പ്രവാസികള്‍ ഒന്നുപോലെ*
പ്രവാസികള്‍ ഒന്നുപോലെ*
കണക്കുകള്‍ ചേര്‍ത്തു വെക്കാന്‍
ഒരുപിടി മോഹങ്ങളും വിഭിന്ന മൊഴികളുമായി
കേരളകരയെ പുണരുന്നവര്‍ കഷ്ടപ്പെട്ട്
നേടിയെടുക്കാന്‍ ഒരുമ്പെടുമ്പോള്‍
ചില നാടന്‍ കങ്കാണിമാര്‍ അവരെ വിറ്റു
ജീവിത സായാങ്ങള്‍ കോഴിക്കാലും കുപ്പിയുമായി
ആര്‍ത്തു രസിപ്പവരിവരുടെ മുഖം നോക്കി
ഇളം ചുവപ്പും മങ്ങിയ മഞ്ഞയുമായ പ്രതലങ്ങലിരിന്നു
വട്ട കണ്ണാടിയിലുടെ കണ്ണുകള്‍ ഇറുക്കി പുഞ്ചിരി തുകുന്നു
ഭായിമാര്‍ക്കായി പാവം പോര്‍ബന്ദറിലെ സന്ത്
പെരുവഴിയെതായാകിലും പെരുമ്പാവൂരായാലും
പാരിസ് ആകുകിലും കഥ എല്ലായിടത്തും
പ്രവാസികളുടെ നൊമ്പരങ്ങള്‍ ഒന്നല്ലയോ
എന്നറിക ഏവരും മാളോരെ !!......
(*പ്രവാസി ജോലിക്കാര്‍ക്കായി സമര്‍പ്പണം )
Comments