ബാംഗ്ലൂര്‍ അനുഭവങ്ങള്‍ - മൂന്നാം ദിവസം പ്രഭാതം
ബാംഗ്ലൂര്‍ അനുഭവങ്ങള്‍
മൂന്നാം ദിവസം പ്രഭാതം
പതിവിലും താമസിച്ചു വെയില്‍ എത്തി നോക്കി എന്റെ മുഖത്തു
തലേ ദിവസം ഏറെ വൈകിയാണ് കിടന്നതും അതായിരിക്കാം
ഉണരാന്‍ വൈകിയതും , പ്രഭാത ശൗചാതി കര്‍മ്മങ്ങള്‍ക്ക് ശേഷം
പ്രാതല്‍ കഴിക്കുവാന്‍ ഇറങ്ങി ,കഴിഞ്ഞ ദിവസത്തെ പോലെ
പതിവിനു മുടക്കം വരാതെ മുറിവാടക ഹോട്ടലിന്റെ കൌണ്ടറില്‍
കൊടുത്തു ഇറങ്ങി ഇന്നത്തെ ദിവസത്തേക്കുള്ള തല ചായിക്കാന്‍
ഇടം ഉറപ്പാക്കി ,ഇന്നലെ കഴിച്ച റസ്റ്റ്‌ഒറഎന്റ് വിട്ടു പുതിയതിലേക്ക്
ഒന്ന് കയറാം എല്ലാം സാഗറും ഉടുപ്പിയും മാത്രമല്ലോ തഴച്ചു വളരുന്നി
ഉദ്യാന നഗരിയില്‍ ,അതിന്റെ പടിക്കല്‍ ഉള്ള പെട്ടി കടയില്‍ നിന്നും
മലയാളം പത്രം ചോദിച്ചു വാങ്ങി ഉള്ളില്‍ ഏറി .ഇഡലിയും വടയും
ചായയും കുടിച്ചു രാവിലത്തെ ആദ്യ ചായ ,എനിക്ക് കിടക്കയില്‍ നിന്നും
ഏഴുനെറ്റാല്‍ ചായ ഒരു പതിവല്ല ,കഴിച്ചു കഴിഞ്ഞു കൌണ്ടറില്‍
ബില്‍ അടക്കാന്‍ നില്‍ക്കുമ്പോള്‍ ഒരു വൃദ്ധന്‍ രണ്ടു ബാഗും തുക്കി
നില്‍ക്കുന്നു അയാള്‍ എന്നെ കണ്ടയുടനെ ഇംഗ്ലീഷില്‍ ചോദിച്ചു
ബനാര്‍ഗാട്ടക്ക് പോകുന്ന 365 നമ്പര്‍ ബസ് എവിടെ നിന്നും
കിട്ടുമെന്ന് ഞാന്‍ ഈ പറഞ്ഞു കുറച്ചു കൂടി മുന്നോട്ടു പോയാല്‍
വലത്തേക്ക് ഒരു ചെറിയ റോഡ് തിരിയും അതിലെ പോയാല്‍
അത് മേജസ്ടിക് പോയി ചേരും എന്ന് പറഞ്ഞു ,എനിക്ക്
ആ മനുഷ്യനോടു വല്ലാത്ത ഒരു അടുപ്പം തോന്നി ഞാന്‍ പറഞ്ഞു
ഞാന്‍ താമിസിക്കുന്ന ഹോട്ടെല്‍ കഴിഞ്ഞാണ് ഈ വഴി എങ്കിലും ഞാന്‍
താങ്കളെ കൊണ്ട് വിടാം ,ഇന്നലെ രാത്രി ഭക്ഷണം കഴിഞ്ഞു വെറുതെ നടന്നപ്പോള്‍
കണ്ടു പിടിച്ച വഴിയാണ് എന്ന് അദ്ദേഹത്തിനോട് പറഞ്ഞു ,ഞാന്‍ ചോദിച്ചു
താങ്കള്‍ കണ്ടിട്ട് ഒരു ബെങ്കാളിയെ പോലെ ഉണ്ടല്ലോ സംസാരത്തിന്റെ ചുവ
അല്ല ഗോവ സോദേശി ആണെന്ന് എല്ലാവരും അങ്ങി ചോദിക്കാറുണ്ട് പലപ്പോഴുമെന്നു
പിന്നെ ഞാന്‍ എവിടുത്തു കാരന്‍ ആണെന്ന് ചോദിച്ചു ഞാന്‍ പറഞ്ഞു കേരളമെന്നു
പിന്നെ ഭാഷ മലയാളം എന്നും ,അങ്ങേര്‍ മലയാളം എന്ന് പറയാന്‍ കഷ്ടപ്പെടുന്നു
ഞാന്‍ പറഞ്ഞു ഇംഗ്ലീഷില്‍ എഴുതി തിരിച്ചും മറിച്ചും malayalam എന്ന് തന്നെ എന്ന്
പിന്നെ റോഡ് മുറിച്ചു കടന്നു കഴിഞ്ഞു ഞാന്‍ ചോദിച്ചു താങ്കള്‍ വളരെ ക്ഷീണി തനാണല്ലോ
ബാഗ് പിടിക്കണോ വേണ്ടാ എന്ന് പറഞ്ഞു ,പിന്നെ എനിക്ക് വയസ്സ് 67 ആയി ബാങ്കില്‍
ആയിരുന്നു ജോലി ഇപ്പോള്‍ മകന്റെ അടുത്തു പോവാന്‍ വന്നതാണെന്ന് ,ഞാന്‍ അദ്ദേഹത്തിന്റെ
പേര് ചോദിച്ചപ്പോള്‍ ഖേത്താന്‍ ലോറന്‍സ് എന്ന് പറഞ്ഞു പേരിന്റെ മഹത്വം പറയാന്‍ തുടങ്ങി
അപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു പേരില്‍ എന്തിരിക്കുന്നു എല്ലാം ദൈവത്തിന്റെ സന്തതികളല്ലേ മനുഷ്യത്ത്വം അല്ലെ വലുത്
അങ്ങിനെ പറഞ്ഞു തീരുംനേരം റോഡിന്‍റെ അറ്റം എത്തി ,റോഡ് ക്രോസ് ചെയ്യതാല്‍ മേജസ്ടിക് ബസ് സ്റ്റേഷന്‍
ആണെന്ന് പറഞ്ഞു കാണിച്ചും കൊടുത്തു ,വളരെ സന്തോഷം എന്നും ദൈവം താങ്കളെ രക്ഷിക്കട്ടെ എന്നും ഒക്കെ പറഞ്ഞു കൊണ്ട് തിരിഞ്ഞു
നടു റോഡില്‍ നിന്ന് തിരിയുമ്പോള്‍ ഒരു ഓട്ടോക്കാരന്‍ ബ്രെയിക്ക് ഇട്ടു വായില്‍ തോന്നിയത് ഒക്കെ കന്നടയില്‍ പറഞ്ഞു കടന്നു അകന്നു
അപ്പോഴും എനിക്ക് ആകെ ഒരു ആതമതുഷ്‌ടി ഒന്നുമല്ലെങ്കിലും എനിക്ക് ഒരു ആളെ വഴികാട്ടാന്‍ പറ്റിയല്ലോ ...
അപ്പോഴേക്കും ഓഫിസിലേക്കു തിരിക്കാന്‍ സമയം ആയല്ലോ തിരിഞ്ഞു നടന്നു ......
തുടരും
Comments