കുറും കവിതകള്‍ - 45
കുറും കവിതകള്‍ - 45
പണ്ട് നദിയൊരത്തെ പൂകൈതയുടെ
മറവില്‍ തേടിയ കണ്ണുകളിന്നു
മറയില്ലാതെ ക്യാമറയുടെ ഉള്ളില്‍
ചീവിടുകള്‍ ചിലച്ചകറ്റി
രാവിന്‍ നിശ്ശബ്ദതയെ
ഏറ്റുപാടിയാ കച്ചേരി മണ്ടൂകങ്ങളും
എന്‍ കണ്ണില്‍ വിടര്‍ന്നു നിന്നു
നിന്‍ പുഞ്ചിരി പൂവ്പോലുള്ള മുഖകാന്തി
വസന്ത വെയിലില്‍
കരയുമിന്നു കരയുന്നു പുഴയോടോപ്പം
മാറു തുളച്ചിറക്കുന്നു
മര്‍ത്ത്യന്റെ കടും ചെയ്തികളാല്‍
കാടിന്റെ കടയ്ക്കല്‍) വെട്ടിയ
മഴുവിന്‍ പിടിയും
മരത്തിന്റെ ശത്രുതന്നെ
Comments