നിത്യ വസന്തമേ


ഏതോ വേനൽ മഴയായ് നീ വന്നെൻ 
ഹൃദയവാതായനത്തിൽ  വന്നു  മുത്തമിട്ടു
വിരഹ വേദനയുടെ മുൾമുനകളോടിച്ചു 
വിരിയിച്ചില്ലേ പ്രണയത്തിൻ മുകുളങ്ങൾ ..!!

പോകല്ലേ എന്നിൽ നിത്യ വസന്തമായ്
മയിലായി മാറി നൃത്തത്തിന് ഹിമാലയത്തിലേറ്റണെ ..!!   
കുയിലായി  പഞ്ചമം പാടി എന്നിൽ
ആനന്ദയാനുഭൂതിയുടെ ലഹരിയിലാഴ്ത്തണമേ ..!!

ഏഴു സാഗരങ്ങൾക്കുമപ്പുറം മുള്ളോരു
മൗന സരോവരത്തിന്നാഴങ്ങളിൽ നിന്നും
മുത്തുകൾ വാരി വിതറി എന്നെ നിൻ
സ്വപ്‍ന ലോകത്തിലെ സർഗ്ഗ സന്തോഷമാക്കണേ ...!!

നിന്നിലെ നിന്നിലായ് ഉള്ളിന്റെ ഉള്ളിലായി
നിനക്കാത്ത സത്യ സരണികയിലെയിടങ്ങളിൽ
നിൻ പുഞ്ചിരി  വിരിയും  കുസുമങ്ങളാലെന്നെ 
മോഹന സുന്ദര പീയുഷഹാരമായി മാറ്റുകയില്ലേ ..!!

ജീ ആർ കവിയൂർ
08 .11 . 2019 

photo by Nazir ahad 

Comments

pravaahiny said…
നല്ല വരികൾ ചേട്ടാ
പ്രവാഹിനി
Geetha said…
Adyamayanu vayana . Kavitha valya pidiyilla . Varikal nannayittundu .ashamsakal

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “