Posts

അറിയുന്നുവോ ,, ഗസൽ

 അറിയുന്നുവോ ,, ഗസൽ  ഈ ജീവിത വീഥിയിൽ  നാമ് കണ്ടു മുട്ടിയ വേളകളിൽ  കണ്ണുകൾ തമ്മിൽ കഥപറഞ്ഞു  കരളിന്റെ ഉള്ളിലൊരു നോവ്  പകർന്നകന്ന സന്ധ്യകളും  സിഗ്നമാം അനുരാഗത്തിൻ  ഭാവങ്ങളൊക്കെയിന്ന്  ഗസലിൻ ഈരടിയായ്  ഋതുക്കൾ മാറിമറിഞ്ഞു  വെള്ളി നൂലുകൾ തെളിഞ്ഞു  കണ്ണുകൾ മങ്ങിയെങ്കിലും  മനക്കണ്ണുകൾക്കിന്നും നീയെന്ന  മാസ്മരിക ഭാവം മായാതെ  പ്രണയാഗ്നിയായ്  കത്തുന്നു  അറിയുന്നുണ്ടോ സഖി  എൻ ആത്മ നൊമ്പരം നീ  ജീ ആർ കവിയൂർ  23 .05 .2021 

നീയെന്ന ലഹരി

 നീയെന്ന ലഹരി  മഴത്തുളികൾ വീണുടഞ്ഞ  മൗനമേ നിൻ ചിലമ്പൊലി  നീയെന്ന സ്വപ്നസ്പർശനത്താൽ  കേട്ടുണർന്നോരൻ മധുര നോവ്  ഹൃദയത്തിൻ മിടിപ്പുകൾ  അക്ഷര കൂട്ടിന്നീണമായ്  വർണ്ണമായ് സ്വരമായ്  ശ്രുതി മീട്ടിയ അനുരാഗമായ്  ബ്രാഹ്മിണിയായ് വൈഷ്ണവിയായ്  മാഹേശ്വരിയായ് ശക്തിയായ്  നിറയുന്നു ഉള്ളിന്റെ ഉള്ളിലായ്  മെല്ലെ കമ്പനം കൊള്ളുന്നു  ദേവീ ഭാവമായ് ഉണരുന്നു  സൗന്ദര്യ ലഹരിയായ്  പടരുന്നുവല്ലോ ആത്മാവിനു  നൽകുന്നു അനന്താനന്ദാനുഭൂതി    മഴത്തുളികൾ വീണുടഞ്ഞ  മൗനമേ നിൻ ചിലമ്പൊലി  നീയെന്ന സ്വപ്നസ്പർശനത്താൽ  കേട്ടുണർന്നോരൻ മധുര നോവ്  ജീ ആർ കവിയൂർ  23 .05 .2021 

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 4

സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 4   അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു    കവീംദ്രാണാം ചേതഃകമലവനബാലാതപരുചിം ഭജംതേ യേ സംതഃ കതിചിദരുണാമേവ ഭവതീമ് । വിരിംചിപ്രേയസ്യാസ്തരുണതരശ‍ഋംഗാരലഹരീ- ഗഭീരാഭിര്വാഗ്ഭിര്വിദധതി സതാം രംജനമമീ ॥ 16 ॥ അല്ലയോ ദേവി ! കവി ശ്രേഷ്ഠന്മാരുടെ മനസ്സുകളാകുന്ന  താമരക്കൂട്ടത്തിന് ഉദയ സൂര്യപ്രഭ പോലെ ആയവളും  അരുണയെന്നറിയപ്പെടുന്നവളുമായവളേ ഭജിപ്പവർ  സരസ്വതി ദേവിയുടെ താരുണ്യത്തോടു കൂടിയ ശ്രുംഗാര പ്രവാഹത്താൽ  ഗംഭീങ്ങളായ വചസ്സുകളാൽ സഹൃദയ ഹൃദയങ്ങളെ ആഹ്ലാദിപ്പിക്കുന്നുവല്ലോ അമ്മേ  ******************************************...

വഴിക്കണ്ണുമായ്‌ - ഗസൽ

 വഴിക്കണ്ണുമായ്‌ - ഗസൽ  ഓർമ്മകളുടെ ചിറകുമുറിഞ്ഞു ഓമലാളേ കാണാതാരിക്കാൻ കഴിയുന്നില്ല കാലങ്ങളായ്  മനസ്സ് കനവുകണ്ടു കഴിയുന്നിന്നും വരുമൊരുനാൾ വരാതിരിക്കില്ല വിരഹനോവിന്നോരവസാനം കണ്ണടയുമുൻപ് കണ്ടിരിക്കുമെന്നു കരളിൻ  നോവിനാൽ കുറിക്കുന്നു കടിതമിതു നിനക്കായ് മാത്രം പ്രിയതേ കാണുവാനില്ലേ നിനക്കുമാഗ്രഹങ്ങൾ കഠിന ഹൃദയല്ലെന്നെനിക്കറിയാമെങ്കിലും കാത്തിരിക്കുന്നു വഴിക്കണ്ണുമായ്‌ പ്രണയിനി ജീ ആർ കവിയൂർ  22 .05 .2021 

ജീവൽ പ്രേരകം

 ജീവൽ പ്രേരകം മന്ദപവനന്റെ തലോടലാലെൻ  മന്തവീണയിൽ ശ്രുതി മീട്ടി  മോഹനാങ്കി ചാരത്തണയുകിൽ  മനസിലാകെ ആനന്ദാനുഭൂതി കാമിനി കലാരഞ്ജിനി കമനീയേ  കാണ്മു മിഴിയഴളിൽ താര തിളക്കം  കലുഷമാം മനസ്സിൽ സ്വാന്തനം   കനവുണർന്നു കവിതകിനിഞ്ഞു  രാക്കുയിൽ പാടിയതും മയിലാടിയതും രതിരമ്യമാം ചിന്തകളൊക്കെ മറന്നു  രാപ്പകലുകൾ വന്നുപോയതറിഞ്ഞില്ല   രാഗലയ തരംഗങ്ങൾ അനുരാഗമോ  ജീവിത സാഗര സഞ്ചാരങ്ങളിൽ  ആരോഹണയവരോഹണങ്ങളിലൂടെ  നീയെന്ന തീരത്തേക്ക് അണയാൻ    നിന്നോർമ്മകൾ പ്രേരകം പ്രിയതേ  ജീ ആർ കവിയൂർ  22 .05 .2021 

സൗന്ദര്യ ലഹരി ശത ദളങ്ങൾ- 3 ലഘൂപരിഭാഷ ജീആർ കവിയൂർ

  സൗന്ദര്യ ലഹരി - ശത ദളങ്ങൾ - 3    അമ്മേ പരാശക്തിയെ നമഃ  ശിവശങ്കൻ ദേവിക്കായ് കൈലാസ ഭിത്തികളിൽ എഴുതിയവ  ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹൃദസ്തമാക്കി സാധാരണക്കാർക്കായിഎഴുതിയത് ഭാഷാഭാഷ്യമാക്കി കണ്ടിയൂർ മഹാദേവ ശാസ്ത്രികകളും കുമാരനാശാനും അവരുടെ കൃതികളിലൂടെ സഞ്ചരിച്ചു ഈ ഉള്ളവനും ഓരോ ശ്ലോകങ്ങൾക്കും അഞ്ചു വരികൾ ചേർക്കുവാൻ ശ്രമിക്കുന്നു ആയതിനാൽ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിച്ചു മാപ്പ് ആക്കണം .ഇത്   എന്റെ കുടുംബ ദേവതയായ പലിപ്രക്കാവിലമ്മയുടെ  പാദങ്ങളിൽ സമർപ്പിക്കുന്നു  ചതുര്ഭിഃ ശ്രീകംഠൈഃ ശിവയുവതിഭിഃ പംചഭിരപി പ്രഭിന്നാഭിഃ ശംഭോര്നവഭിരപി മൂലപ്രകൃതിഭിഃ । ചതുശ്ചത്വാരിംശദ്വസുദലകലാശ്രത്രിവലയ- ത്രിരേഖാഭിഃ സാര്ധം തവ ശരണകോണാഃ പരിണതാഃ ॥ 11 ॥ അല്ലയോ മഹാത്രിപുര സുന്ദരി  നാലു ശ്രീഖണ്ഡങ്ങളും  അവയിൽ നിന്നും ഭിന്നങ്ങളായ അഞ്ചു ശിവയുവതികളും  ചേർന്ന് പ്രകൃതിയുടെ മൂലകാരണമായ ഒമ്പതു ചക്രങ്ങളിൽ  അഷ്ടദള പത്മവും ,ഷോഡശദള പത്മവും മൂന്നു വൃത്തങ്ങളും  ഭൂ  പുരത്രയവും ചേർന്ന് നാല്പത്തിനാല് കോണങ്ങളുള്ള  നിവാസഥാനം ഉള്ളവളേ ദേവി  ********...

ദൂരമെത്ര താണ്ടണം

 ദൂരമെത്ര താണ്ടണം  ആളൊഴിഞ്ഞൊരീ പാതകൾ  ആരവങ്ങലൊടുങ്ങിയ മൂകത  ആരൊക്കയോ അധികാരത്തിൻ  ആർത്തി പൂണ്ടു വിരൽ ചൂണ്ടുന്നു  മഷിയുങ്ങി മാഞ്ഞു തുടങ്ങിയ  ചുണ്ടടാണി വിരൽനഖം മെല്ലെ  കടിച്ചു തുപ്പി ആരോടെന്നറിയാത്ത  അമർഷം തീർത്തു സൗജന്യമായി  കിട്ടുന്നവയുടെ പിന്നാലെ പാഞ്ഞു  മുഖം മനസ്സിന്റെ കണ്ണാടിയെന്നു കരുതി  നോക്കുവാനില്ലിന്നു മറച്ചു നടക്കുന്നു  നല്ലതും കെട്ടവരും തിരിച്ചറിവുകളുടെ  കാലം ഇനി എത്ര ദൂരം താണ്ടണം  ആളൊഴിഞ്ഞൊരീ പാതകൾ  ആരവങ്ങലൊടുങ്ങിയ മൂകത  ആരൊക്കയോ അധികാരത്തിൻ  ആർത്തി പൂണ്ടു വിരൽ ചൂണ്ടുന്നു  ജീ ആർ കവിയൂർ  21 .05 .2021