ചില ചെപ്പടി വിദ്യകള്‍
ചില ചെപ്പടി വിദ്യകള്‍
ചോല്‍പ്പടിക്ക് നിര്‍ത്താന്‍
ചെറു വിരലനക്കി ചൊല്ലുന്നു
ചന്ദന കുങ്കുമാതികളില്‍ മുക്കി
ചെറു മന്ത്രങ്ങള്‍ ചൊല്ലി അര്‍ത്ഥമറിയാതെ
ചേറില്‍ താഴ്ത്തി ചില്‍വാനം വാങ്ങി
ചില്ലുഗോപുരങ്ങളില്‍ തങ്ങുന്നു മതമെന്ന
ചോറുതണം പുരട്ടി ഇളക്കി വിടുന്നു
ചൊല്‍ പടിക്കു നിര്‍ത്തുവാന്‍ ആരുമില്ലല്ലോ കഷ്ടം
യോഗയുടെ പേരില്‍ ഭോഗയും
രോഗയുമേറെ ദ്രോഹമായി മാറ്റുന്നു
ചില യോഗി എന്ന് സ്വയം വിളിച്ചു പറഞ്ഞു
സ്വന്തം ചെണ്ട കൊട്ടി കിഴിക്കുന്നു
എല്ലാം മായാ മോഹങ്ങളുടെ
ബന്ധനത്തില്‍ പെട്ടു
കാഷായവും സം -ന്യാസവും
സംയമനമില്ലാതെ അലയുന്നു
മോക്ഷമാര്‍ഗത്തില്‍ ഇതും
ഒരു വൈതരണിയോ
Comments