കുറും കവിതകള്‍ -41
കുറും കവിതകള്‍ -41
കാരണങ്ങള്‍ കാട്ടിമെല്ലെ പങ്കുവച്ചു
മനസ്സിനോടായ് പരിഭവങ്ങള്‍
ഒന്നുമില്ലായെങ്കിലും കൂട്ടു കൂടുമല്ലോ
കവിതയുടെ കൂട്ടുകാരി
ചൂത മൂഷിക തീരത്തുകാരി
സ്വപ്‌നങ്ങള്‍ ഉറങ്ങും താഴ്‌വരയില്‍
നിശാഗന്ധി പൂത്തുഉലഞ്ഞു
ഒപ്പം കാമുകിയവള്‍ മിന്നി മറഞ്ഞു
നിറമില്ലാത്തൊരു നീര്‍ കവിഞ്ഞൊഴുകി
കണ്‍ തടങ്ങളില്‍ കെട്ടി നില്‍ക്കാതെ
തലയിണ പരിഭവമില്ലാതെ കുടിച്ചു തീര്‍ത്തു
പ്രായം അതല്ലേ പ്രയാസങ്ങള്‍
പ്രതിശ്ചായക്കും പരിഭവങ്ങള്‍
പ്രായശ്ചിത്തം ഏറെ ബാക്കി മാത്രം
കൂണിന്‍ കുടപിടിച്ച നനയാത്ത മണ്ണിന്‍
ചുവട്ടില്‍ മഴനനയാതെ ഉറുമ്പുകള്‍
വിശപ്പുമകയറ്റി ആന്ദത്തോടെ നിന്നു
Comments