കമ്പനം ചുണ്ടിൽ

കമ്പനം ചുണ്ടിൽ

Image may contain: bird and outdoor


ചില്ലകൾ പൂത്തുലഞ്ഞു
കാറ്റിനു സുഗന്ധം
ഹൃദയത്തുടിപ്പുകളേറി 

പഞ്ചാരി പാലട പ്രഥമൻ
നെഞ്ചിലൂടെ തുടികൊട്ടി
നുണക്കുഴികവിളിൽ നിലാവ്

വർണ്ണങ്ങളൊരുങ്ങി
പൂരക്കളി ഇളകിയാടി
കുടമാറ്റം തായമ്പക

ഋതുക്കൾ മാറിമറിഞ്ഞു
തരിവളകൾ ചിരിച്ചുടഞ്ഞു   
വസന്തം ഊയലാടി .....

മൗനം മിഴിതുറക്കുമ്പോൾ
മൊഴികൾ കിനാക്കണ്ടു 
ചുണ്ടിലൂടെ പ്രണയ മധുരം ..!!

ജീ ആർ കവിയൂർ
27  .11 .2019 

Comments

Cv Thankappan said…
ഹൃദ്യമായ വരികൾ
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ