Posts

Showing posts from 2012

ഇനിയെന്ത് പറയാന്‍

Image
ഇനിയെന്ത് പറയാന്‍ ഇന്നല്ല   ഇന്നലെയെങ്കിലും         ജനപഥമുള്ളോരു  ഇന്ദ്രപ്രസ്ഥം   മുഖം  കുനിച്ചിരുന്നു  എന്ന് വ്യസനതോടെ വ്യാസനറിയിച്ചു എന്നാല്‍ വ്യാസമെറിയിരിക്കുന്ന    ഇന്നിന്റെ കാമവെറികളെ    ക്യാമറകണ്ണിലുടെ കണ്ടറിയുന്നു  ലോകമെങ്കിലും നിയമങ്ങളും  നിയമ  സംഹിതകളേറെ നിയോഗിക്കപ്പെട്ടു  അനാതി  മുതല്‍  എന്നാലും മനുഷ്യന്‍  മൃഗത്തെക്കാള്‍ മോശമായി പരിണമിക്കുകയോ മനം  നൊന്തു  പോകുന്നുയിനിയെന്തു പറയാന്‍  

വന്ദേമാതരം

Image
മൗനം ദീക്ഷിതം കഷ്ടം മാംസത്തിന്‍ ഗന്ധത്തിനപ്പുറം സിംഹികളായി മരുവുന്നു തലസ്ഥാനത്ത് സഹിക്കുക ക്ഷമിക്കുക പൊറുക്കുക ഇനിയെത്രനാളിങ്ങനെ തുടരുമി ഇണങ്ങനാവാത്ത സത്യത്തിന്‍ മുന്നിലായി എരിഞ്ഞടങ്ങാത്ത പ്രതികാരത്തിന്‍ ജ്യോതി എലുകകള്‍ താണ്ടി പടര്‍ന്നു കത്തുന്ന മനസ്സുകള്‍ പ്രതികരിക്കും വരും നാളെ മഷികുത്തുമ്പോള്‍     പ്രതികളെറട്ടെ കഴുമരത്തില്‍,അടങ്ങട്ടെ ഒടുങ്ങട്ടെ ഇനിയുമിങ്ങനെ തുടരാതിരിക്കട്ടെ ഒരുനാളും ഇതുപോലെ ഈ ഭാരതത്തില്‍ ,വന്ദേമാതരം  

അധരവിരാമം

Image

കുറും കവിതകള്‍ 47

Image
കുറും കവിതകള്‍ 47 ഇരുള്‍  നിറഞ്ഞ മാനമേ  മനസ്സില്‍ അല്‍പ്പം സ്നേഹത്തിന്‍  പുലരി വെളിച്ചം പകര്‍ന്നു നല്‍ക  വൃണമേറിയൊരു പരിണിത പ്രണയമേ  തേടുന്നുവോ ചേക്കേറാന്‍  ചില്ലകള്‍  വിരലുകള്‍ ചേര്‍ന്ന് വിദ്രോഹം തീര്‍ത്തു വിപ്ലവ മുഷ്ടി ചുരുട്ടി,മര്‍ദിച്ചു വായുവിനെ  നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോ  നുരഞ്ഞു പൊന്തും വീഞ്ഞിന്‍  ലഹരിയോ   നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണ വസന്തമോ പ്രണയം  താരകങ്ങള്‍   മിഴിയുണര്‍ത്തിയ   ആകാശത്തിന്‍ ചുവട്ടില്‍ ഞാന്‍ എന്ന ഭാവത്തില്‍ ഒരു മിന്നാമിന്നി  പൊഴിഞ്ഞു വീണ കിടപ്പില്‍  ആകാശതാരകങ്ങളെ  നോക്കി വിതുമ്പിചിരിച്ചു  കൊണ്ടിരുന്നു മുറ്റത്തെ മുല്ലപൂവുകള്‍ 

പ്രണയം

Image
പ്രണയം നുണഞ്ഞാല്‍   തീരാത്ത ഒരു  നുണയോ നൂലുകളാല്‍ ഇഴയടുപ്പം തീര്‍ക്കും പട്ടുറുമാലോ നിവര്‍ത്തിയാല്‍   നീണ്ടുപോകും  ഇണക്ക പിണക്കമോ     നിര്‍വൃതിയുടെ സീമകളൊടുക്കം ചക്രവാളത്തുടിപ്പോ നുരഞ്ഞു പൊന്തും വീഞ്ഞിന്‍  ലഹരിയോ     നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണങ്ങള്‍ നിറച്ചു വിടര്‍ന്നു നില്‍ക്കും മൃദുലമാര്‍ന്ന പൂവും കാര്‍ക്കശ്യമുള്ള വണ്ടും തമ്മിലുള്ളതോ ജന്മജന്മങ്ങളാല്‍ മായാത്ത വികാര സാന്ദ്രതയോയീ പ്രണയം

കുറും കവിതകള്‍ 46

Image
കുറും കവിതകള്‍ 46 നിന്‍ പ്രതിച്ഛായ പിറക്കാനിരിക്കുന്ന കടലാണെന്ന് ഒരു തോന്നല്‍ പ്രണയത്തിന്‍  അവസാനം വ്രണമാര്‍ന്ന നൊമ്പരങ്ങളും മങ്ങിയ നിറങ്ങളുടെ ഘോഷ യാത്ര   ഭൂപടം തീര്‍ക്കുന്നു ചത്ത പല്ലിയുടെ വാലുമായി ഉറുമ്പിന്‍ കൂട്ടങ്ങള്‍     ഉടഞ്ഞ കുപ്പി വളചിന്തുകളില്‍ സ്നേഹത്താല്‍  വേദനകൊള്ളും  പരിഭവത്തിന്‍  രക്ത തുള്ളികളോ മുള്ളുള്ളത് ചെടിയുടെ രക്ഷക്കെങ്കിലും പൂവിന്റെ നോമ്പരമറിയാതെ വണ്ടു വന്നകലുന്നു

അവസാനിക്കില്ല ഒന്നുമേ

Image
അവസാനിക്കില്ല ഒന്നുമേ അവസ്ഥകള്‍ക്ക്  മാറ്റമെന്ന് മാറ്റൊലി കൊള്ളുന്നവരെ ഇല്ല മാറുകില്ല ഒന്നുമേ ഇനിയെറെ നാള്‍ ചുറ്റും ഭൂമി കത്തി ജ്വലിച്ചുനിള്‍ക്കും സൂര്യനു ചുറ്റും ,മിന്നും താരകങ്ങള്‍ കടലിളകിയാടും കാറ്റ് ചുറ്റിവീശും നിറങ്ങളൊക്കെ നിലനില്‍ക്കും മായയാര്‍ന്ന   മായന്മാര്‍  ചോന്നതോക്കെ മിഥ്യയല്ലോ നിത്യതയാര്‍ന്ന സത്യം ഒന്ന്‌ അറിക ഞാനും നിങ്ങളും വന്നു പോയിരിക്കും ഭൂമിയെ കാത്തു സംരക്ഷിക്കുക നിങ്ങളാല്‍ ആവുന്നത്രയും

രഹസ്യം

Image
തിരി അണഞ്ഞ വിളക്കിന്‍ മുന്നില്‍ പടര്‍ന്നു വിടര്‍ന്ന ഉലഞ്ഞാടും മുടിയിഴകളില്‍ കരിനീലിച്ച ചുണ്ടമര്‍ത്തി നെറ്റിതടങ്ങളില്‍ സിന്ദുര പടര്‍പ്പില്‍ നിന്നും ഒഴിഞ്ഞകന്ന വികാര സാന്ത്രത ഒഴിയകലുന്ന നിശ്ശബ്ദത ഇതാണോ നിന്നിലേക്കുള്ള വഴിതെളിയിക്കും   സ്വപ്ന സാക്ഷാത്കാര രഹസ്യം .    

നിത്യം

Image
നിത്യം  ക്രൗഞ്ച  പക്ഷിയുടെ  ചിറകിന്‍ നിഴലുകള്‍ തേടി   ക്രമം തെറ്റും  ഹൃദയസ്‌പന്ദനങ്ങളുടെ നോവുകള്‍ പേറി  ക്രയവിക്രയങ്ങളുടെ താളക്രമത്തില്‍ കാതോര്‍ത്ത് തേങ്ങി  കൃത്രിമങ്ങളുടെ വലയങ്ങള്‍ ചുറ്റും ഗതിവിഗതിയറിയാതെ  ക്രോധങ്ങളെക്കെ  അകറ്റി പഞ്ച പുശ്ചമടക്കി കഴിയുന്നു നിത്യവും  

ജാഗ്രതേ

ജാഗ്രതേ കാടും മേടും ആറും കടന്നു കൂടുകളില്‍ വന്നു ചേരുന്നു ആധാറുമായി ആറും നൂറും അറുനൂറുമുണ്ടെങ്കില്‍   അതി സുഭിക്ഷമായി  ''വാള്‍മാര്‍ട്ടിലുടെ   ജീവിതം മുന്നോട്ടുയെന്നു വാതോരാതെ തുപ്പല്‍ മഴ പൊഴിയിക്കും മന്ത്രിക്കുന്നവരെ മഷികുത്തുന്നതിനു നേരമായി വരുന്നു ജാഗ്രതേ

കുറും കവിതകള്‍ - 45

Image
കുറും കവിതകള്‍ - 45 പണ്ട് നദിയൊരത്തെ പൂകൈതയുടെ മറവില്‍ തേടിയ കണ്ണുകളിന്നു മറയില്ലാതെ ക്യാമറയുടെ ഉള്ളില്‍ ചീവിടുകള്‍ ചിലച്ചകറ്റി രാവിന്‍ നിശ്ശബ്ദതയെ ഏറ്റുപാടിയാ കച്ചേരി മണ്ടൂകങ്ങളും എന്‍ കണ്ണില്‍ വിടര്‍ന്നു നിന്നു നിന്‍ പുഞ്ചിരി പൂവ്പോലുള്ള മുഖകാന്തി വസന്ത വെയിലില്‍ കരയുമിന്നു കരയുന്നു പുഴയോടോപ്പം മാറു തുളച്ചിറക്കുന്നു മര്‍ത്ത്യന്റെ കടും ചെയ്തികളാല്‍ കാടിന്റെ കടയ്ക്കല്‍) വെട്ടിയ മഴുവിന്‍ പിടിയും മരത്തിന്റെ ശത്രുതന്നെ

കാലത്തിനൊപ്പം

Image
കാലത്തിനൊപ്പം കനവായിരം പൂത്തോരു രാവില്‍ കരളിന്‍ വാതയനത്തിന്‍ മുന്നില്‍ കനിവായി നീ വന്നു നിന്ന് ഒന്നു കാതര മിഴിയാല്‍ നല്‍കിയകന്നുവോ ഓര്‍മ്മയുടെ പൂപ്പന്തലോരുക്കി ഓണനിലാവും വിഷുപുലരികളും ഒഴുക്ക് നീറ്റില്‍  ഉരുളും കല്ലുപോല്‍ ഓടിയകന്നു ജീവിതം കാലത്തിനൊപ്പം .

മുന്നോട്ട് മുന്നോട്ട്......

Image
മുന്നോട്ട് മുന്നോട്ട്...... ഓരോ അറിവുകളും കുത്തി നിറച്ചു കൊണ്ടിരുന്ന പഴയ ഓര്‍മ്മ കുറഞ്ഞ കയറ്റങ്ങളെറാത്ത റാമ്പും പിന്നെ ഹാര്‍ഡ് ഡിസ്ക്കും സിലികോണ്‍ താഴ്വരയിലെ കുളിര്‍ കാറ്റുഏറ്റു ഡിസംബറിന്റെ ഞായറാഴ്‌ചകളില്‍ തോളെറ്റിയ സഞ്ചിയില്‍ വീര്‍പ്പുമുട്ടുന്ന കവിതാ പുസ്തകങ്ങളൊക്കെ പേറിയുള്ള യാത്രയില്‍ പലമുഖങ്ങള്‍ പലഭാഷകള്‍ പലകാഴ്ചകള്‍ പരിവേദനങ്ങളുടെ  അലര്‍ച്ചകള്‍ ഉപദ്രവസഹായിലുടെ* മനസ്സ് എവിടെയോ കെട്ടഴിഞ്ഞു മെയുന്നു പിടിതെരാതെ കൊമ്പിളക്കിയോടും നാല്‍ക്കാലിയായി, വീഗതക്കു പിന്നാലെ പായുന്നവന്റെ പിന്നാലെ എങ്ങോ ലക്ഷ്യം തേടി ദിനവും ഷെഡ്‌ ഡൌണിനും റിസ്റ്റാര്‍ട്ടിനു വിഥെയനായി  വിരലും കണ്ണുകളും യുദ്ധം ചെയ്യ്തു മടുക്കുമ്പോഴാശ്വാസം വേറെ ഒന്നുമില്ല ,കുറിച്ചിടും നാലുവരി മടുപ്പു നല്‍ക്കാതെ വന്നു പോകുന്ന കവിത മാത്രം കൂട്ടുണ്ടിന്നു  കരുതി ജീവിതം മുന്നോട്ട് മുന്നോട്ട് ........ * മൊബൈല്‍ ഫോണിലുടെ  

നിത്യ ശാന്തി നേരുന്നു

Image

ഉറവ വറ്റി

Image
ഉറവ വറ്റി കലങ്ങി വറ്റി കണ്ണുകളും താണ് എല്ലുന്തി പളന്തിയുള്ള നടപ്പും നിപ്പും വീണ്ടരക്കാനുള്ള കെല്‍പ്പുമില്ലാതെ പുരയും തൊഴുത്തിലും  ഇടമില്ലാതെ അറവുകാരന്‍   അദ്രമാനും  വേണ്ടാതെ  തെരുവിലെ   ചാവാലികള്‍ കണ്ടു കുരച്ചടുക്കാതെയായി    എന്നിട്ടും  ആഗ്രഹങ്ങള്‍ക്ക്  അല്‍പ്പവും  കുറവില്ലാതെ   പച്ചപ്പുല്ലുകള്‍   സ്വപ്നം   കണ്ടു ശൗര്യം  കാണിക്കും പല്ലു  കൊഴിഞ്ഞ  ചിരികളുടെ   കാര്യമിനിയെന്തു പറയാന്‍ ഉറവ വറ്റിയ നദി പോല്‍

അറിയാതെ ...............

Image
അറിയാതെ ............... മനസ്സറിയാതെയൊരു മഞ്ഞു തുള്ളിയായി മാറി ഹരിതാപങ്ങളിലാകെ പടര്‍ന്നു വിരിഞ്ഞൊരു പൂവിന്റെ നെഞ്ചകത്തില്‍ കിനാവയായ് പ്രണയമഴയായി പൂന്തേന്‍  മുകരാന്‍ എത്തിയൊരു ശലഭത്തിന്‍ ചിറകിലേറി പറന്നു നീലാകാശം കണ്ടു കൊതി തീരുമുന്‍പേ ഉണര്‍ന്നു പോയി മലര്‍ കിടപ്പില്‍ കിടന്നു ഓര്‍ത്ത് ഓര്‍ത്തു എഴുതുവാനാവാതെ വരികളില്‍ വഴിമുട്ടി നിന്നും ഇനി എന്ത് എന്ന് അറിയാതെ ...............

കുറും കവിതകള്‍ 44

Image
കുറും കവിതകള്‍ 44 ഉണ്ടിരിക്കാന്‍ കണ്ടിരിക്കാന്‍ മുണ്ടുമുറുക്കി ഇരിക്കാന്‍ അല്ലാതെ ചിത്രത്തിലെ സദ്യയാല്‍ മറയുമോ വിശപ്പ്‌   പൂക്കളൊടൊപ്പം അവളുടെ നുണകുഴികവിളില്‍ വിരിഞ്ഞു പുഞ്ചിരി സ്‌നേഹവും വെറുപ്പും ഇടകലര്‍ന്ന നിശിത ബന്ധിതനായി നാല്‍കവലയില്‍ വഴിമുട്ടിനിന്നു ജീവിതം നിഴല്‍മങ്ങി ഇരുളുന്ന നിശയുടെ മാറില്‍തളര്‍ന്നുറങ്ങുന്ന ഇരുകാലി മോഹങ്ങള്‍ അന്ത്യമില്ലാതെ തുടരുന്നു അരുവിയിലെ ജലകണങ്ങളാല്‍ ഉരുണ്ടു കൊഴുത്തൊരു വെള്ളാരം കല്ലുകള്‍ക്ക് ദൈവ ചൈതന്യം നിശ്ശബ്ദതയെ നിന്നിലലിയും കിനാക്കളൊക്കെയെവിടെ പോയി മറയുന്നു നിത്യശാന്തിയിലോ  കുറികി പോയി  ഇനി കുറുക്കാന്‍ ഇല്ല  കുറുക്കു വഴി വല്ലതുമുണ്ടോ കവേ     

പുലര്‍കാല ചിന്ത

Image
പുലര്‍കാല   ചിന്ത നാം നടന്ന വഴികളേറെ എന്നും കല്ലും മുള്ളും നിറഞ്ഞയവയായിരുന്നു ജീവിതമെന്ന കിനാവള്ളിയുടെ ചുറ്റി വരിയലുകളില്‍ നിന്നും മുക്തി നേടുവാന്‍ യുക്തി സഹജമാം ചിന്തകളാല്‍  നമ്മെ നേര്‍ വഴി കാട്ടുന്ന ആ അദൃശ്യ ശക്തി ഏതെന്നു അറിയാതെ അലയുന്നു എല്ലാം മറന്നു ഞാന്‍ എന്ന ഭാവം ഇതിനു ഒരു മുടിവു ഉണ്ടായിരുന്നുയെങ്കില്‍   ഇന്ന് ഇത്ര അലയണമായിരുന്നുവോ ശുഭദിനമാശംസകള്‍    

മാദ്ധ്യമ വിചാരം

Image
മാദ്ധ്യമ    വിചാരം പൂങ്കാവനം  പൂക്കുന്നതോടൊപ്പം             മാദ്ധ്യമങ്ങളെല്ലാം    പൂക്കുന്നപ്പാ       ഇനിയെന്ത്     അപ്പായറിയില്ല   അയ്യോ    !! അപ്പം   ,അയ്യപ്പാ   ശ്രീയും    ധരനും ധാരണയില്ലാതെ സമാന്തര  പാളങ്ങളായി തുടരുമോ  മെട്രോ ആരാഫത്തിനും  ആപത്തോ ആന  ചത്താലും  പതിനായിരം ആതമാവിനു  നിത്യശാന്തി  നല്‍കണമേ മുഖപുസ്തകം  കണ്ടു  വിറളി  പിടിച്ചു എടുത്തു  ചാടിയ  എമാന്മാര്‍ക്ക് അണ്‍ ലൈക്ക്  , കമന്റുന്നവര്‍  ജാഗ്രതേ!!

നിന്നെയും കാത്തു

Image
നിന്നെയും  കാത്തു  കഥയോന്നറിയാതെ കദനങ്ങളേറെ   വിരിയിച്ചു നൊമ്പര പൂവുകള്‍ ചുണ്ടിലേറെ ഒന്നിലേക്ക് ഒന്നിലേക്ക് ആനയിക്കാനായി ഒരുപാടു കിനാക്കളുടെ മുത്തു പൊഴിയിച്ചു കണ്ണിണമെല്ലെ തുറക്കുമ്പോഴെക്കുമായി അകലേക്കുപോയി മറയുന്നു വര്‍ണ്ണവിരാജികള്‍   ഓര്‍ത്ത്‌ എടുത്തു കൊരുക്കുവാന്‍ കഴിയാതെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നു നടക്കാന്‍ കഴിയാതെ വഴുതി വീഴുന്നു , വന്നു നീ ഒരു കൈ സഹായം നല്‍ക്കു- മെന്നേറെ കൊതിപ്പിച്ചു  മനസ്സിലെരി തീ തെളിയിച്ചു കാത്തു നില്‍ക്കുന്നു എന്തെ നീ അണയാത്തത്  
Image
കുറും കവിതകള്‍ 43 വവ്വാലിന്‍   ചിറകടിയില്‍  മങ്ങിയ നിലാവോളില്‍  നിശാഗന്ധി  പുഞ്ചിരിച്ചു    കോടാലി   ആഞ്ഞു വീശി  കാടാകെ ചന്ദന ഗന്ധം  രാത്രി ഇത് കണ്ടു ഏറെ മുഖം കറപ്പിച്ചു    നിലാവും കുളിരും  ഏകാന്തതയും  തലയിണയും   സുഖ സുന്ദര സ്വപ്നങ്ങള്‍  ഒന്നില്‍നിന്നു ഒന്നിലേക്ക് പകര്‍ന്ന  തീയാല്‍ പ്രകാശത്തോടോപ്പം ഉരിക  മെഴുകിനോടോപ്പം ,വസന്തം തെളിഞ്ഞു   നിശബ്ദതയുടെ കാത്  അടപ്പിച്ചുകൊണ്ട്    മണിമുഴങ്ങിയതിന്‍  നാവു  പിഴുതു പോകുമ്പോല്‍ 

നീ എന്നസ്വപ്നം

Image
 നീ എന്നസ്വപ്നം  എന്നുള്ളിലെ ഓര്‍മ്മകളൊക്കെ  എരിഞ്ഞുകത്തുന്ന പൂത്തിരയായി  ഒലിവുകളും  എണ്ണ പാടങ്ങളും  ഈശല്‍ ഗോപുരങ്ങളൊക്കെ താണ്ടി  വന്മതില്‍ കോട്ടകടമ്പകള്‍ കടന്നു  ചെമ്പരത്തികള്‍ പൂക്കും  നടുമുറ്റത്തു വന്നു  നിന്‍ മുഖം കാണും മുന്‍മ്പേക്കും വന്നു   പുലരിക്കിരണങ്ങള്‍  പേര്‍ത്തും സ്വപ്നമായി  പുഞ്ചിരിപോഴിച്ചു പൊലിഞ്ഞുപോയി 

കാത്തിരുന്നു കാണാം

Image
കാത്തിരുന്നു കാണാം  വരാനുള്ളത് വഴിയില്‍ തങ്ങുമോ മൂത്ത മനമോഹനന്‍ ഇടയില്‍തങ്ങുമോ  സഹകരണത്തിന്‍ പേരില്‍  ഇടതു വലതാകുമോ  കാവ്യങ്ങളൊക്കെ  കരവിരുതു കാട്ടുമോ  കവച്ചു വെക്കുമോ കടമേറും  ജനപ്പെരുക്കങ്ങളൊക്കെ നാണയത്തിന്‍  മറുപുറങ്ങളറിയാതെ  നാട്ട്യത്തിന്റെ  മുന്നില്‍ മഷികുത്തി സ്വയം ജീവിതമൊക്കെ  ഹോമിക്കുമോ കാത്തിരുന്നു കാണുകതന്നെ 

എന്തെന്നറിയാതെ

Image
എന്തെന്നറിയാതെ  അതിജീവനത്തിന്‍ പാതയില്‍  ഇരുള്‍ നിറഞ്ഞ ഇടനാഴികള്‍  അങ്ങ്  അന്ത്യമായി തിളങ്ങും  പ്രകാശധാരതെടുമ്പോള്‍  പൈദാഹങ്ങളൊക്കെ മറന്നു  പഞ്ചഭൂതകുപ്പായത്തിനുള്ളിലെ  അഞ്ചിതമാം ശക്തിയെ അറിയാതെ  പ്രപഞ്ച സത്യത്തിന്‍ പോരുലുള്ളിലെന്നു  നിനക്കാത്തെ ഞാനെന്നുമെന്റെ  തെന്നും  ആര്‍ത്തി പെരുകി ആക്രാന്തമേറി  എങ്ങോട്ടാണി പായുന്നിതു കേവലമൊരു  ശ്വാസനിശ്വാസത്തിനിടയിലറ്റുപോകുമെന്ന- റിയാതെ എണ്ണുന്നു പാവമിവനറിയുന്നില്ലല്ലോ  എണ്ണമറ്റ ദിനങ്ങളല്ലോയി ഭൂമുഖത്തു ഉള്ളതെന്ന് 

ഭാരത കഥ

Image
ഭാരത കഥ  വരം വാങ്ങിയജന്മങ്ങളാല്‍  കള്ള ചൂതാടിയതും  വസ്ത്രാക്ഷേപങ്ങള്‍  നടത്തിയതും  അരക്കില്ലം തീര്‍ത്തതും ആയുദ്ധങ്ങള്‍ മരപോത്തില്‍ ഒളിപ്പിച്ചതും  കവചകുണ്ഡളങ്ങളും വാങ്ങി മറഞ്ഞതും  കപട ആലിംഗനങ്ങള്‍ നടത്തിയും  സ്വര്‍ഗ്ഗാരോപണവേളയില്‍ തിരിഞ്ഞു നോക്കാതെയും  പടകള്‍ നയിച്ച്‌ സ്വാതന്തന്ത്രിയം നഷ്ടപ്പെടുത്തി  അടിമയായി പോരാടി അഹിമ്സയാല്‍ ഹിമസിക്കപ്പെട്ടും  കൊലമരങ്ങള്‍ ഏറി ഇന്ന് എന്തെന്ന് അറിയാതെ  കള്ളകടങ്ങള്‍ തീര്‍ത്തും കെണികളില്‍ അകപ്പെട്ടു  മുന്നേറുന്നു എന്‍ ഭാരത കഥ ഏറെ പറവതുണ്ടോ 

ഹോ കഷ്ടം !!

Image
ഹോ കഷ്ടം !! സൂര്യനെയും ചന്ദ്രനേയും തൊടുകുറി ചാര്‍ത്തി  സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ സന്തോഷ സന്താപങ്ങളില്‍ കണ്ണിമക്കാതെ  സാനന്ദമെങ്കളെ മടിതട്ടില്‍ കാക്കുന്നമ്മ തന്‍  കണ്ണുനീര്‍ ചാലുകളായ് ഒഴുകിയ പുഴമെല്ലേ  കടലായ്‌ ആര്‍ത്തിരമ്പുമ്പോളറിയാതെ  കാര്‍മുകിലുകളായിയാകാശ നൂലുകളായി  കദനമേറിയ മനസ്സുകള്‍ക്ക് പീയുഷമാകുന്നു  ദിക്കുകളാല്‍ വര്‍ണ്ണ വസന്തരാജികള്‍ വിതറുന്നു ദിനവുമെന്‍ അകതാരില്‍ കുളിര്‍മ്മയാല്‍ നീ ദലകാന്തി പടര്‍ത്തുന്ന ഹരിതാപങ്ങളെ ദയയില്ലാതെ നിന്നെ ഉപദ്രവിക്കുന്നുയേറെ സര്‍വ്വംസഹേ നിന്‍ ക്ഷമയെ അറിയാതെ സകലതും നിന്നില്‍ അര്‍പ്പിക്കാതെ സ്വാര്‍ത്ഥബുദ്ധിയായി ധനമോഹിയായി സാകുതം സന്തതം വിഹരിക്കുന്നു നിന്‍ ഗുണമഹിമയറിയാതെ ,ഹോ കഷ്ടം !!

അണയാതെ ഇരിക്കട്ടെ

Image
അണയാതെ ഇരിക്കട്ടെ എന്നിലെ അഗ്നി നിന്നില്‍ പടര്‍ന്നു  എണ്ണ മറ്റ ചിരാതുകളില്‍ തെളിയുന്നു  എഴുതുവാന്‍ ഒരുങ്ങുന്ന തുലികയിലും  എഴുതപ്പെടെണ്ടിയ വാക്കുകളിലും  ആളികത്തുന്ന പ്രകാശ തുടിപ്പുകള്‍ക്ക്  ആഴിയുടെ വികാരവിക്ഷോഭങ്ങളോ  ആഞ്ഞടിക്കുന്ന കാറ്റിനും അകംകൊള്ളും  ആനന്ദ സന്ദോപങ്ങളെറെയായി    ഈ പഞ്ചഭൂത  കുപ്പായത്തിനുള്ളില്‍   ഇടറാതെ പടരാതെ അണയാതെ  ഇഷ്ടാനിഷ്ടങ്ങളൊക്കെയറിഞ്ഞു  ഈശോപാസ്യമിതം സര്‍വമായി നിലനില്‍ക്കട്ടെ  നിത്യമിങ്ങനെ 

പറയാതെവയ്യ

Image
പറയാതെവയ്യ  അമ്മയച്ഛനെന്നു കാട്ടി തന്നങ്ങു ഇച്ഛിക്കുന്നതെല്ലാം വാങ്ങി തന്നതും ആനകളിച്ചും കഥകളേറെ പറഞ്ഞു ലോകമെ തറവാടെന്നറിഞ്ഞതും ആഗ്രഹങ്ങളൊക്കെ ദുഖമാണെയെന്നു അറിയാതെ കളി ചിരിയുമായി നടന്നു തീരും മുമ്പേ കാലങ്ങളുടെ ഇതളുകള്‍ പൊഴിഞ്ഞു കൊഴിഞ്ഞു പോയി പിന്നെ സംസാര സാഗര തീരത്തു നിന്നു  മിന്‍സാര കനവുകളേറെ കണ്ടു അനുസരണ കേടുകളൊക്കെയറിഞ്ഞു അനുനയിപ്പിക്കുവാനറിയാതെ ഇന്നു കണ്ണുനീര്‍ വാര്‍ക്കുന്നു ഏറെയായി  അകതാരില്‍ നോവുകള്‍ വളര്‍ന്നങ്ങു ഓര്‍ത്തുപോയി അച്ഛനുമ്മയുമുണ്ടായിരുന്നത് ആന്ദമേറെയായിരുന്നുയെന്നു പറയാതെവയ്യ

കുറും കവിതകള്‍ -42

കുറും കവിതകള്‍ -42 പീസ്സയുടെ വ്യാസത്തിന് ഒപ്പം വയറുകള്‍ക്കായി സ്കൂട്ടറില്‍ ചുറ്റി തിരിയും  ജീവിതങ്ങളറിയാതെ മാളികകളില്‍ തിന്നു മതിക്കുന്നു കണ്ണുകള്‍ പരതി നടന്നു ആരും കാണാതെ അന്ന് നീ നല്‍കിയ ചുമ്പനത്തിന്‍ ചൂരുതേടി കുറിഞ്ഞി പൂത്ത താഴ്വാരങ്ങളില്‍ ബുദ്ധന്റെ മനസ്സും നിര്‍വാണത്തിന്‍ മാര്‍ഗ്ഗവും മറിയാതെ ആലിലകള്‍ ഇളകിയാടിയെല്ലാമറിയുംപോലെ തരിശിലെ കുരിശിലേറിയ കണ്ടു തിങ്ങി വിങ്ങി കാറ്റിന്‍ മനവും  തരിമണലുകള്‍ നോമ്പരത്താല്‍ നിണമണിഞ്ഞു

സമ- കാലികം

Image
സമ- കാലികം  വലതു കരം നെഞ്ചിനോടു ചേര്‍ത്തു  ദേശീയതയെ ഇടം വലം നോക്കാതെ  ഹൃദയത്തിലേക്ക് ആവാഹിക്കാന്‍  ജനമദ്ധ്യത്തില്‍ നിന്നു ജനഗണ പാടിക്കാന്‍  തുനിഞ്ഞ തന്റെ ഊരു മറന്നു ചന്ദ്ര ബിബംമാകാന്‍  മുതിര്‍ന്നവനു കോടതികയേറെണ്ടി വരുമല്ലോ  വിവാദചുഴിയിലേക്ക് എന്തെ എപ്പോഴും തീയാളിക്കുന്നു  മലയാളി , ......കഷ്ടം ?!!! പുലിയെ പിടിച്ചത് പുലിവാലായല്ലോ  പുറത്തു വിട്ട പുലി അപ്പപാറയും കടന്നു  പുള്ളി കുത്തിയതു ബ്രമ്മോസ്  പുകഞ്ഞ മനസ്സുകളൊക്കെ  പുകഴ് കേട്ട് പുളഞ്ഞു പലരും  പുകമറയില്‍ വലഞ്ഞത് സാധാ സാധു ജനം  സഹകരണത്തിന്‍ കരണം മറിച്ചു  സഹകരിക്കുവാന്‍ വെമ്പുന്നു  സഹാചാരിയായാം സഖാക്കളും  അസഹിഷ്ണുതയില്ലാത്ത കൂട്ടരുമം  എല്ലാം കണ്ടു വിസ്മയം പൂണ്ടു  ഈ ഞാനാം ഇരുകാലിയും 

നീയറിവതുണ്ടോ (ലളിത ഗാനം )

നീയറിവതുണ്ടോ (ലളിത ഗാനം ) പനിനീരു പെയ്യ്ത വഴിയെ പതിയെ വന്നു പോകും പദ ചലനമേ പലവുരു നിന്നോടു ചോദിക്കുവാനായ് പാതി വഴിയെ മനസ്സു എന്തെ മടിക്കുന്നു അറിയാതെ എന്തെയിങ്ങനെ വെറുതെ അണയാത്തതെന്തേ ഈ തോന്നലുകള്‍ അതിരു കവിഞ്ഞൊരു വഴിത്താരകള്‍ താണ്ടി അതിമോഹമെന്തേ നിന്നോടു ചേരുവാന്‍ കനവുകള്‍ നിനവുകളൊക്കെ കണ്ടു മടുത്തു കഴിയുവാനാവുന്നില്ല നിന്‍ ഓര്‍മ്മകളാലേ കവിത പോകും വഴിയെ ഞാനും പോകുന്നു കഥയിതു നീയറിവതുണ്ടോ .......,ഓമലാളേ !!

കുറും കവിതകള്‍ -41

കുറും  കവിതകള്‍ -41 കൈ വെള്ളയിലെ രേഖകള്‍  കാരണങ്ങള്‍ കാട്ടിമെല്ലെ  പങ്കുവച്ചു   മനസ്സിനോടായ് പരിഭവങ്ങള്‍   ഒന്നുമില്ലായെങ്കിലും  കൂട്ടു  കൂടുമല്ലോ  കവിതയുടെ കൂട്ടുകാരി  ചൂത മൂഷിക തീരത്തുകാരി   സ്വപ്‌നങ്ങള്‍ ഉറങ്ങും താഴ്‌വരയില്‍ നിശാഗന്ധി പൂത്തുഉലഞ്ഞു       ഒപ്പം കാമുകിയവള്‍ മിന്നി മറഞ്ഞു    നിറമില്ലാത്തൊരു നീര്‍  കവിഞ്ഞൊഴുകി  കണ്‍ തടങ്ങളില്‍ കെട്ടി നില്‍ക്കാതെ  തലയിണ പരിഭവമില്ലാതെ കുടിച്ചു തീര്‍ത്തു   പ്രായം അതല്ലേ പ്രയാസങ്ങള്‍  പ്രതിശ്ചാ യക്കും പരിഭവങ്ങള്‍  പ്രായശ്ചിത്തം ഏറെ ബാക്കി മാത്രം  കൂണിന്‍ കുടപിടിച്ച നനയാത്ത മണ്ണിന്‍  ചുവട്ടില്‍ മഴനനയാതെ ഉറുമ്പുകള്‍  വിശപ്പുമകയറ്റി  ആന്ദത്തോടെ  നിന്നു 

മുക്തി

മുക്തി  നീലാകാശം പീലി വിരിയിച്ചാഘോഷം പൂണ്ടു  നീരത നയന നിന്നെ കാണാന്‍ മതിയിതു കൊതിയായി  നീലാംബരി രാഗം പാടി മഴയിത് കൊഴിയുന്നു  നീര്‍നിമേഷനായി നില്‍പ്പു ഞാനി വൈരാഗി  പുല്ലിലും കല്ലിലും പുഴതന്‍ തീരങ്ങളിലും  പുല്ലാം കുഴല്‍ വിളിക്കായി കാതോര്‍ത്തുനിന്നു  ഫുല്ലാരവിന്ദകുസുമങ്ങളൊക്കെ കണ്ടങ്ങു  പുളകിതനാകാന്‍ പുണ്യം കൊയ്യാനായ്  മത്ത മദന മാനസനാക്കിയങ്ങു  മായാവിലാസ ലീലകളൊക്കെകാട്ടി  മരുവിതെവിടെ മോഹന രൂപാ  മതിയിതു ജന്മങ്ങളിനി വേണ്ടാ.. മായക്കാര്‍വര്‍ണ്ണാ 

നേടാം ആനന്ദം ...

നേടാം ആനന്ദം ... സുന്ദര സ്വപ്നത്തില്‍  ശീതളച്ഛാ യില്‍ സാനന്ദമുണരുന്നുവോ മനസ്സേ സായം സന്ധ്യകളില്‍ വിരിയും തിരിനാളം സന്തതം സ്വാന്തനം പകരുന്നുവോ ഉണര്‍ന്നു ഷഡാധാരങ്ങളിലുടെ ഉയിര്‍ ക്കൊ ള്ളും ഉണ്മയാര്‍ന്നൊരു  ഉദ കപോളയിലെ ജലകണം പോല്‍ ഉഴറി നീന്തി കരേറാന്‍ വെമ്പുന്നുയി സംസാര സാഗര സീമയും താണ്ടി സന്തോഷ സന്താപങ്ങളെയകറ്റി  സ്വത്വ ത്തെയറിഞ്ഞു അണയട്ടെ സത് ചിത് ആനന്ദമത്രയും

നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം )

നല്ല മുഖ പരിചയം (ബാംഗ്ലൂര്‍ അനുഭവം ) നാട്ടിലേക്കുള്ള ബസ്സു കയറുവാന്‍  ബാംഗ്ലൂര്‍  മഡിവാലയിലെ കല്ലട ട്രാവേല്‍സ്സിന്റെ  ഓഫീസില്‍ എത്തിയപ്പോള്‍ പ്പെട്ടന്ന് ഒരു ഗോദറെജിന്റെ ലാവണ്യമേറിയ  മുടിയുമായി  ചിരിച്ചുകൊണ്ട്  മുഖം അടുത്തു വന്നു ചോദ്യമെന്നോടായി  '' നല്ല മുഖ പരിചയം എവിടെയോ കണ്ടപോലെ '' ചിരിച്ചു കൊണ്ട് ഞാനും ചോദിച്ചു ചേട്ടന്റെ നാടെവിടാ  എവിടെയായാണ് ജോലി ?.... ''അതേ  ഞാന്‍ മൂവാറ്റുപുഴക്കാരനാണ്,    കേരള സര്‍ക്കാര്‍  സ്ഥാപനത്തില്‍  നിന്നും  വിരമിച്ചു ഇപ്പോള്‍ മകന്റെയും മരുമകളുടെയും അടുത്തു വന്നതാണ് അപ്പോള്‍ ചേട്ടന്‍ എന്നെ അറിയാന്‍ വഴിയില്ല  ഞാന്‍ ഒരു നാടോടി മലയാളിയാ  ഒരു പക്ഷെ ചേട്ടന്‍ എന്നെ കാണ്ടിട്ടുണ്ടാകും  എന്നത് സത്യമായിരിക്കും  മുഖ പുസ്തകത്തില്‍ കണ്ടിരിക്കും , അതെന്നതാ?!! സാറേ   അപ്പോള്‍ ചേട്ടന് അറിയില്ലേ ഫേസ് ബുക്ക്‌ ?! ചേട്ടന്റെ മറുപടിയും എന്റെ പറച്ചിലും കേട്ട്  അടുത്തിരിക്കുന്ന സോഫ്റ്റ്‌ വെയര്‍ ചെറുപ്പക്കാര്‍  ച...

പാഴാകാതെയിരിക്കട്ടെ

പാഴാകാതെയിരിക്കട്ടെ  പിഴുതെറിഞ്ഞു  ഞാണില്‍  കൊരുക്കുമൊരു  പഴുതു തേടും പുഴുക്കുത്തു കളോരോന്നുമായി പിഴകള്‍ പലതുമിങ്ങനെ ഒതുക്കുന്നു ജീവിത   പായമരം പോല്‍  മാറാലപിടിച്ചു വിക്രുതമാകുന്നുവോ?!!  പൊയ്യിമുഖങ്ങള്‍  കെട്ടിയാടുന്ന ലോകമേ പൊഴിക്കുന്നു നിനക്കായി ഇത്തിരി പൊതിയാനവാത്ത വേദനയുടെ പതിരാകാത്തൊരു  നിണ കണങ്ങള്‍     പലവുരു  നെയ്തൊരു ക്കി യൊരു   പരവതാനി  തീര്‍ത്തൊരു സ്വപ്നമേ  പാതി വഴിയെതിരിഞ്ഞു പിരിഞ്ഞു  പിഞ്ചി പോയത് ജീവിതമല്ലെന്നറിഞ്ഞുവോ ?!! 

ഡിസംമ്പരത്തോളം കണ്ണും നട്ട്

ഡിസംമ്പരത്തോളം കണ്ണും നട്ട് നീലിമയവള്‍ ആഞ്ഞു വീശി  നിദ്രയും കെടുത്തി  പ്രതികാരം തീര്‍ത്തു മടങ്ങി  നിഴലായി നിന്നു കാര്‍മേഘങ്ങളും  ആഴി തിരമാലകളുമോപ്പം  തരിച്ചിരുന്നു എന്തെന്നറിയാതെ  ഏറെ പേര്‍ നിസംഗ ഭാവേന  കുടിയും വിട്ടു പള്ളി കൂടത്തിന്‍ കൂരക്കു കീഴിലായ്‌ ഇനിയെന്തെന്ന്  അറിയാതെ ചനപിന പെയ്യും മഴയുടെ  സംഗീതത്തിനൊപ്പം കൈകള്‍ വിശ്രമം കൊണ്ടു നടരണ്ടിനു നടുവിലായി ,ഒടുങ്ങാറാകുന്നുവോ  ഈ അമ്പരം ഡിസംമ്പരത്തോളമെന്നു  ആരൊക്കയോ ഏറ്റു പാടി മായന്‍ താളുകളുടെ  അന്ത്യത്തിനോപ്പമെന്നോണം ഒന്ന് മറിയാതെ  ആകാംഷയോടെ ആകാശത്തിലേക്ക് മിഴിയും നട്ടങ്ങിനെ

പിശകു വേണ്ട

പിശകു വേണ്ട  വ്യാകരണമൊന്നു  കരണം മറിയുകില്‍ വ്യക്തിയെ നോക്കാതെ കരണത്തു പതിയുമെന്നും  വ്യക്തമെന്നു പറയാതെയിരിക്കവയ്യ ആകയാല്‍  വ്യയമാക്കാതെ  വാക്കുകളെ വെക്തമായി പറയുവാന്‍   വ്യായാമം ചെയ്യിക്കുക നാവിനെയും ഒപ്പം മനസ്സിനെയും     

കുറും കവിതകള്‍ 41

കുറും കവിതകള്‍ 41 സിന്ദുരം നെറുകയില്‍ ചാര്‍ത്തിയ   സന്ധ്യാംബത്തിന്‍ ചോട്ടിലേക്ക്  നാണത്താല്‍ മുഖം മറച്ചുവോ സൂര്യന്‍      ഒറ്റക്കാലില്‍ തപസ്സുമായി  കൊറ്റികള്‍ കാത്തിരുന്നു  ജീവാന്ന സാക്ഷാല്‍ക്കാരത്തിനായി    ഹിമ്സക്കു  ശേഷം  തിന്മക്കുമേല്‍ നന്മയുടെ  ഘോഷങ്ങളല്ലോ  ആഘോഷങ്ങള്‍   സമുദ്രത്തിലേക്ക് ചഞ്ഞു നിന്ന പര്‍വ്വതത്തിന്‍ നിഴല്‍  മനസ്സിനുള്ളില്‍ ശാന്തി പകര്‍ന്നു  ശുന്യമായ കാന്‍വാസില്‍  ഇമവെട്ടാതെ നോക്കി നിന്നു മരണം  നിഗുടമായ രഹസ്യമെന്നോണം 

കുറും കവിതകള്‍ - 40

കുറും കവിതകള്‍ - 40  പൊളിച്ച തറവാടിന്നു മുന്നില്‍നിന്നും   വാടിയ മനസ്സുമായി യാത്രയായി  വൃദ്ധസദനത്തിലേക്ക്            ഹൃദയത്തിലോതുങ്ങാത്ത പ്രണയം  ഒഴുകി കണ്ണുനീര്‍ മഴയായി പെയ്യത് ഒടുങ്ങി വിരല്‍ തുമ്പിലുടെ കവിതയായി  മഴനിന്നു മഴുവാല്‍ പുഴയെല്ലാം പുഴുപോല്‍ പഴിയിതു പഴം കലം പോല്‍ ഓര്‍മ്മകള്‍ ഒടുങ്ങിയ വഴിയമ്പലമായി മാറി  മനസ്സും ചിന്തകളും    വെയിലും മഴയും മാറി മാറി  മത്സരിച്ചു ഒടുവില്‍ പതുങ്ങി  ഒതുങ്ങിയ  നരജന്മാമിന്നു തേടുന്നുയിന്നു ഭക്തി മാര്‍ഗ്ഗം  "മിന്നലോടോപ്പം വന്ന ഇടിയില്‍  കണ്ട മുഖം ഭീകരം" "കൂടു വിട്ടു കൂടുമാറ്റം ജനി മരണങ്ങളുടെ  കൂത്തമ്പലം ജീവിതം" "വിളറിയ മുഖം  വസന്തം വിട്ട  താഴ്വാരം" അഹന്ത  മാറ്റുവാനിന്ത  ജന്മം  സന്തതം ഉറ്റു  നോക്കുകിലന്തരംഗത്തില്‍  സാനന്തമുള്ളതിനെ അറിയുകില്‍ ബന്ധനമില്ലാതെ  ഇന്ദ്രിയത്തെ അടക്കി മോക്ഷമാം മാര്‍ഗ്ഗം തേടിടാം ബന്ധു

പ്രവാസികള്‍ ഒന്നുപോലെ*

 പ്രവാസികള്‍ ഒന്നുപോലെ*     ജീവിതത്തിന്‍  വേലിയേറ്റങ്ങളില്‍      കണക്കുകള്‍  ചേര്‍ത്തു  വെക്കാന്‍   ഒരുപിടി   മോഹങ്ങളും  വിഭിന്ന മൊഴികളുമായി  കേരളകരയെ പുണരുന്നവര്‍ കഷ്ടപ്പെട്ട് നേടിയെടുക്കാന്‍ ഒരുമ്പെടുമ്പോള്‍  ചില നാടന്‍ കങ്കാണിമാര്‍   അവരെ വിറ്റു  ജീവിത സായാങ്ങള്‍ കോഴിക്കാലും കുപ്പിയുമായി  ആര്‍ത്തു രസിപ്പവരിവരുടെ മുഖം നോക്കി  ഇളം ചുവപ്പും മങ്ങിയ  മഞ്ഞയുമായ പ്രതലങ്ങലിരിന്നു  വട്ട കണ്ണാടിയിലുടെ  കണ്ണുകള്‍ ഇറുക്കി പുഞ്ചിരി തുകുന്നു  ഭായിമാര്‍ക്കായി പാവം പോര്‍ബന്ദറിലെ സന്ത്  പെരുവഴിയെതായാകിലും  പെരുമ്പാവൂരായാലും  പാരിസ് ആകുകിലും  കഥ എല്ലായിടത്തും   പ്രവാസി കളുടെ  നൊമ്പരങ്ങള്‍ ഒന്നല്ലയോ  എന്നറിക ഏവരും  മാളോരെ !!...... (*പ്രവാസി ജോലിക്കാര്‍ക്കായി  സമര്‍പ്പണം )

വിശ്രമിക്ക നീ

Image
വിശ്രമിക്ക നീ  കെട്ടു കെട്ടി വണ്ടിയേറി   നടപ്പാതയില്‍  എണ്ണ മെടുക്കപ്പെട്ടു   കൈകളിലേറി  നടന്നു വന്നു    കതകിന്‍  വിടവിലുടെ  നുഴഞ്ഞു  വന്ന  നിന്നെ   ഉറക്കച്ചടവോടെ   കുനിഞ്ഞു എടുത്തു  കണ്ണോടിക്കുമ്പോള്‍  ദിനം  തുടങ്ങുന്നു   വേട്ടയാടപ്പെട്ടവന്റെ   അനാഥരാ ക്കപ്പെട്ട വന്റെ   വഞ്ചിതരായവരുടെ    കഥവിളമ്പുന്നു   പിന്നെ  നിന്നെ വിട്ടു  പിരിയുന്നതിപ്പോള്‍   ജോലിക്ക്      പോകുവാന്‍   സമയമായി  പത്രമേ   വൈകിട്ടു     വീണ്ടും  കാണുംവരെ   നീ  വിശ്രമിക്ക  തീന്‍മേശമേല്‍ ആലസ്യത്തോടെ   

കുറും കവിതകള്‍ -39

Image
കുറും കവിതകള്‍ -39   വീതിയും നീളവും അളന്നു മടുത്തു     ഇനി വല്ലവഴിയുണ്ടോ  നേരം പുലരുവോളം  വീര്യമുള്ള  പാമ്പായി മാറാന്‍  ഹരിഗോവിന്ദ രാഗഗരിമയില്‍  ഹരിഗോവിന്ദന്‍ ഹരിപുരത്തില്‍ പുരം പുക്കവനു ഹരി സ്മരണമില്ല  പുറം പൊളിയുമ്പോള്‍ ഹരി ഹരി  കവിത  മൊഴിഞ്ഞത്  കരകവിയാതെ  കരബലം കാട്ടുന്നത് കാട്ടാളത്തം   കവിയുന്ന മനസ്സിന്‍  കരച്ചിലോത്തുക്കാന്‍  കോറിയിട്ടതു  കഴുതക്കരണമായി മാറുമോ   തിരസ്ക്കരണം മറുകരണത്ത്  വരുമ്പോള്‍  പുരസ്ക്കാരം തേടും മനസ്സിന് ആശ്വാസം ഹരി ഭജനം  കാലത്തെ പഴിച്ചത് കൊണ്ട്  കാലക്കെടുമാറുമോ    കവിതതന്‍ വിതകളൊക്കെ  ഉള്ളിലുള്ളതിനെ മനനം ചെയ്യാതെ  ഉലകം ചുറ്റാതെ അറിയേണ്ടതറിയില്ലല്ലോ മനുഷ്യന്‍      പിഴച്ചത് കാലാണ്  കാലത്തിനെയോ  കവിതയോ കഥയെയോ പഴിക്കണോ  ജീവിതം എന്നത്  വീതം വച്ചു നോക്കി വരുമ്പോള്‍  ജീവന്‍ അതിന്‍ പാട്ടിനു പോകും  രാഗനു...

എന്റെ പുലമ്പലുകള്‍ 11

Image
എന്റെ പുലമ്പലുകള്‍ 11 മുങ്ങി താഴുന്നു  മുങ്ങി പോകുന്നു വഞ്ചികള്‍ കാറ്റും കൊളിനോടോപ്പം പോകുന്നവര്‍ ഓര്‍മ്മകള്‍ മാത്രം നല്‍കി അകലുന്നു ഓര്‍മ്മകളെ താലോലിക്കുമ്പോള്‍ എല്ലാം അടുത്താണെന്നും മറക്കുകില്‍ എല്ലാം ഓളമില്ലാതെ നീങ്ങും യാനം പോലെ  ഇതളുകളില്‍ വിരിഞ്ഞ കവിത  ഓര്‍മ്മ പുഷ്പത്തിന്റെ  ഓരോ  ഇതളുകള്‍  ഇറുക്കുമ്പോഴും  നിന്നെ കുറിച്ചുള്ള  സ്വപ്ങ്ങള്‍  ആഗ്രഹങ്ങള്‍  പ്രതീക്ഷകളും   വിശ്വാസങ്ങളും  സ്നേഹം നിറഞ്ഞൊരു  കളിചിരികളും എന്നെ വേട്ട ആടികൊണ്ടിരുന്നു  ഉഴാലാതെ...   നക്ഷത്രങ്ങള്‍   നിറഞ്ഞൊരു ആകാശത്തു   തനിയെനിന്നു  ചന്ദ്രന്‍ നിലാവു പോലിക്കുന്നു  എന്നാല്‍ വിഷമഘട്ടങ്ങളില്‍ മനുഷ്യന്‍ ഉഴലുന്നു  മുള്ളുകളെ ഭയക്കാതെ ഇരിക്കു കൂടുകാരാ  ഈ മുള്ളുകളില്‍ അല്ലോ ഒറ്റക്കു  പനിനീര്‍ പുഷ്പം പുഞ്ചിരിക്കുന്നത്  

ചില ചെപ്പടി വിദ്യകള്‍

Image
ചില ചെപ്പടി വിദ്യകള്‍  ചോല്‍പ്പടിക്ക് നിര്‍ത്താന്‍  ചെറു വിരലനക്കി ചൊല്ലുന്നു  ചന്ദന കുങ്കുമാതികളില്‍ മുക്കി  ചെറു മന്ത്രങ്ങള്‍ ചൊല്ലി അര്‍ത്ഥമറിയാതെ  ചേറില്‍ താഴ്ത്തി ചില്‍വാനം വാങ്ങി  ചില്ലുഗോപുരങ്ങളില്‍ തങ്ങുന്നു മതമെന്ന  ചോറുതണം  പുരട്ടി ഇളക്കി വിടുന്നു  ചൊല്‍ പടിക്കു നിര്‍ത്തുവാന്‍ ആരുമില്ലല്ലോ കഷ്ടം      യോഗയുടെ പേരില്‍ ഭോഗയും  രോഗയുമേറെ ദ്രോഹമായി മാറ്റുന്നു  ചില യോഗി എന്ന് സ്വയം വിളിച്ചു പറഞ്ഞു  സ്വന്തം ചെണ്ട  കൊട്ടി കിഴിക്കുന്നു   എല്ലാം മായാ മോഹങ്ങളുടെ ബന്ധനത്തില്‍ പെട്ടു  കാഷായവും സം -ന്യാസവും  സംയമനമില്ലാതെ അലയുന്നു മോക്ഷമാര്‍ഗത്തില്‍ ഇതും  ഒരു വൈതരണിയോ   

കുറും കവിതകള്‍ 38

Image
കുറും കവിതകള്‍ 38 ധ്യാനാത്മകതയുടെ പൊരുളറിഞ്ഞവനു വെയിലും മഴയും ഒന്ന് തിരിഞ്ഞു നോക്കാതെ ഒഴുകും സുന്ദരി പുഴയുടെ പുഞ്ചിരിക്കൊപ്പം വിരിയും നുണ കുഴി, നീര്‍ച്ചുഴി നുണ കുഴി തീര്‍ക്കും പുഴയുടെ വന്യതയില്‍ പെട്ടു പോയവനു ചതികുഴി ,നീര്‍ച്ചുഴി മറ്റുള്ളവര്‍ക്ക് നേരെ ചുണ്ടും വിരലുകള്‍ക്കു പിന്നില്‍ മൂന്ന് വിരലുകള്‍ തന്റെ നേരെ ആണെന്ന് മറക്കല്ലേ മച്ചിലിരുന്നു ചൊല്ലിയ പല്ലിക്ക്‌ ഒപ്പിച്ചു ചൊല്ലി അമ്മുമ്മ മച്ചില്‍ ഭഗവതി കാക്കണേ !! ചുണ്ടാണി വിരലിലെ മഷി ഉണങ്ങും മുന്‍പേ ചുണ്ടില്‍ ചിരിയുമായി വീണ്ടും ചവുട്ടി മെതിച്ചു എത്തി ജാനാതി പഥ്യവുമായി ചുള്ളനായ ജന നോവകന്‍( ( (സേവകന്‍ പായസയും കമ്യുണിസവും തമ്മില്‍ നല്ല ബന്ധം ഇനി എന്താണ് അനുബന്ധം

ബാംഗ്ലൂര്‍ അനുഭവങ്ങള്‍ - മൂന്നാം ദിവസം പ്രഭാതം

Image
ബാംഗ്ലൂര്‍ അനുഭവങ്ങള്‍  മൂന്നാം ദിവസം പ്രഭാതം  പതിവിലും താമസിച്ചു   വെയില്‍ എത്തി നോക്കി എന്റെ മുഖത്തു  തലേ ദിവസം ഏറെ വൈകിയാണ് കിടന്നതും അതായിരിക്കാം  ഉണരാന്‍ വൈകിയതും , പ്രഭാത ശൗചാതി കര്‍മ്മങ്ങള്‍ക്ക് ശേഷം  പ്രാതല്‍ കഴിക്കുവാന്‍ ഇറങ്ങി ,കഴിഞ്ഞ ദിവസത്തെ പോലെ  പതിവിനു മുടക്കം വരാതെ  മുറിവാടക ഹോട്ടലിന്റെ കൌണ്ടറില്‍  കൊടുത്തു ഇറങ്ങി ഇന്നത്തെ ദിവസത്തേക്കുള്ള തല ചായിക്കാന്‍  ഇടം ഉറപ്പാക്കി ,ഇന്നലെ കഴിച്ച റസ്റ്റ്‌ഒറഎന്റ്   വിട്ടു പുതിയതിലേക്ക്  ഒന്ന് കയറാം എല്ലാം സാഗറും ഉടുപ്പിയും മാത്രമല്ലോ തഴച്ചു വളരുന്നി  ഉദ്യാന നഗരിയില്‍ ,അതിന്റെ പടിക്കല്‍ ഉള്ള പെട്ടി കടയില്‍ നിന്നും  മലയാളം പത്രം ചോദിച്ചു വാങ്ങി ഉള്ളില്‍ ഏറി .ഇഡലിയും വടയും  ചായയും കുടിച്ചു രാവിലത്തെ ആദ്യ ചായ ,എനിക്ക് കിടക്കയില്‍ നിന്നും  ഏഴുനെറ്റാല്‍ ചായ ഒരു പതിവല്ല ,കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍  ബില്‍ അടക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു വൃദ്ധന്‍ രണ്ടു  ബാഗും തുക്കി  നില്‍ക്കുന്നു അയാള്‍ എന്നെ കണ്ടയുടനെ...