ഹോ കഷ്ടം !!


ഹോ കഷ്ടം !!

സൂര്യനെയും ചന്ദ്രനേയും തൊടുകുറി ചാര്‍ത്തി 
സുന്ദരിയായ് അണിഞ്ഞൊരുങ്ങുമെന്‍ അമ്മ
സന്തോഷ സന്താപങ്ങളില്‍ കണ്ണിമക്കാതെ 
സാനന്ദമെങ്കളെ മടിതട്ടില്‍ കാക്കുന്നമ്മ തന്‍ 

കണ്ണുനീര്‍ ചാലുകളായ് ഒഴുകിയ പുഴമെല്ലേ 
കടലായ്‌ ആര്‍ത്തിരമ്പുമ്പോളറിയാതെ 
കാര്‍മുകിലുകളായിയാകാശ നൂലുകളായി 
കദനമേറിയ മനസ്സുകള്‍ക്ക് പീയുഷമാകുന്നു 

ദിക്കുകളാല്‍ വര്‍ണ്ണ വസന്തരാജികള്‍ വിതറുന്നു
ദിനവുമെന്‍ അകതാരില്‍ കുളിര്‍മ്മയാല്‍ നീ
ദലകാന്തി പടര്‍ത്തുന്ന ഹരിതാപങ്ങളെ
ദയയില്ലാതെ നിന്നെ ഉപദ്രവിക്കുന്നുയേറെ

സര്‍വ്വംസഹേ നിന്‍ ക്ഷമയെ അറിയാതെ
സകലതും നിന്നില്‍ അര്‍പ്പിക്കാതെ
സ്വാര്‍ത്ഥബുദ്ധിയായി ധനമോഹിയായി
സാകുതം സന്തതം വിഹരിക്കുന്നു
നിന്‍ ഗുണമഹിമയറിയാതെ ,ഹോ കഷ്ടം !!

Comments

സകലതും നിന്നില്‍ അര്‍പ്പിക്കാതെ ... നിന്‍ ഗുണമഹിമയറിയാതെ ..... !!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “