വിശ്രമിക്ക നീ
വിശ്രമിക്ക നീ
നടപ്പാതയില്‍ എണ്ണമെടുക്കപ്പെട്ടു
കൈകളിലേറി നടന്നു വന്നു
കതകിന്‍ വിടവിലുടെ നുഴഞ്ഞു വന്ന നിന്നെ
ഉറക്കച്ചടവോടെ കുനിഞ്ഞു എടുത്തു
കണ്ണോടിക്കുമ്പോള്‍ ദിനം തുടങ്ങുന്നു
വേട്ടയാടപ്പെട്ടവന്റെ അനാഥരാക്കപ്പെട്ടവന്റെ
വഞ്ചിതരായവരുടെ കഥവിളമ്പുന്നു
പിന്നെ നിന്നെ വിട്ടു പിരിയുന്നതിപ്പോള്‍
ജോലിക്ക് പോകുവാന്‍ സമയമായി പത്രമേ
വൈകിട്ടു വീണ്ടും കാണുംവരെ
നീ വിശ്രമിക്ക തീന്‍മേശമേല്‍ ആലസ്യത്തോടെ
Comments