പ്രണയം
പ്രണയം
നുണഞ്ഞാല്‍ തീരാത്ത ഒരു നുണയോ
നൂലുകളാല്‍ ഇഴയടുപ്പം തീര്‍ക്കും പട്ടുറുമാലോ
നിവര്‍ത്തിയാല്‍ നീണ്ടുപോകും ഇണക്ക പിണക്കമോ
നിര്‍വൃതിയുടെ സീമകളൊടുക്കം ചക്രവാളത്തുടിപ്പോ
നുരഞ്ഞു പൊന്തും വീഞ്ഞിന്‍ ലഹരിയോ
നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണങ്ങള്‍ നിറച്ചു വിടര്‍ന്നു
നില്‍ക്കും മൃദുലമാര്‍ന്ന പൂവും കാര്‍ക്കശ്യമുള്ള വണ്ടും തമ്മിലുള്ളതോ
ജന്മജന്മങ്ങളാല്‍ മായാത്ത വികാര സാന്ദ്രതയോയീ പ്രണയം
Comments