ങളും പിന്നെ അപകടവും മരണവും നിൻ ദോഷകാലത്തല്ലോ അകമഴിഞ്ഞ് പ്രാത്ഥിക്കുകിൽ ശമനം വരുമല്ലോ അശരണരാം നിന്നെ ഭജിപ്പവർക്കു ആശാപാശം നീയേ തുണ ദേവാ ആദിത്യഛായാപുത്രനെ നമിക്കുന്നേൻ ചിത്രം കടപ്പാട് പിൻറസ്റ്റ് .കോം

ശരവണനേ ശരണം ശരണം

Image
 ശരവണനേ   ശരണം ശരണം  രചന ജീ ആർ കവിയൂർ  മനസാം കോവിലിലായ് കണ്ടേൻ   തങ്ക ഭസ്മമണിഞ്ഞ നിൻ രൂപം  തൈപ്പൂയക്കാവടിയാടി ഞാൻ  ശരവണനേ   ശരണം ശരണം  ആയിരത്തിയെട്ടു പടിയേറി  അകമഴിഞ്ഞു തൊഴുതു  പാലും പഴവും പഞ്ചാമൃതവും പഴനി മുരുകന് നൽകി വഴിപാട്   മനസാം കോവിലിലായ് കണ്ടേൻ   തങ്ക ഭസ്മമണിഞ്ഞ നിൻ രൂപം  തൈപ്പൂയക്കാവടിയാടി ഞാൻ  ശരവണനേ   ശരണം ശരണം  അടിയങ്ങളക്കു ശാന്തി തരുവോനേ പടിയാറു കടന്നവനെ ആറുമുഖനേ ഗുഹനേ മയിലേറി മലയിൽ വന്ന ബാലകനേ  മനസുഖം നൽകുവോനേ ശിവബാലാ  മനസാം കോവിലിലായ് കണ്ടേൻ   തങ്ക ഭസ്മമണിഞ്ഞ നിൻ രൂപം  തൈപ്പൂയക്കാവടിയാടി ഞാൻ  ശരവണനേ   ശരണം ശരണം .. 28 .01 .2021 

സ്വപ്നങ്ങളുടെ വാലുമുറിഞ്ഞു

സ്വപ്നങ്ങളുടെ വാലുമുറിഞ്ഞു  കുളിർ  തെന്നൽ തലോടിയുറക്കാൻ  ശ്രമിച്ചിട്ടുമുറങ്ങാതെ ജാലക വാതിലിൽ  കണ്ണും നട്ട് നിലാവിന്റെ പുഞ്ചിരികണ്ട്   നിന്റെ പദ ചലനങ്ങൾക്കു കാതോർത്തു കിടന്നു  പങ്കിട്ട നാളുകളുടെ ഓർമ്മകൾ  മെല്ലെ  നഷ്ട ദിനങ്ങളുടെ താളുകൾ മറിച്ചു  മിഴികളിൽ വിറ്റെന്ന അക്ഷര പൂക്കൾ  മൊഴികളാക്കി കോർത്തു കാലങ്ങൾ  ഇനിയൊരിക്കലും തിരികെ വരാത്ത  ആ നാളുകളുടെ  സ്‌മൃതികളിലറിയാതെ  കണ്ണ് ചിമ്മിയതും പെട്ടന്ന് മുകളിൽ നിന്നും  വീണ പല്ലി സ്വപ്നങ്ങളുടെ വാലുമുറിച്ചു .. ജീ ആർ കവിയൂർ  26  01 .2021 

ഓർമ്മ സുമം (ഗസൽ )

 ഓർമ്മ സുമം (ഗസൽ ) നീ നൽകിയകന്ന വാക്കിന് സുഗന്ധം  എന്നിൽ തണലേകുമൊരു  ലതാനികുഞ്ചം  അനുഭൂതി പൂത്തുലഞ്ഞു തനവും മനവും  ആനന്ദത്തിൻ  ലഹരിയാൽ തന്തുലം  പറയാനിനി വാക്കുകളായെന്നാലാവതില്ലല്ലോ  പോയിവരികയിനിയും വല്ലപ്പോഴും ഇതു പോൽ  മറവികൾ കൂടൊരുക്കുകിലും രാഗമായി  അനുരാഗമായ് പറന്നൊന്നു ചേക്കേറുക  എത്ര കൽപ്പങ്ങൾ വന്നുപോകിലും  എത്ര പ്രളയപയോധിയിൽ മുങ്ങി  എത്ര വട്ടം വിരിഞ്ചൻ നിൻ സൃഷ്ടി  നടത്തിയാലും മലരമ്പൻ ശരമെയ്യുകിലും   ഓർമ്മകൾ മുത്തമിട്ടു ഉണർത്തുമല്ലോ  നീ നൽകിയകന്ന വാക്കിന് സുഗന്ധം  അനുഭൂതി പൂത്തുലയിക്കും സുമ മഴയായ്  തണലേകുമൊരു  ലതാനികുഞ്ചം പ്രിയതേ ..!! ജീ ആർ കവിയൂർ  27 .01 .2021   

ലളിതാംബികേ ശരണം ...

ലളിതാ  സഹസ്ര നാമ ജപ വേളകളിൽ  ലയിച്ചു ഞാനയെൻ  ബോധമണ്ഡലങ്ങൾ കടന്നു  ലഭ്യമായ അനുഭൂതി പകർന്ന നിമിഷങ്ങൾ  ലാഭയിച്ഛയില്ലാതെ വീണ്ടും വീണ്ടും  മുഴങ്ങട്ടെയാ മന്ത്ര ധ്വനികൾ  മജ്ജയും മാംസവും അതിനുമപ്പുറം  മേദിനിയും കടന്നുയെങ്ങോ  മണിപൂരകം  കടന്നങ്ങു  അനർവചനീയമാമനുഭൂതിയിലലിഞ്ഞു ആത്മപരമാത്മ ലനയങ്ങളാലറിയുന്നു അവിടുന്നു തന്നെയല്ലോ പ്രകൃതിയും  ആനന്ദ ദായിനിയും  ആത്മസ്വാരൂപിണിയും  ആശ്രയമെൻമ്മയല്ലോ  വെണ്മയാർന്ന ഉണ്മ  ആ  പാദ പത്മങ്ങളിൽ അഭയം പ്രാപിക്കുന്നേൻ .. ജീ ആർ കവിയൂർ  24 .01 . 2021 

നിൻ ഗന്ധം .. (ഗസൽ )

 നിൻ ഗന്ധം .. (ഗസൽ ) നിൻ സുഗന്ധത്താൽ നിറഞ്ഞ  കത്തുകൾ ഞാനെങ്ങനെ  കത്തിച്ചു കളയുവതെങ്ങിനെ   ആർദ്രമാം പ്രണയത്തിൻ  വർണ്ണങ്ങൾ നിറഞ്ഞതും  നിൻ കൈകളാൽ എഴുതിയ കത്ത്   കത്തിച്ചു കളയുവതെങ്ങിനെ പ്രിയതേ  കൊഴിഞ്ഞിതു ബാല്യകൗമാരങ്ങൾ    ഇത്ര നാളെങ്ങിനെ ലോകമറിയാതെ പറയാതെ നിൻ ഹൃദയത്തിൽ  ഒളിപ്പിച്ചതെന്തിനു നീ പ്രിയതേ  നിൻ സുഗന്ധത്താൽ നിറഞ്ഞ വരികളൊക്കെയിന്നുമെനിക്ക്  നാവിൽ ഒഴുകുന്നുവറ്റാത്ത  അരുവിയിലെ പ്രവാഹം കണക്കെ  രാവെന്നോ പകലെന്നോ  ഓർക്കാതെ ഊണുമുറക്കവും  ഉപേക്ഷിച്ചു പലപ്പോഴായി  ഞാനുമെഴുതിയൊരായിരം  കാവ്യങ്ങൾ മറുപടിയായ്   നിന്നെ കുറിച്ചു മാത്രമായ്  എഴുതി സൂക്ഷിക്കുന്നു പ്രിയതേ  നിൻ സുഗന്ധത്താൽ നിറഞ്ഞ  കത്തുകൾ ഞാനെങ്ങനെ  കത്തിച്ചു കളയുവതെങ്ങിനെ   ആർദ്രമാം പ്രണയത്തിൻ  വർണ്ണങ്ങൾ നിറഞ്ഞതും  നിൻ കൈകളാൽ എഴുതിയ കത്ത്   കത്തിച്ചു കളയുവതെങ്ങിനെ പ്രിയതേ  ഇത്ര നാളെങ്ങിനെ ലോകമറിയാതെ പറയാതെ നിൻ ഹൃദയത്തിൽ  ഒളിപ്പിച്ചതെന്തിനു നീ പ്രിയതേ  നിൻ സ...

നിനക്ക് സ്വസ്തി

  നിനക്ക് സ്വസ്തി  ചാന്ദ്രകിരണങ്ങളുടെ ശീതളതയിൽ  ചക്രവാള സീമകൾക്കപ്പുറം  മോഹങ്ങൾ ചിറകിലേറ്റി  പറന്നുയരാമൊരു ശലഭമായി   ലാഘവ മാനസാനായ്  ഇല്ലനിന്നോടോട്ടുമേ  ദേഷ്യമില്ല ജീവിതമേ  അത്ഭുതങ്ങൾ കാട്ടുന്നു നീ  അറിയില്ല നീ ചോദിക്കുന്ന   ചോദ്യങ്ങൾക്കുത്തരം നൽകുവാൻ    ചിരിക്കുവാൻ കഴിയുമാറ്  വേദനകളെ ഒതുക്കുവാൻ  കരുത്തു നൽകി നീ  കടമായെങ്കിലും ചുണ്ടിലിത്തിരി  ചിരി പൂവു വിതറിതരുമല്ലോ  നീ തരും  സൂര്യാംശുവും  നിലാവിൻ കുളിരിനും  മരങ്ങളുടെ തണലും  അവനൽകും പൂവും  കായ് ഫലങ്ങളും  നീ പൊഴിക്കും  കണ്ണീർ മഴകളും  കടപ്പെട്ടിരിക്കുന്നു നിത്യം    ഇല്ല വേണ്ട എന്നോട് പരിഭവം  ജീവിതമേ നിനക്കെന്റെ  സ്വസ്തി സ്വസ്തി സ്വസ്തി  ജീ ആർ കവിയൂർ  21 .01 .2021 

മലയാള കാവ്യ സ്മൃതികൾ - ജീ ആർ കവിയൂർ

Image
 മലയാള കാവ്യ  സ്മൃതി കൾ - ജീ ആർ കവിയൂർ  മലയാള കാവ്യ സ്മൃതികൾ - ജീ ആർ കവിയൂർ  (I ) മലയാളത്തെയേറെ ലാളിച്ചു  മലയാഴ്മ നൽകിയകന്ന  വിസ്മൃതിയിലാണ്ട  കവികളെ  വീണ്ടും സ്മരിച്ചീടാമിന്നു  എളുതായിട്ട് ഈയുള്ളവന്റെ  ഉദ്യമങ്ങൾക്കു കുറവുണ്ടെങ്കിൽ  സാദരമെവരും പൊറുക്കുമല്ലോ (II ) നിരണത്തു നിന്നും നീരണത്താൽ  നൽകി സംസ്കൃതത്തിലും തമിഴിൽ  നിന്നുമായ് ഭഗവദ് ഗീതയേയും  രാമായണവും ഭാരതവും ഭാഗവതവും  മലയാളത്തിന് മനസ്സിലാക്കി കൊടുത്തു  കണ്ണശ്ശ കവികളാവും മാധവ , ശങ്കര ,രാമപ്പണിക്കന്മാർ  (III )  പൈതൃകം പലതും പറയുന്ന നേരം  പൈങ്കിളി പെണ്ണോട് ചോദിച്ചറിഞ്ഞു  തുഞ്ചത്താചാര്യൻറെ ഭാഷയാലേവം  തഞ്ചത്തിലറിഞ്ഞു മലയാള ലാളന  എത്ര പറഞ്ഞാലും  തീരില്ലയൊരിക്കലും  രാമ രാമ ജപിപ്പിച്ചു കേരളക്കരയാകെ  ഇന്നും കർക്കിട മാസത്തിൽ പാരായണം  നടത്തുന്നു ഭാഷാ പിതാവിൻ കൃപയാൽ (IV ) ചെറുതായിട്ടൊന്നുമെല്ലെ  ചികഞ്ഞു നോക്കവയറിഞ്ഞു   ചെറുശ്ശേരി നമ്പൂതിരിയുടെ  കൃഷ്ണ ഗാഥകൾക്കൊപ്പമുണ്ട്  ഏറെ കിളിപ്പാട്ടുകൾ മലനാ...

മിഴിനീരിലോലിച്ചു (ഗസൽ )

മിഴിനീരിലോലിച്ചു  (ഗസൽ )   മനസ്സിലെ  ആഗഹങ്ങളെല്ലാം  മിഴിനീരിലോലിച്ചു പോയല്ലോ  ആത്മാർത്ഥത കാട്ടിയിട്ടുമെന്തേ  വിരഹം വിട്ടു പോയില്ലതെന്തേ  ജീവിതം വെറും ദാഹമായി  മോഹമായി മാറിയതെന്തേ  പ്രണയ വർണ്ണങ്ങളെന്തേ  മങ്ങിമാഞ്ഞു പോയതെന്തേ   ആത്മാർത്ഥത കാട്ടിയിട്ടുമെന്തേ  വിരഹം വിട്ടു പോയില്ലതെന്തേ മനസ്സിലെ  ആഗഹങ്ങളെല്ലാം  മിഴിനീരിലോലിച്ചു പോയല്ലോ  ജീവിതാന്ത്യമെന്തെയീവിധം  നീയറിയാതെ പോയല്ലോ  ഓരോ നോവുകളും സഹിച്ചു  ഓർമ്മയായി ജീവിതം മാറുന്നുവല്ലോ  ആത്മാർത്ഥത കാട്ടിയിട്ടുമെന്തേ  വിരഹം വിട്ടു പോയില്ലതെന്തേ മനസ്സിലെ  ആഗഹങ്ങളെല്ലാം  മിഴിനീരിലോലിച്ചു പോയല്ലോ  ദൈവത്തെയും മകറ്റി നിർത്തി  അകൽച്ചയിൽ നീയുമകന്നുവല്ലോ  ആത്മാർത്ഥത കാട്ടിയിട്ടുമെന്തേ  വിരഹം വിട്ടു പോയില്ലതെന്തേ മനസ്സിലെ  ആഗഹങ്ങളെല്ലാം  മിഴിനീരിലോലിച്ചു പോയല്ലോ ജീ ആർ കവിയൂർ  16 .01 .2021 

എന്റെ പുലമ്പലുകൾ - 88

 എന്റെ പുലമ്പലുകൾ - 88  മൈനയും ചെമ്പോത്തും  ഒലാഞ്ഞാലിയും കരീലക്കുരുവിയും  കാക്കത്തമ്പുരാട്ടിയും  കുയിലും  കൊക്കുരുമ്മി വന്നു നിൽക്കുന്നു  ജാലകവാതിലിനരികിലായ്  മതിലുകൾക്കപ്പുറമകലെ  കണ്ണെത്താദൂരത്തോളം  പച്ചനെൽപ്പാട നടുവിലൂടെ ഒഴുകുന്ന ചാലിലായ്  വിശപ്പിന്റെ കൈകളുമായി  ചെറു വള്ളത്തിൽ മീൻപിടുത്ത  വലയുമായി നീങ്ങുന്ന മദ്ധ്യാഹ്നം ചാലും കടന്നു വരുന്ന പാലവും  നടന്നടക്കുന്നവരുടെ കാഴ്ചയും  കണ്ണുകളിൽ നിന്നും ഉറക്കം  കവിതയോട് മല്ലിട്ടു നിന്നപ്പോൾ  പുസ്തകവും പേനയും മടക്കിവച്ചു  നീണ്ടു നിവർന്നു കിടന്നു മയക്കത്തിൽ  പെട്ടന്ന് ചായയുമായി വിളിവന്നു  വളയിട്ട കൈകളുടെ ശകാരം  ഉണർന്നു നോക്കുംനേരമതാ  ജാലകത്തിലൂടെ മഴ ഒരുക്കം  കവിതയവൾ വീണ്ടും ഇണക്കം  നടിച്ചു വന്നപ്പോഴേക്കും  കടയിൽ പോകുവാൻ നീട്ടി വിളി  ഏരിയും ചിന്തകളെ ഊതികെടുത്തി  മനസ്സില്ലാ മനസ്സുമായ് നടന്നു  സഞ്ചിയും കാലൻ കുടയുമായി  നാളെ നാളെയെന്നു ഇനിയെന്ന്  ഓർത്ത് ഓർത്തുമെല്ലെ നടന്നു  സന്ധ്യയുടെ വെളിച്ചം മങ്ങിത...

സന്തോഷങ്ങൾ (ഗസൽ )

 സന്തോഷങ്ങൾ  (ഗസൽ ) വിഷാദം മുരടിക്കും   വേദനയുടെ തീരങ്ങളിൽ  മുളപൊട്ടി വിടരും  സന്തോഷങ്ങൾ നിങ്ങളല്ലോ  എൻ സ്വപ്ന സഞ്ചായവീഥികളിൽ  ഓർമ്മകൾ തീർക്കും വാക്കുകൾ  വരികളായ് മൊഴികളായ്  ഉഷ്ണക്കാറ്റായ് വീശുമ്പോൾ  മരുപ്പച്ചയായി മാറുന്നു  ഗസലുകളായ് മനസ്സിൽ  വിരഹമകറ്റും പ്രണയം വഴിയും  ഗമകം തീർക്കുംഔഷധങ്ങളല്ലോ  വിഷാദം മുരടിക്കും   വേദനയുടെ തീരങ്ങളിൽ  മുളപൊട്ടി വിടരും  സന്തോഷങ്ങൾ നിങ്ങളല്ലോ  ജീ ആർ കവിയൂർ  15 .01 .2021 

മനമൊഴികളിൽ .. (ഗസൽ )

 മനമൊഴികളിൽ .. (ഗസൽ ) രചന ജീ ആർ കവിയൂർ  നിറങ്ങളാൽ വിരിയട്ടെ  വാടികയിലെ പൂക്കൾ  തെന്നൽ കൊണ്ടുവരട്ടെ  വസന്തത്തിൻ  അലകൾ  വിഷാദമൊഴിയട്ടെ  മനമിഴികളിൽ  നിന്നും ഒരുവരിയാരെയെങ്കിലും    പാടി കേൾക്കുമെന്നാശിച്ചു   നോവിന്റെ ഇടനാഴികളിൽ  നനവാർന്ന തലോടലുകളാണ്  മൊഴികളിൽ നിന്നുമുതിരുമീ  ഗസൽ വഴികളിലൂടെ നടക്കുമ്പോൾ  താളലയമാർന്ന ഗാന വീചികൾ  മരുന്നുപോൽ വന്നുനിറയട്ടെ  പ്രാണനിൽ പ്രാണനായി മാറട്ടെ  പ്രിയേ നിൻ സ്വപ്ന സാമീപ്യം  നിറങ്ങളാൽ വിരിയട്ടെ  വാടികയിലെ പൂക്കൾ  തെന്നൽ കൊണ്ടുവരട്ടെ  വസന്തത്തിൻ  അലകൾ  15 .01 .2021 

സംപൂജിതേ

സംപൂജിതേ  സുധാ സിന്ധുവിലമരും സുശീലേ സുന്ദരിമായേ ദുരിതദുഃഖ നിവാരിണീ സുഹാസിനി സുമധുരഭാഷിണി സഹസ്രാര പദ്മസ്ഥിതേ  സമ്മോഹിതേ ശരണാഗത വത്സലേ  സാരസത്തിൽ വാഴും അംബികേ  സർവ്വതും നിൻ കൃപയാലേ  സർവാംഗ ഭൂഷിതേ സകലേ സകല ദോഷ നിവാരിണീ സാവിത്രി സകല സമ്പൽ സ്വരൂപിണീ സംപൂജിതേ സ്വരരാഗ വർണ്ണാത്മികേ സ്വപ്ന സുഷുപ്തികളിലമരും സ്വർണ്ണവർണ്ണ സരസ്വതീദേവി  സകല ലോക സംരക്ഷിതേ നമോസ്തുതേ  ജി ആർ കവിയൂർ  13 .01.2021

ഓർമ്മകളിലെവിടേയോ

Image
 ഓർമ്മകളിലെവിടേയോ  അമ്പിളിചേലുള്ള  നിന്മുഖം കാണുമ്പോൾ  എൻ മനംഅറിയാതെ  തുള്ളി തുളുമ്പി പോകുന്നല്ലോ  അറിയാതെ പാട്ടൊന്നു  മൂളിപ്പോകുന്നല്ലോ കണ്ണേ  അല്ലിയാമ്പൽ നിലാവത്ത്  വിരിയുമ്പോലേ പൂത്തിരി  മിന്നിത്തിളങ്ങിയല്ലോ  ചുണ്ടുൽ  ഉള്ളിന്റെ ഉള്ളിൽ  മിടിക്കുന്ന നെഞ്ചിലെ  കൽക്കണ്ട മധുരമാർക്കുവേണ്ടി  ഞാൻ വാങ്ങിത്തന്ന  കണ്മഷി ചാന്തും  നാരങ്ങാ മിഠായിയും നെഞ്ചത്തു ചേർത്തു പിടിച്ച  പുസ്തകത്തിലെ മയിൽ പീലിതുണ്ടും  കാക്കോത്തി കാവിൽ നിന്നും  ആരും കാണാതെയിറുത്ത  വട്ടയിലയിൽ പൊതിഞ്ഞ ഞാവൽ പഴവും  ഇന്നും നിനക്കോർമ്മയുണ്ടോ  ഇന്നും ഞാൻ സ്വപ്നം കാണുന്നു  കഴിഞ്ഞ കാലത്തെ ചുളിവു  ‌വരാത്ത അക്ഷരങ്ങളാൽ  എഴുതിയ വരികൾ  കണ്ണപ്പൻ മാഷിന്റെ  കണ്ണടക്കു കീഴിൽ ചൂരൽ പഴം  പഴുത്ത എന്റെ തുടകളിൽ മധുരനോവ് മറക്കാനാവില്ല പൊന്നേ  ഇന്ന് നീ അതോർത്തു  അങ്ങ് അകലെയെവിടേയോ  പല്ലില്ലാ മോണകാട്ടി ചിരിക്കും  പേരകുട്ടിയോടോപ്പം നിൻ  മുഖം എൻ മനസ്സിൽ വടികുത്താതെ  കാഴ്ചകളായി നടന്നകല...

വരിക വരിക ..

 വരിക വരിക .. വരിക ഇരു മിഴിയാഴങ്ങളിൽ  മെല്ലെ മെല്ലെ ഇറങ്ങി നോക്കാം  രാവിൻ ആകാശത്തു നിന്നും  നിലാവൊളിയാൽ ചുണ്ടുകളിൽ   ആനന്ദത്തിൻ വെള്ളിപൂശാം  മുളംകാടിന്റെ മൂളലുകൾക്കു  കാതോർത്ത് പ്രണയം മാറ്റൊലികൊണ്ടു കുന്നും  കുഴികളിലും മൗനമകന്ന്  അടുപ്പങ്ങൾ ശ്രുതിമീട്ടി  നോവുകൾ അലിഞ്ഞു അവാച്യമായ ലാഘവമാർന്ന  അവസാന്തരങ്ങൾക്കു   വഴിയൊരുക്കുന്നു .. വരിക ഇരു മിഴിയാഴങ്ങളിൽ  മെല്ലെ മെല്ലെ ഇറങ്ങി നോക്കാം..!! ജീ ആർ കവിയൂർ  04 .01.2021 

അവളെൻ കൂട്ടുകാരി .

 അവളെൻ കൂട്ടുകാരി . താരഹാരമണിഞ്ഞാകാശ കീഴിൽ  തരിശായ മനസ്സുമായ് നിന്നു  തിരിഞ്ഞു നോക്കിയാൽ തരിമ്പും  തിരിച്ചെത്താനാവാത്ത ദൂരം പിന്നിട്ട്  വീശിയകന്ന കാറ്റിനു എന്തോ  വന്യമാർന്ന ഗന്ധമറിഞ്ഞു  വാച്യമാല്ലാത്ത ഓർമ്മകൾ പകരും  വിസ് മൃതിയിലാകാത്ത അനുഭവങ്ങൾ  മൗനമാർന്ന ഏകാന്തതയുടെ  മിത്രമായി കരുതി പോന്ന  മിടിക്കുന്ന നെഞ്ചകത്തിലെവിടേയോ  മധുരവും ചവർപ്പും പകർന്ന  പ്രണയാക്ഷര നോവുകൾ   പ്രത്യാശയുടെ പടവുകളിൽ പ്രകാശ പൂരിതമാർന്ന മിടിപ്പുകൾ  പ്രാപ്യമാകുന്ന ഉള്ളകത്തിന്റെ താളം  അതേ ..!! അവളാണെന്റെ  ആശ്വാസ വിശ്വാസത്തിൻ  അച്ചുതണ്ട് ഒപ്പം ചുറ്റുന്നു നിഴലായ്  അണയുന്നവളാണ് എൻ കവിത ..!! ജീ ആർ കവിയൂർ  04 .01 .2021 

അറിഞ്ഞുവോ ..?!!

 അറിഞ്ഞുവോ ..?!! എന്നിൽനിന്ന് ആരോപണങ്ങൾ  നിന്നിൽ ഞാൻ അനുരക്തനാണെന്നല്ലോ  ശത്രുവല്ലെങ്കിലും മിത്രമായി കരുതുമല്ലോ  സ്നേഹിക്കുന്ന ഒരു കുറ്റമാണോ ? നീറി നീറി കഴിയുന്ന നോവിന്നറുതി വരേണ്ടേ  സംശയമെന്നതിതൊന്നിനും പരിഹാരം അല്ലല്ലോ  ആഗ്രഹങ്ങളെത്രനാളിങ്ങനെ ഒളിപ്പിക്കും  അടക്കി വെക്കുവാനാവാത്തതു കൊണ്ടല്ലേ ? ഞാൻ അറിയാതെ നീയെൻ നീല രാവുകളിൽ നിലാവായി പൂത്തു എൻ മനസ്സിൽ  മാറ്റൊലി കൊള്ളുന്നു ഒരു ഗസലീണമായ്  മറക്കുവാനാവുന്നില്ലയെന്നതു ശിക്ഷയോ ? എന്നിരുന്നാലും ഒരുനാൾ എല്ലാം  ഹൃദയത്തിലടക്കിയതൊക്കെ പറയുന്ന  എന്നിൽനിന്ന് ആരോപണങ്ങൾ  നിന്നിൽ ഞാൻ അനുരക്തനാണെന്നല്ലേ ?اا ജി ആർ കവിയൂർ  06.01.2021

അയ്യൻ അയ്യപ്പൻ

 അയ്യൻ അയ്യപ്പൻ  ഓംങ്കാര പരംപൊരുളാണെൻ  അയ്യൻ അയ്യപ്പൻ  സ്വാമി ശബരിമലവാസൻ  പമ്പയും താണ്ടിയങ്ങ്  കരിമലമുകളിലേറി മഹിഷി മർദ്ദനം നടത്തി  അയ്യൻ അയ്യപ്പ സ്വാമി  ഓംങ്കാര പൊരുളാണേൻ  അയ്യൻ അയ്യപ്പൻ  സ്വാമി ശബരിമലവാസൻ  കൺ കണ്ട ദൈവമെൻ  ശബരിമലയിൽ തപം ചെയ്യും  കലി കാല ദോഷമകറ്റുമെൻ  മണികണ്ഠ സ്വാമി  ഓംങ്കാര പരംപൊരുളാണെൻ അയ്യൻ അയ്യപ്പൻ  സ്വാമി ശബരിമലവാസൻ  തത്ത്വമസി തത്ത്വമറിഞ്ഞു  മലയിറങ്ങും ഭക്ത മനസ്സുകളിൽ  ശാന്തിയും സമാധാനവും നൽകുമെൻ  അയ്യൻ അയ്യപ്പ സ്വാമി   ഓംങ്കാര പരംപൊരുളാണെൻ അയ്യൻ അയ്യപ്പൻ  സ്വാമി ശബരിമലവാസൻ .. ജീ ആർ കവിയൂർ  09 .01 .2021 

തൃക്കവിയൂരിൽ വാഴും

 തൃക്കവിയൂരിൽ വാഴും  രചന ജീ ആർ കവിയൂർ ആലാപനം ഗിരിജ ദിവാകരൻ അങ്ങാടിപ്പുറം   ചിത്രീകരണം കടപ്പാട് അശോകൻ ,അജയ് കുമാർ  തൃക്കവിയൂരിൽ വാഴും  ശ്രീ പരമേശ്വരനും  ശ്രീമൂലരാജേശ്വരിയും  തൃക്കൺ പാർത്തനുഗ്രഹിക്കേണമേ  പണ്ട് ത്രേതായുഗ കാലേ  ശ്രീ രാമസ്വാമിയാൽ  പ്രതിഷ്ഠയും നടത്തിയങ്ങു  ആരാധിച്ചു പോരും പരംപൊരുളേ  ത്രിദോഷങ്ങളെയകറ്റി നീ  ഭക്തരേ അനുദിനം കാക്കും  തൃക്കവിയൂരപ്പാ ശരണം ശരണം  തൃക്കവിയൂരിൽ വാഴും  ശ്രീ പരമേശ്വരനും  ശ്രീമൂലരാജേശ്വരിയും  തൃക്കൺ പാർത്തനുഗ്രഹിക്കേണമേ  ധനുമാസതിരുവാതിര നാളിൽ  കൊടിയേറ്റുത്സവും തുടർന്നു  ദേശഗമനം നടത്തി ദേവൻ  അനുഗ്രഹം നൽകിതിരികെവന്നു    കൊട്ടും മേളത്തോടെ  വേലകളിയുടെ സാന്നിധ്യത്താൽ പള്ളിവേട്ടയും തിരുവാറാട്ടുത്സവം കഴിഞ്ഞു  കൊടിയിറങ്ങുമ്പോഴേക്കും   ദേവനും ഭക്തമനസ്സുകൾക്കും ദിവ്യ ചൈതന്യമേറുന്നുവല്ലോ  തൃക്കവിയൂരിൽ വാഴും  ശ്രീ പരമേശ്വരനും  ശ്രീമൂലരാജേശ്വരിയും  തൃക്കൺ പാർത്തനുനിത്യം  അനുഗ്രഹിക്കേണമേ ജീ ആർ കവിയൂർ...

ഓം നമഃശിവായ

 ഓം നമഃശിവായ ജപിക്കമനമേ ശിവപഞ്ചാക്ഷരി മന്ത്രം  ജന്മ പാപമുക്തി നേടാൻ വീണ്ടും  ജപിക്കമനമേ ശിവപഞ്ചാക്ഷരി മന്ത്രം ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ 'അ' കാര 'മ' കാര 'ഉ'കാരം ജപിക്കുമ്പോൾ  അകലുമുള്ളിന്റെ ഉള്ളിലെ അഹന്തയെല്ലാം  അറിയുക ശിവമലുകിൽ  ശവമാകുമെന്ന്  അറിഞ്ഞു ജപിക്കുക വീണ്ടും വീണ്ടും  ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം എന്നാൽ നശിക്കാത്തതെന്നും  ‘ന’ ഭൂമിയെയും ‘മ’ ജലത്തെയും  ‘ശി’ അഗ്നിയെയും ‘വാ’ വായുവിനെയും ‘യ’ ആകാശത്തേയും സൂചനനൽകുമ്പോൾ  പഞ്ചഭൂതങ്ങളെ ഉപാസിക്കുന്നു നാം  . ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാര്‍ഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ജീ ആർ കവിയൂർ  10 .01 .2021 

നാമൊന്ന് - (ഗസൽ )

Image
  നാമൊന്ന് - (ഗസൽ ) ഇനി നാം തമ്മിൽ വേർപെട്ടുപോകിൽ കനവിന്റെ നിറവിൽ കണ്ടുമുട്ടുമല്ലോ   പുസ്തകത്തിലെ ഉണങ്ങിയ പൂവ് പോൽ  അക്ഷരപ്പൂവ് വിരിയും ഗസലുകളാൽ     മനസ്സുകൾ തമ്മിൽ അടുക്കും മെല്ലെ  മുത്തുകൾ  കോർക്കും മാലയിലെ  നൂലു പോലെ ഒന്നാക്കുന്നു  നമ്മുടെ  ജീവിതം നീളുന്നു പ്രണയാതുരമായ്  സ്നേഹം നിത്യം വളരുമല്ലോ ലത പോൽ  പരസ്പര വിശ്വാസത്തിൻ ശ്വാസത്താൽ   മാനുഷിക മൂല്യങ്ങൾക്ക് അറുതിവരാ  ഉള്ളിൽ നിറയട്ടെ കാരുണ്യം നിത്യം  ഞാനെന്നും നീയെന്നും രണ്ടല്ല  ഒന്നാണെന്ന സത്യം തിരിച്ചറിയുക  ആനന്ദ പൂരിതമാം അനുഭൂതിയിൽ  ലയിക്കട്ടെ ജന്മ ജന്മാന്തരങ്ങളായി  ഇനി നാം തമ്മിൽ വേർപെട്ടുപോകിൽ കനവിന്റെ നിറവിൽ കണ്ടുമുട്ടുമല്ലോ   പുസ്തകത്തിലെ ഉണങ്ങിയ പൂവ് പോൽ  അക്ഷരപൂവ് വിരിയും ഗസലുകളാൽ     ജീ ആർ കവിയൂർ  05  .01 .2021 ഫോട്ടോ കടപ്പാട്  Sreejith Neelayi

പറയുവാനുണ്ട് .. (ഗസൽ )

 പറയുവാനുണ്ട് .. (ഗസൽ ) ഇല്ല ഒട്ടുമേയില്ല സങ്കോചം നിന്നോടീ വേദിയിൽ വെച്ചു തീരാത്ത വാക്കുകളുടെ നോവ്  പറ‌യുവാനുണ്ടെന്നറിക .. വെളുക്കുവോളമീ രാവിൽ  നിൻ കണ്ണിൽ കത്തിയെരിയുമാ  പ്രണയത്തിൻ ചിരാതിൻ വെളിച്ചമണയാതെയരിക്കട്ടെ ചുണ്ടുകളിൽ പടരുമാ ലഹരിയും  മുല്ലപ്പൂ വിടരും പുഞ്ചിരിയും  മായാതെയിരിക്കട്ടെ ഇന്നുയീ  ഗസൽ രാവ്  നിനക്കായി ... ഇല്ല ഒട്ടുമേയില്ല സങ്കോചം നിന്നോടീ വേദിയിൽ വെച്ചു തീരാത്ത വാക്കുകളുടെ നോവ്  പറ‌യുവാനുണ്ടെന്നറിക .. ജീ ആർ കവിയൂർ  05 .01 .2021  

വരിക വരിക ..

 വരിക വരിക .. വരിക ഇരു മിഴിയാഴങ്ങളിൽ  മെല്ലെ മെല്ലെ ഇറങ്ങി നോക്കാം  രാവിൻ ആകാശത്തു നിന്നും  നിലാവൊളിയാൽ ചുണ്ടുകളിൽ   ആനന്ദത്തിൻ വെള്ളിപൂശാം  മുളംകാടിന്റെ മൂളലുകൾക്കു  കാതോർത്ത് പ്രണയം മാറ്റൊലികൊണ്ടു കുന്നും  കുഴികളിലും മൗനമകന്ന്  അടുപ്പങ്ങൾ ശ്രുതിമീട്ടി  നോവുകൾ അലിഞ്ഞു അവാച്യമായ ലാഘവമാർന്ന  അവസാന്തരങ്ങൾക്കു   വഴിയൊരുക്കുന്നു .. വരിക ഇരു മിഴിയാഴങ്ങളിൽ  മെല്ലെ മെല്ലെ ഇറങ്ങി നോക്കാം..!! ജീ ആർ കവിയൂർ  04 .01.2021 

പുതുവർഷം

 പുതുവർഷം  ഹർഷാരവമുണത്തി  നവവത്സാരാഘോഷം   ഹൃത്ത് തടങ്ങളിൽ നൃത്തമാടി  ആലോലം  വർഷമകന്ന മേഘകമ്പിളിയില്ലാ മാനത്തു      അമ്പിളിചിരിയാൽ തമ്പുരു  മീട്ടി  മനം  മുഖവും വായും പൊത്തി ദിനാന്ത്യം   രാവുണർന്നു  അകലെ  മുഴങ്ങിയൊരു     പ്രണയ മുരളിയിൽ വിരഹനൊവിൻ രാഗം  ഗസലിൻ  തിരയിളക്കം മനോമോഹനം   പാടി തളർന്ന പാതിരാ പുള്ളുകളുടെ   കണ്ണിൽ മെല്ലെ മെല്ലെ നിദ്രയണഞ്ഞു    പൊയ്മുഖമാർന്ന  ലോകത്തിൻ മുഖത്തു  ഉരുണ്ടു കൂടി കപടതയുടെ കാർവർണ്ണം     ജീ ആർ കവിയൂർ  02 .01.2021 

01 .01 . 21 ആശംസകൾ

 01 .01 .21 ആശംസകൾ  ഡിസംബത്തിന്റെ അംബര ചക്രവാളത്തിലായ് അതാ  പകലോൻ ക്ഷീണിതനായി പുതുവത്സത്തിൻ വരവിനായി  കുളിച്ചോരുങ്ങാനൊരുങ്ങുന്നു  ദിഗ് വിജയ ശ്രീലാളിതനായി  നിൽപ്പു അദൃശനായ് മരണ ദേവനൊപ്പം അണുയാവൻ  വരവറിഞ്ഞു ഏവരും  ഭയക്കുന്നവർ മുക്കും മുഖവും   പൊത്തികൊണ്ടു പോയ് മുഖം  കാട്ടുന്നു അയ്യോ കഷ്ടം  ഇതയൊക്കെയായിട്ടും   മാറുവാൻ ഒരുക്കമല്ലാരും  ആർഭാടത്തിനില്ല കുറവൊന്നും  ആർത്തിയൊടുങ്ങുന്നില്ല  അർത്ഥത്തിനായി ഏതു  അനർത്ഥവും കാട്ടുന്നു  പുതുവത്സത്തിൽ മാറ്റാം  പലതുമെന്നു മനപ്പായസം  പലരുമൊരുക്കുന്നു.. മാറണം മാറ്റണം മാറ്റുരക്കണം  മറക്കുക പൊറുക്കുക പൊരുമയോടെ  ഏത്തമിടുക എല്ലാം ശരിയാകും  എളിമയോടെ  പ്രകൃതിയേയും കാക്കുക  പുതുവത്സരം പുതു ചിന്തയുണർത്താം  ജീ ആർ കവിയൂർ  01 01 2021 (01 .01 .01 )