Monday, December 31, 2012

ഇനിയെന്ത് പറയാന്‍


ഇനിയെന്ത് പറയാന്‍



ഇന്നല്ല   ഇന്നലെയെങ്കിലും        
ജനപഥമുള്ളോരു  ഇന്ദ്രപ്രസ്ഥം  
മുഖം  കുനിച്ചിരുന്നു  എന്ന്
വ്യസനതോടെ വ്യാസനറിയിച്ചു എന്നാല്‍
വ്യാസമെറിയിരിക്കുന്ന    ഇന്നിന്റെ
കാമവെറികളെ    ക്യാമറകണ്ണിലുടെ
കണ്ടറിയുന്നു  ലോകമെങ്കിലും
നിയമങ്ങളും  നിയമ  സംഹിതകളേറെ
നിയോഗിക്കപ്പെട്ടു  അനാതി  മുതല്‍  എന്നാലും
മനുഷ്യന്‍  മൃഗത്തെക്കാള്‍ മോശമായി പരിണമിക്കുകയോ
മനം  നൊന്തു  പോകുന്നുയിനിയെന്തു പറയാന്‍  

4 comments:

Cv Thankappan said...

നീറ്റലനുഭവപ്പെടുകയാണ്.......
പുതുവത്സരാശംസകള്‍

സീത* said...

നന്മ മരിക്കാത്ത മനസ്സിന്റെ നോവ്

ajith said...

മനം നൊന്തു പോകുന്നുയിനിയെന്തു പറയാന്‍

സീത* said...

മറുവാക്കുകളില്ലാതെ ഇന്ദ്രപ്രസ്ഥം ലജ്ജിക്കട്ടെ