നീയറിവതുണ്ടോ (ലളിത ഗാനം )
നീയറിവതുണ്ടോ (ലളിത ഗാനം )
പതിയെ വന്നു പോകും പദ ചലനമേ
പലവുരു നിന്നോടു ചോദിക്കുവാനായ്
പാതി വഴിയെ മനസ്സു എന്തെ മടിക്കുന്നു
അറിയാതെ എന്തെയിങ്ങനെ വെറുതെ
അണയാത്തതെന്തേ ഈ തോന്നലുകള്‍
അതിരു കവിഞ്ഞൊരു വഴിത്താരകള്‍ താണ്ടി
അതിമോഹമെന്തേ നിന്നോടു ചേരുവാന്‍
കനവുകള്‍ നിനവുകളൊക്കെ കണ്ടു മടുത്തു
കഴിയുവാനാവുന്നില്ല നിന്‍ ഓര്‍മ്മകളാലേ
കവിത പോകും വഴിയെ ഞാനും പോകുന്നു
കഥയിതു നീയറിവതുണ്ടോ .......,ഓമലാളേ !!
Comments