Posts

Showing posts from August, 2019

കുറും കവിതകൾ 797

മഴമുത്തുക്കളുടഞ്ഞു കരിവളകളിൽ  . ലാഘവമാർന്നു മനം ..!! വസന്തം വരവറിയിച്ചു വിരഹ മൗനം . ചില്ലകളിൽ കൂടുകൂട്ടി ..!! മനമുരുണ്ടു ചെമ്മൺ പാതയിലൂടെ . നഷ്ട ബാല്യം ..!! ഇലയില്ലാ ചില്ലകളിൽ നനഞ്ഞ ചിറകുമായ് മൂളിപാടി വിരഹം..!! മഴയകന്ന മാനം അമ്മയകന്ന നിമിഷം . കുഞ്ഞി ചിറകുകൾ ത്രസിച്ചു..!! മഞ്ഞണിഞ്ഞ ചില്ലകൾ ഏറെ പിന്നിലോട്ടു നടന്നു പുൽപടർപ്പിലൂടെ മനം ..!! തഞ്ചാവൂർ സന്ധ്യയിൽ ഗോപുരമുകളിൽ മൗനമുടച്ചു ചേക്കേറും കുറുകും ചിറകുകൾ ..!! പകലന്തിയുടെ കഷ്ടപ്പാടിൽ നിദ്രയിൽ മയങ്ങുന്നു ... അച്ചിയെ വേണ്ടാതെ കൊച്ചി ..!! ചക്രവാളങ്ങളൊന്നിക്കുന്നു രാപ്പകളുടെ സംഗമം ചുംബന കമ്പനം ..!! വിശപ്പെന്ന ശപ്പന്റെ മുന്നിൽ രാപകലില്ലാതെ നീളുന്നു കണ്ണുകളിൽ അതിജീവനം ..!!

ജീവിത വീഥിയിലായ്

Image
ജീവിക്കുന്നീവിധം നൊമ്പരമാർന്നൊരു  വീഥിയിലായ് കത്തിനില്ക്കു മൊരു ചിരാഗെങ്കിലുമന്ധകാരം ചുറ്റിലും ... ജന്മജന്മാന്തരങ്ങളായി തമ്മിലകന്നിട്ടുമിന്നും അണയുന്നില്ല ഉള്ളിന്റെയുള്ളിലെ അഗ്നിയിതുവരക്കുമേ ..!! അകലെ ചക്രവാളത്തില്‍ വിരിഞ്ഞു നിലാപുഞ്ചിരി അരികിലണഞ്ഞില്ലല്ലോ മുല്ലപൂ സുഗന്ധം സുന്ദരം ..!! വന്നടുത്തുവല്ലോ തിരമാലകള്‍ കരയോടോപ്പം ചുംബനകമ്പനം നല്കിിയകന്നു മൌനമായ്..!! മുട്ടിയുരുമ്മി നില്ക്കും  മുകിലുകളെ മലമുകളില്‍ നിന്നുമകറ്റി വിരഹകാരകനായ് കാറ്റ്   ..!! ജീവിക്കുന്നീവിധം നൊമ്പരമാര്ന്നൊിരു വീഥിയിലായ് കത്തിനില്ക്കു മൊരു ചിരാഗെങ്കിലുമന്ധകാരം ചുറ്റിലും 

കവിയൂർ രാജശേഖരനെന്ന ജേഷ്ഠ കവിക്ക് സമർപ്പണം ..!!

Image
കരിമേഘങ്ങൾ നോവുപകർന്നതോ കരിവളകളിൽ മുത്തുമണി പൊഴിഞ്ഞു കാലം നൽകിയ അമ്പിളി പൂ പുഞ്ചിരി കുളിർ കോരി കണ്ടുനിന്നവരൊക്കെ കളിപറഞ്ഞു ചിരിച്ചവരാരുമില്ല കിടക്കമാത്രം കൂട്ടിനായി താങ്ങിയൊപ്പം കെട്ടിയ താലിയും കൈപിടിച്ച തണലും കാവലായി കണ്ണ് തുടക്കുന്നു കഷ്ടം കർമ്മഫലങ്ങൾ കർത്തവ്യങ്ങൾ കേവലം വാക്കുഭംഗി തീർത്തു കണ്ടവർ കണ്ടവർ പറഞ്ഞു പിരിഞ്ഞു കവിത മെല്ലെ കണ്ണുനീർ വാർത്തു കിടന്നകിടപ്പു കണ്ടു തിരിഞ്ഞു നടന്നു കവിയതു അറിഞ്ഞു മൊഴിഞ്ഞു കദനങ്ങൾക്കിനിയുണ്ടോ മുറിവ് കരിക്കാൻ ആവുമോ കാലാന്തരേ ..?!! കവികിടപ്പു മനസ്സിന്റെ നോവുമായ് കഴിഞ്ഞകാലങ്ങളിനി മടങ്ങുകയില്ലല്ലോ കാമ്യമാം കായ ശുദ്ധിയേക്കാൾ കലർപ്പില്ലാ മനശുദ്ധിയല്ലോ വേണ്ടു ..!! ജി ആർ കവിയൂർ 28    .08 .2019 കട്ടിലിലിന്നു  കഴിയുന്ന കവിയൂർ രാജശേഖരനെന്ന ജേഷ്ഠ  കവിക്ക് സമർപ്പണം ..!!

കൺ കുളിർക്കെ കണ്ടില്ല

Image
കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു ഋതുക്കൾ കൊഴിഞ്ഞിട്ടുമില്ലായറിവ് നിന്നെ കുറിച്ച് രാപകലില്ലാതെ എവിടെയൊക്കയോ അലഞ്ഞു നടന്നു മുങ്ങിനിവർന്നു കതിരവൻ ചക്രവാളങ്ങളി നിന്നും പുഴയുടെ സംഗീതത്തിൽ നിന്നറിഞ്ഞു നിന്നെ കുറിച്ചു കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു എന്റെ മൗനത്തിനൊപ്പം കാറ്റും നിലച്ചു നാവേറെ അറിഞ്ഞു മനസ്സിന്റെ നൊമ്പരം കൺചിമ്മിനിന്ന താരകങ്ങൾക്കറിയില്ല  അറിയില്ല വിരഹസഞ്ചാരിക്ക് രാവിന്റെ നീളം കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു പകലിന്റെ വരവും നടപ്പിന്റെ വേഗതയും കാലങ്ങൾ കടന്നേറെ മുന്നോട്ടു പോയി രൂപങ്ങൾമാറി വർണ്ണങ്ങൾ മങ്ങി സ്വരം ശ്രുതിവിട്ടു പാടി അപസ്വരങ്ങൾ കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു കടൽ കരയെ പുണർന്നകന്നു പലവട്ടം കരയാതെ ഇരുന്നില്ല വിരഹത്തിൻ കണ്ണീർ മലയെ ചുംബിച്ചകന്നു മേഘങ്ങളും പലവട്ടം കണ്ണുനീർ മഴ പെയ്യ്തൊഴിഞ്ഞു കൺകുളിർക്കെ കണ്ടില്ലൊന്നു മിണ്ടിയില്ല നേരിട്ടുകാണാനെറെ ആഗ്രഹമായിരുന്നു ജി ആർ കവിയൂർ 27...

രാവിൽ വന്ന കനവേ...

Image
രാഗാർദ്രമാം നിമിഷങ്ങളുടെ നിറവിൽ രാവേറെ ആയെന്നറിഞ്ഞോ രാവിൽ വന്ന കനവേ... നാവിൽ വന്ന മധുരം നാലാളറിഞ്ഞു പോയോ നാണത്താൽ മുഖം കുനിഞ്ഞോ ... കണ്ണിൽ തിളക്കമേറി കാണാൻ കൊതിച്ചുനിന്ന്  കവിത പൂത്താലി കോർത്തോ .... ആവണി വന്നടുത്തു ആരവം മുഴങ്ങി കാതോർത്തു ആരോ ഒരാളലവൻ വന്നണഞ്ഞോ .... മാനത്തു താരകം തെളിഞ്ഞു  മനസ്സിൽ പൂനിലാവുദിച്ചോ മാധവന്റെ  കുഴലൂതു കേട്ടുണർന്നോ ..... കാണാൻ കൊതിച്ച തൊക്കെ കണ്ണിലുറങ്ങുമെൻ കനവ്  കട്ടെടുത്തു നീയകന്നോ ... രാഗാർദ്രമാം നിമിഷങ്ങളുടെ നിറവിൽ രാവേറെ ആയെന്നറിഞ്ഞോ രാവിൽ വന്ന കനവേ... ജി ആർ കവിയൂർ 27   .08 .2019 

ഓർമ്മപെയ്യത്ത് ..!!

Image
ഓർമ്മപെയ്യത്ത് ..!! ഓർമ്മകളിപ്പോഴും കടന്നു പോകുന്നുണ്ട് കഴിഞ്ഞ കാലങ്ങളിനിയും പിച്ചവെക്കുന്നു നിന്നിലും പടരാറുണ്ടോയീ  ചിന്തകളൊക്കെ ..?!! ശക്തമായ കാറ്റും മഴയും മിന്നലും മേഘ ഗർജനങ്ങളുമുണ്ടായിരുന്നെങ്കിലും നീ നൽകിയകന്ന സ്നേഹ സ്പർശനങ്ങൾ ഇന്നും ഓർമ്മകളിൽ തിരതല്ലുന്നു എത്രയോ രാവുകൾ നിൻ മൊഴികളിൽ മുങ്ങിയുണർന്ന വെളുപ്പാൻകാലങ്ങളെ  മറക്കാനാവാതേ  ഇന്നുമൊർമ്മകൾ  ദിനങ്ങളെ ഉറക്കി ഉണർത്തുന്നു തിരമാലകൾ വന്നലച്ചു പോകുന്നുയിന്നും വിരഹമാർന്ന എൻ മനസ്സിൽ വെഞ്ചാമരം വീശിയകലുന്നു നിൻ കൂന്തലാൽ മറക്കുമെൻ ഓർമ്മമുഖത്താകെ നിരാശാപടർന്നുവല്ലോ ... കടന്നു പോകുന്നുണ്ടെയിന്നും വീണ്ടും കഴിഞ്ഞ കാലങ്ങളിനിയും പിച്ചവെക്കുന്നു നിന്നിലും പടരാറുണ്ടോയീ  ചിന്തകളൊക്കെ ..!! ജി ആർ കവിയൂർ 26   .08 .2019  

അറിയുമോ നീയെൻ ആത്മവ്യഥ ..!!

Image
പെയ്യ്തൊഴിയാത്ത മഴമേഘങ്ങളേ അറിയുമോ നീയെൻ ആത്മവ്യഥ കടലാസാൽ തീർത്തൊരെൻ കളിവഞ്ചിയതാ കാറ്റിലാടിയുലയുമ്പോൾ കരകവിയുന്നോരെൻ കദനങ്ങൾ തീർക്കും നോവുകൾ പൂക്കുന്നു ഞാനറിയാതെ വാക്കുകൾ വരികളായ് പടരുന്നു വിരൽത്തുമ്പിൽ  ഗസലായ്  കവിതയ്.... അറിയില്ല എനിക്ക് നിന്നോട് പറയുവാൻ അറിയുന്നു ഞാൻ എൻ ഹൃദയത്തിൽ സൂക്ഷിക്കുന്നൊരു ആരോരും കാണാത്തൊരെൻ  സ്നേഹ പുഷ്പങ്ങൾ നിനക്കായ് മാത്രം   നിത്യവും നേദിക്കുന്നു എന്നിട്ടുമെന്തേ നീ അറിഞ്ഞില്ലല്ലോ എന്റെ ഹൃദയ മിടിപ്പുകൾ പെയ്യുക പെയ്യുക പെയ്യ്തു തീർക്കുക കണ്ണുനീർ ചാലുകൾ ഒഴിയട്ടെ നോവുകൾ തണുക്കട്ടെ ഉള്ളം കുളിരട്ടെ പെയ്യ്തൊഴിയാത്ത മഴമേഘങ്ങളേ അറിയുമോ നീയെൻ ആത്മവ്യഥ ..!! https://youtu.be/EtHEQTiz9Ys ജി ആർ കവിയൂർ 25  .08 .2019  

കുറും കവിതകൾ 796

പച്ചക്കും മഞ്ഞക്കും പ്രകൃതി നൽകുന്ന കുപ്പായം വർണ്ണപ്രപഞ്ചം വിസ്മയം ..!! കണ്ണനുണ്ട് എല്ലായിടത്തും പൂവിലും പീലിയിലും പിന്നെ മനസ്സിന്റെ ഉള്ളിലും ..!! വെണ്മ മനസ്സിലുണ്ടെങ്കിൽ തെളിമയാർന്ന മഹിമ . സമർപ്പണം അർപ്പണം ..!! പ്രകൃതിയുടെ മടിയിൽ ആകാശകുടകീഴിലായ് ഒരുയമ്മ  തൊട്ടിൽ  ..!! കുളിർ കാറ്റിൽ  ഒന്നുമറ്റൊന്നിനു വഴിമാറുന്നു അതിജീവന നിയമം ..!! പുലർകാലമഞ്ഞിൽ മരുക്കപ്പൽ നീങ്ങുന്നു . വിശപ്പിന്റെ മേച്ചിൽ ..!! വസന്തം വരുവോളം അവനായ് കാത്തിരുന്നു . പുഷ്പ ശിഖരത്തിലവൾ ..!! നിറം മാറും ലോകത്തിൽ വസന്തശിശിരങ്ങളറിയാതെ . അതിജീവനം ..!! മൗനമുറങ്ങുന്ന തീരങ്ങളിൽ തീർക്കുന്നു ഓർമ്മകളുടെ കുടീരങ്ങൾ ..!!  മഴമേഘ കൂടാരക്കീഴിൽ ചുംബന മധുരമായ്  ആനവാലൻ തുമ്പി ..!!  അരുണകിരണങ്ങൾ ചുംബിച്ചുണർത്തി. ചിങ്ങ പൊൻപുലരി  ..!!

കുറും കവിതകൾ 795

നീലാവാനം മഴമേഘങ്ങളോഴിഞ്ഞു  .. വിരഹത്തിൻ ഉഷ്ണം .!! ഇരുണ്ടവാനം ദേശാടന ഗമനം . ഉടഞ്ഞു ചിതറി പുഴ .. !! മഴമേഘങ്ങൾ മുട്ടിയുരുമ്മി മല മടക്കുകൾക്ക് രോമാഞ്ചം. വിരമുറങ്ങി ഒറ്റക്കൊമ്പിൽ ..!! ഏകാന്തത മൗനമൊതുക്കി മിഴികളിൽ വിരഹം. ചില്ലയിൽ  കാത്തിരിപ്പിന്റെ നോവ് ..!! മണിയടിയുടെ ഊഴം കാത്തിരിപ്പിന്റെ ഇടനാഴി .. ഉപ്പുമാവിൻ കനവുകൾ ..!! നിറപുത്തരി തേടി കർക്കടത്തിൽ . ഓണത്തുമ്പി പാറി ..!! ചക്രവാളം കറുത്തു കാലവർഷം നിറമാറ്റം . കലങ്ങിയ കണ്ണുകൾ ..!!  ആകാശവും കടലും കരയും കൂടെയുണ്ടെങ്കിൽ എവിടേ ഏകാന്തതക്ക് സ്ഥാനം ..!! ഉടയാതെ ഉടലുകൾ തീർക്കുന്നുണ്ട് വിശപ്പെന്ന ശപ്പൻ  ..!! പാർക്കാൻ വേണ്ട മുന്തിരി തോപ്പുകളേറെ മാർഗ്ഗം അതിജീവനം ..!!

നാമിനി എങ്ങോട്ടേക്കു

Image
നെന്മേനി വാകപ്പൂക്കൾ ചൂടി ചക്രവാള താമ്പളമൊരുങ്ങി  നാണിച്ചുനിൽക്കുമാ രാവൾ മെല്ലെ നഖത്താൽ വരച്ചു വെണ്ണിലാവ്  കട്ടികമ്പളത്തിനു വെളിയില്ലെത്ത്നോക്കി രാക്കുയിലുകൾ പാട്ടുപാടി ആവണിയൊരുങ്ങി മുല്ലപ്പൂ ചൂടി തുമ്പകൾ ഞെടുവീർപ്പിട്ടു തൊടികളിൽ വെയിലും മഴയും മാറിമാറി പെയ്യ്തു എന്തോ പരിഭവത്താൽ ഒറ്റക്കുമിരട്ടക്കും തുമ്പികൾ പറന്നു പുൽക്കൊടി തുമ്പിലിരുന്നു അകലെ കമ്പോളത്തിണ്ണകളിൽ പങ്കാളികളാവും ബെങ്കാളികൾ കൈയ്യാളി ബാലോ ചീലോ പറഞ്ഞു മലനാടിന്റെ മാറിയ മുഖം കണ്ടു ബലിത്തമ്പുരാൻ ഞെട്ടി തരിച്ചു ,തനിക്കു ചുറ്റും തന്നെ പോലെ ഉള്ളവർ ശമ്പളത്തിനും പടിക്കായി  മുറവിളികൂട്ടുന്നു ഇനിയെന്തെന്നറിയില്ല പ്രളയങ്ങളെ  പങ്കിട്ടു പിച്ചതെണ്ടി നടക്കുന്നു ചിലവായിൽ പോകാൻ കോമരങ്ങൾ ഇറങ്ങുന്നത് കണ്ടു വെളിച്ചപ്പാടും കുത്തും കോമയുമില്ലാതെ കടക്കെണി കേറി കടംകേറും അളം കേരളമിന്നു- യെങ്ങോട്ടേക്കെന്നറിയാതെ ഞാനും എന്തൊക്കയോ ചിന്തിച്ചു പോയി ..!!   ജീ ആർ കവിയൂർ 22  -08  -2019    

ആനന്ദം തന്നേൻ ..!!

Image
അമ്പാടിയിലാകെ  പുഞ്ചിരിതൂകും അരുമയാം ബാലകാ നിൻ അപതാനങ്ങൾ പാടുവാനെനിക്ക് ത്രാണിയുണ്ടാക്കണേ ..... കണ്ണാ കണ്ണാ കണ്ണാ നീ മണ്ണുതിന്നിട്ടു അമ്മക്ക്  പണ്ട് അറിവിന്റെ ലോകത്തെ .. അംമുണ്ട  വായിൽ കാട്ടി കൊടുത്തില്ലേ അതുപോലെ യെൻ അകകണ്ണുതുറന്നു അജ്ഞതയകറ്റാൻ കൃപ ചൊരിയെണേ   ..!!    അക്ഷൗണിപ്പടകൾക്ക്  മുന്നിൽ നിന്ന് അർജ്ജുനന് സാരഥിയായി അവിടുന്നു അനവദ്യാനന്ദമാകും ഗീതോപദേശങ്ങൾ ആവോളം പകർന്നു തന്നില്ലേ  ..!! പാൽവെണ്ണ കട്ടുണ്ട് പാഴ്മുളം തണ്ടിൽ സ്നേഹാമൃതം ചുരത്തി തന്നേൻ എൻ സന്താപമെല്ലാമകറ്റി ആനന്ദം തന്നേൻ ..!!

അക്ഷര പിശാചുക്കൾ

Image
"അക്ഷര പിശാചുക്കൾ..". ചില്ലക്ഷരങ്ങൾ ചില്ലിട്ടു ഓർമ്മകളിൽ മറയുന്നു . ചിലർക്കു ചിന്തയില്ല ഭാഷയെ വളച്ചു മീശ പിരിച്ചു ആഘോഷമാക്കി മാപ്പു പറഞ്ഞു നടക്കുന്നു . മിച്ചമില്ലാതെ മാതൃത്തത്തെ മച്ചിലൊളിപ്പിക്കുന്നു. അന്തമില്ലാതെയാക്ക്ന്നു അന്ധതയാൽ ചുറ്റുന്നു. അറിവിന്റെ ഉത്തുംഗത്തിലിരുന്നവരുന്നു ആഴക്കടലേക്കു കൂപ്പുകുത്തുന്നു അന്തർ സംസ്ഥാനങ്ങൾ ഭാഷയെ സ്നേഹിക്കുമ്പോൾ ആനവണ്ടിയുടെ അവസ്ഥപോലെ , "അന്തസ്സംസ്ഥാനമെന്നു" കേഴുന്നു . അക്ഷര പിശാചുക്കൾ മാതൃഭൂമി പത്രത്തിൽ മുടിയഴിച്ചു ആടുന്നു കഷ്ടം.

ശ്രീയെഴും വല്ലഭ...!!

Image
തിരുവല്ലയിൽ വാഴും തിരുമേനിയെ തൊഴുന്നേൻ തിരിഞ്ഞൊന്നു നോക്കണേ തീരാ ദുഃഖങ്ങളൊക്കെ തിരുവുള്ള കേടില്ലാതെ തിരുകൃപയാലെ നിത്യം തിരുവല്ലാഴപ്പാ തൃക്കൺ പാർത്തനുഗ്രഹിക്കണമേ  ..!! തിരു രൂപം വർണ്ണിക്കാനാവാതെ മൗനിയായിടുന്നേരം രൂപക താളത്തിൽ കൊട്ടി പാടുന്നുയെൻ മനം... രുക്മിണി ഭാമമാർ കേറ്റം പ്രിയകരം ''രു '' അകലും  തവ രൂപമെത്ര  മോഹനം !! വലഞ്ഞു  വഴിയറിയാതെ നില്ക്കുമെന്നേ വല്ലവിധവും വല്ലഭാ കാത്തു കൊള്ളണേ.... തിരുവില്ലം കാട്ടികൊടുത്തു ചംക്രോത്തമ്മക്ക്‌ തിരുവല്ലയിൽ വാഴും ശ്രീയെഴും വല്ലഭാ  തൊഴുന്നേൻ  ..!! ജീ ആർ കവിയൂർ 17.08 .2019  

വന്ദേ മാതരം.......

Image
വന്ദേ മാതരം....... മൗനം പുതച്ച തുംഗ ശ്രുംഗങ്ങളിൽ ത്രിവർണ്ണ ശോഭയെ കണ്ണിമയ്ക്കാതെ സ്വാതന്ത്രത്യത്തിന് വെള്ളരിപ്രാവുകളെ കാക്കുമെൻ വീര ശൂരന്മാരെ നിങ്ങളുടെ തണലിൽ ഉറങ്ങുന്നവർ അറിയുന്നില്ല എത്രയോ ത്യാഗത്തിന് വിലയാലേ നേടിയ അമൃത തുല്യമാമീ സപ്തതിയിലെത്തിയ ദിനങ്ങളുടെ ഊർജ്ജം നിലനിർത്താം ഇനിയും വരുമൊരു തലമുറകൾക്കു വളർന്നു മുന്നേറാനീ ഭാരതാംബയുടെ ശിരസു കുനിയാതെയിരിക്കട്ടെ ..!! ജീ ആർ കവിയൂർ 15.08 .2019

അമൃത തുല്യം ..!!

Image
ശൈവ വൈഷ്ണവ ശാക്തേയങ്ങൾ അനസൂതം മുഴങ്ങുന്ന മനമന്ദിരത്തിൽ അറിയാതെ ഭീതിയുടെ നിഴൽപരക്കുന്നു തമ്മിൽ തമ്മിൽ ഞാനെന്ന ഭാവ രൂപം താണ്ഡവമാടി ശയ്യാതല്പത്തിൽ നിന്നും ഏകാത്മ ചൈതന്യം തീർക്കുന്നുവല്ലോ അറിവെന്ന കെടാവിളക്കിലെ ജ്യോതിസ്സ് കൈലാസ വൈകുണ്ഡങ്ങൾ താണ്ടുമ്പോൾ ഭുവിതടങ്ങളിൽ തണലേകുന്നു വല്ലോ  അകാര ഉകാര  മകാരങ്ങളാൽ  അക്ഷര ബ്രഹ്മമം മാറ്റൊലികൊള്ളുന്നു അനന്തതയുടെ അപാരതയിൽ സഞ്ജീവനി തീർക്കുന്നു അമൃത തുല്യം ..!!

അമര്‍ത്യ ദർശനം ..!! സ്റ്റെല്ല ടൈസന്റെ ആംഗലേയ കവിതയുടെ വിവർത്തനം

Image
അമര്‍ത്യ ദർശനം ..!! (സ്റ്റെല്ല ടൈസന്റെ ആംഗലേയ കവിതയുടെ വിവർത്തനം ) മൗനമാർന്ന നിമിഷങ്ങളൊരു പ്രകാശമായ് പ്രതിബിംബമാകുന്നുവല്ലോ നമ്മളിൽ  ...!! ആർത്തലച്ചു വന്നു ശാന്തമായ് തിരികെ പോകും  തിരമാലകളെന്റെ പരിശുദ്ധത മയങ്ങി ഉണരുന്ന ഏകാന്തമാം ഹൃദയാഴങ്ങളിൽ കുടികൊള്ളും ദൈവത്തെ അറിഞ്ഞു  തൊട്ടകലുന്നുവല്ലോ അവിടെമല്ലോ ദുഖങ്ങളൊക്കെ അലിഞ്ഞില്ലാതെയാകുന്നത് ഒപ്പം സത്യമാം സ്നേഹ രൂപംകൊണ്ട് ജീവ ജലമായ് ദൈവമായ്  എന്നിൽ എന്റെ ഖര രൂപം പ്രാപിക്കുന്നത് ..!! മുറിവേറ്റതോ നഷ്ടമായ ജീവനെ ആയുഷ്ക്കാലങ്ങളിൽ പുനർജനിപ്പിക്കുന്നുവോ ..!! നാമൊരു ബീജമായ്‌ ചുരുണ്ടു അജ്ഞാതമാം ജീവജലത്തിൽ  കിടന്നപ്പോൾ  ഊർജം പകർന്നു തെളിവാക്കി തന്നു നാം ആരെന്നു ..... പ്രകൃതി അചിരദര്‍ശനമാം , നിത്യതയാർന്ന പ്രകാശം ചൊരിഞ്ഞു ...!! ജീ ആർ കവിയൂർ 13.08.2019

മഴ കനവ്

Image
കാവലാളവൻ ഭൂമിയുടെ മാറിടത്തിൽ കിനാക്കണ്ടു  കിടന്നു ഒരു വേഴാമ്പലായ് കിനിയും ഒരു വർഷ ചിലമ്പൊലിക്കായ്‌ കംബള പരിരംഭണ  ശീതളസ്പർശമോർത്ത് വരണ്ട സിരകളിൽ വിതുമ്പുന്ന മോഹങ്ങൾ വിരഹം ഗ്രസിച്ച ഉടലാഴങ്ങളിൽ മേഘ ഗർജനം വിരലുകൾ വിതുമ്പി അക്ഷര പെയ്യ്ത്തിനായ് വരവറിയിച്ചു മനമോഹിനി മേഘവർഷിണി  മയിലാടി മായാ മോഹങ്ങൾ മേദിനിയുടെ മനമറിഞ്ഞു മണം പരത്തി ചുരത്തിതീർക്കുന്നു മഞ്ഞവെയിൽ കാർന്നു തിന്നു മദിച്ചു നിൽക്കുന്നു മനമിപ്പോഴുമോർമ്മകളിൽ കള്ളകർക്കിടം ...!!!   

കുറും കവിതകൾ 794

മൗനമുറങ്ങി ഉണരുന്നു നൈവേദ്യ മധുരം. ജപം ഉച്ചസ്ഥായിൽ ..!! വിശ്വാസനങ്ങൾ മുങ്ങി നിവരുന്നു. പുലർകാല പുണ്യം ..!! അകലെയല്ലോരു പുഴയുടെ മരണം . ചുട്ടുപൊള്ളുന്നു കാല്പാദം ..!! മാടായിക്കാവിലുറഞ്ഞു തുള്ളി  മാരിത്തെയ്യങ്ങൾ...... കുരുത്തോലകൾക്കു കരുത്ത് ..!! ഇരുളുംവെളിച്ചവും സമരേഖയാകുന്നു . ഓർമ്മകൾ ചേക്കേറുന്ന കൊത്തളം..!! ജാലകക്കാഴ്ച്ചകൾ മിന്നിമറഞ്ഞു . തണുത്ത സുപ്രഭാതം..!! കൊഴിഞ്ഞ ചില്ലകളിൽ വിരഹസന്ധ്യ .. ചിന്ത കൂടുകൂടാനൊരുങ്ങി..!! അക്ഷരങ്ങൾ ചേക്കേറിയ  നനഞ്ഞ സന്ധ്യ... അന്നം തേടുന്ന ചുണ്ടുകൾ ..!! മലയും മേഘവും തൊട്ടുരുമ്മി ദേശാടനചിറകുകൾ .. വിശപ്പിൻ സന്ധ്യാരാഗം ..!! നനഞ്ഞ ഉരുളൻ കല്ലുകളിൽ ഇഴഞ്ഞു നടന്നു പകൽ . പ്രകൃതിയുടെ വിശപ്പ് ..!!

" ഒരു അനശ്വരമായ ആശ്ലേഷം "

Image
" ഒരു അനശ്വരമായ ആശ്ലേഷം " .നിന്റെ സ്‌മൃതിപഥങ്ങളിൽ ഞാനെന്ന  ചിന്തകൾ നിറഞ്ഞു നിൽക്കുന്നു അവയുടെ  പരിമളഗന്ധം പുഷ്പസമാനമാക്കുന്നു എപ്പോൾ മുതൽ നീ വിരിഞ്ഞു പരിലസിക്കുന്നുവോ പ്രിയേ ആ വർണ്ണങ്ങളൊരിക്കലും മായിക്കല്ലേ  .ഞാൻ നിൻ ഗേഹത്തിൽ വസിക്കുന്നു എങ്ങിനെയാണോ ഒരു കാറ്റ് ഗർഭം പേറും  മേഘങ്ങളെ ആലിംഗനം ചെയ്യുന്നത് എപ്പോളാണാവോ അവ പൊട്ടി വീണ് നാം ഇരുവരെയും നനച്ചു കുതിര്‍ക്കുക  ഞാനോർക്കുന്നു നീയൊരു പക്ഷിയുടെ ചുണ്ടിലെ പാട്ടായി പച്ച പടർപ്പാർന്ന ചില്ലകളിൽ നിന്നുമൊഴുകുക വന്നിരിക്കുക എൻ ചാരത്തു പുലരിയിൽ അറിയുക ആ അനവദ്യാനന്ദമാം  സംഗീതത്തെ ...!! . വീശി കടന്നകലും കാറ്റിനെ പോലെ എന്നെ തുടച്ചു നീക്കല്ലേ വേദന പേറും ചില്ലകളിൽ നിന്നും വീണുചിതറും കരീലകളെന്ന കണക്കെ  എന്നെ നിൻ കാരവലയത്തിലാക്കി നിൻ സ്നേഹം നിറഞ്ഞ നെഞ്ചോട് ചേർക്കുക എന്നെ കൂട്ടുവിടാതെ നീ നിദ്രയുടെ കനവിൽ  ചേർത്തു വക്കുക എന്റെ കൺപീലികൾ  തുറക്കുവരക്കും നിന്റെ സ്വപ്‍ന  കാരാഗ്രഹത്തിൽ എന്നെ ബന്ധനസ്ഥനാക്കുക ഒരു മായാ സ്വപ്നാടത്തിലായ്  ...!!  . വിട്ടുപിരിയല്ലേ എന്നെ എൻ ...

കുറും കവിതകൾ 793

ദേശാടന ഗമനത്തിലും ഇളവേൽപ്പു ചില്ലമേൽ വിരഹമൗനം ..!! ചില്ലകളുണങ്ങിയ ചതുപ്പിൽ പറന്നിറങ്ങി . ജീവിതമെന്ന പക്ഷി ..!!  വലനെയ്തു കാത്തിരുന്നു നോവിന്റെ വയറുകൾ . വരാനുണ്ടിനിയും വേനൽ മഴ ..!! പ്രത്യാശയുടെ നിലാവ് മൗനം ഉറങ്ങും പ്രാത്ഥനയിൽ കുളിർകാറ്റു മഴയറിയിപ്പ് ..!!  മാതൃ പിതൃ പിണ്ഡങ്ങൾ തിരയടിച്ചു ഉയരുന്നു വിശപ്പകന്ന ബലിക്കാക്ക ..!! നിലനിൽപ്പുകളുടെ കൊമ്പുകോർക്കലുകൾ മനസ്സൊരു മാൻപേട  ..!! അസ്തമയ സന്ധ്യ വർണ്ണങ്ങൾ തീർക്കുന്നൊരു രാവിൻ സ്വപ്‍ന മൗനം ..!! പച്ചിലപ്പടർപ്പുകളിൽ നിറമാറലുകൾ .. കടിച്ചാൽ ഓണമടുക്കുമെന്നു ..!!  അടഞ്ഞ കണ്ണുകളിൽ സ്മരണകളുടെ പ്രകാശം കടൽക്കാറ്റു വീശി ..!! കാത്തിരിപ്പിന്റെ ചുണ്ടളവ് ഒരു ഉരുളവലുപ്പം.... നനഞ കൈകൊട്ടുകൾ  ..!!  

" ഞാനും നിൻ പ്രതിഛായയും

Image
" ഞാനും നിൻ പ്രതിഛായയും  " എന്റെ നിഴലെന്നോട് അപേക്ഷിച്ചു വിട്ടകലല്ലേയവളെ പിന്നെ തേടരുതേ ഒരു തണുവാർന്ന നിഴലിലായ് തിളയ്ക്കുന്ന സൂര്യന്റെ കിരണമേറ്റു ചോരി മണലിന്റെ ചുംബനം കൊണ്ട് കാൽവിരലുകൾ വരച്ചു അക്ഷരപൂക്കൾ അലിവെന്നോടെന്നറിയിക്കും പോലെ  അറിഞ്ഞു ഞാനാ കുളിർ മുത്തുകൾ പൊടിഞ്ഞു കൺപീലികളിൽ നിന്നുവീണുടഞ്ഞു സ്നേഹ ബാഷ്പം അറിഞ്ഞു ലവണരസമെൻ ചുണ്ടുകളിൽ അമൃതം കണ്ടു സ്വയമെൻ പ്രതിബിംബത്തിന് നിസ്സഹായാവസ്ഥ കാറ്റിലാടും ആലിലകളെന്നപോലെ വിറപൂണ്ടു നെടുവീർപ്പുകളുടെ ഉഷ്ണ നിലാവ് പടർന്നു സിരകളിൽ കാൽപാദങ്ങളിൽ മണൽ തരികൾ ഞെരിഞ്ഞമർന്നു നിഴലിനായി നിന്റെ സാമീപ്യ മധുരത്തിനായ് ഊഷരമായ മനസ്സ് നിൻ തുഷാരസ്പർശനത്തെ കാത്തു പുനർജനിക്കുമെന് ചിന്തകളെന്നെ ഓർമ്മകളുടെ സ്വർഗ്ഗ സ്വപ്‍നങ്ങൾ തീർക്കും വഴിത്താരകളിൽ ജീവിക്കണമെന്നൊരു തൃഷ്ണ ഉഷ്ണക്കാറ്റായ് ചുറ്റി തിരിയുന്നുയെന്നു നീ അറിയുന്നോവോ ..!!