Friday, December 21, 2012

കുറും കവിതകള്‍ 46



കുറും കവിതകള്‍ 46




നിന്‍ പ്രതിച്ഛായ
പിറക്കാനിരിക്കുന്ന
കടലാണെന്ന് ഒരു തോന്നല്‍


പ്രണയത്തിന്‍  അവസാനം
വ്രണമാര്‍ന്ന നൊമ്പരങ്ങളും
മങ്ങിയ നിറങ്ങളുടെ ഘോഷ യാത്ര  

ഭൂപടം തീര്‍ക്കുന്നു
ചത്ത പല്ലിയുടെ വാലുമായി
ഉറുമ്പിന്‍ കൂട്ടങ്ങള്‍    

ഉടഞ്ഞ കുപ്പി വളചിന്തുകളില്‍
സ്നേഹത്താല്‍  വേദനകൊള്ളും
 പരിഭവത്തിന്‍  രക്ത തുള്ളികളോ

മുള്ളുള്ളത് ചെടിയുടെ രക്ഷക്കെങ്കിലും
പൂവിന്റെ നോമ്പരമറിയാതെ
വണ്ടു വന്നകലുന്നു


3 comments:

മുകിൽ said...

കുറുംകവിതകള്‍ നന്നായിരിക്കുന്നു..

സീത* said...

നടക്കേണ്ടത് നടന്നുകൊണ്ടേയിരിക്കുന്നു..

പൈമ said...

നന്നായിരിക്കുന്നു