കുറും കവിതകള്‍ 47
കുറും കവിതകള്‍ 47
ഇരുള്‍ നിറഞ്ഞ മാനമേ
മനസ്സില്‍ അല്‍പ്പം സ്നേഹത്തിന്‍
പുലരി വെളിച്ചം പകര്‍ന്നു നല്‍ക
വൃണമേറിയൊരു പരിണിത പ്രണയമേ
തേടുന്നുവോ ചേക്കേറാന്‍
ചില്ലകള്‍
വിരലുകള്‍ ചേര്‍ന്ന്
വിദ്രോഹം തീര്‍ത്തു
വിപ്ലവ മുഷ്ടി ചുരുട്ടി,മര്‍ദിച്ചു വായുവിനെ
നുണഞ്ഞാല്‍ തീരാത്ത ഒരു നുണയോ
നുരഞ്ഞു പൊന്തും വീഞ്ഞിന്‍ ലഹരിയോ
നുകരാന്‍ കൊതിയുണര്‍ത്തും വര്‍ണ്ണ വസന്തമോ പ്രണയം
താരകങ്ങള്‍ മിഴിയുണര്‍ത്തിയ
ആകാശത്തിന്‍ ചുവട്ടില്‍
ഞാന്‍ എന്ന ഭാവത്തില്‍ ഒരു മിന്നാമിന്നി
പൊഴിഞ്ഞു വീണ കിടപ്പില്‍
ആകാശതാരകങ്ങളെ നോക്കി വിതുമ്പിചിരിച്ചു
കൊണ്ടിരുന്നു മുറ്റത്തെ മുല്ലപൂവുകള്‍
Comments
പുതുവത്സരാശംസകള്‍