Posts

Showing posts from July, 2023

നെത്തല്ലൂരിൽ വാഴും അമ്മേ

നെത്തല്ലൂരിൽ വാഴും അമ്മേ  നെയ് തിരി തെളിയിക്കുന്നു നിൻ മുന്നിൽ  നെടിയ ദുഃഖങ്ങൾ അകറ്റുമോളെ  മഹിഷ്യാസുര മർദ്ദനി തായേ  മ്മ മാലുകൾ അകറ്റി നിത്യ അനുഗ്രഹം ചൊരിയുന്നു നീ അമ്മേ   നൂറ്റാണ്ടുകളായി ഭജിപ്പവർക്ക്  സർവ്വമംഗളം അരുളും തായേ  സർവ്വേശ്വരി അരുളുക സൽഗതി എല്ലാവർക്കും അമ്മയെ ഭഗവതിയെ  സങ്കട മോചിനി ശരണവത്സലേ  സംപ്രീതയായി പ്രാർത്ഥൻെറ തപോലത്താൽ സർവ്വർക്കുമായ് ശരണാർത്ഥം അവതരിച്ച അമ്മേ  നെത്തല്ലൂർ വാഴും അമ്മേ  ജീ ആർ കവിയൂർ  31 07 2023

പ്രണയവും വിരഹവും - ( ഗസൽ)

പ്രണയവും വിരഹവും - ( ഗസൽ) അവളുടെ സ്നേഹം മനസ്സിൽ പടരുന്നു, കണ്ണുകൾ അടിച്ചു , വരുന്നതാ മഴയും. അടുക്കളിൽ നിറഞ്ഞു മരുവിക്കുന്ന നാവിലുള്ള വെള്ളത്തെ നാണമാക്കാൻ, മഴക്കാലം വന്നാൽ മനസ്സിൽ മഞ്ഞു വീഴും പോലെ കുളിർ ആഗ്രഹമുണ്ട് അടുത്തു കൂടുന്നതിൽ, കനവ് കാവൽ നിൽക്കുന്നു  കണ്ണിൽ മോഹത്തിൻ ദാഹം തീർക്കാൻ  മഴക്കാലം വന്നാൽ മനസ്സിൽ തിളങ്ങുന്ന പ്രണയം നിറയും. വിരഹത്തിന്റെ പതനത്തിൽ വീണു  വരുന്ന മഴക്കാലം അനാഥനായെന്നെടോ, തിരിച്ചു കിടക്കുന്നതും കിടന്നു കാണുന്നതും വേഗത്തിൽ ഓടി മറയുന്നല്ലോ ആശയങ്ങൾ പ്രലോഭനത്തിനു നടുവിൽ, അത്ഭുതമായ വാക്കുകൾ കൂടും. വിരഹത്തിന്റെ മഴക്കാലത്തും, പ്രണയത്തിന്റെ പ്രകടനത്തിൽ, ഒരു പ്രണയവും വിരഹവും ചേർത്ത് ഗസൽ എഴുതുന്നു നിനക്കായി. ജീ ആർ കവിയൂർ 27 07 2023  

മനം തുളുമ്പി പോയി

ഗന്ധർവ്വ വീണയിൽ  ശ്രുതിയുറങ്ങി രാവിൽ  മന്ദാര അനിലൻ  വീശിയകന്നുമെല്ലേ  കണ്ണുകളടഞ്ഞു  കനവിന്റെ തൽപ്പത്തിലായി  കൺമഷി ചേലോലും  മിഴികളുമായി അവൾ  വന്നു നിന്നു മുന്നിൽ മൗനമായി  കണ്ടു കൊതി തീരും മുൻപേ  കൺതുറന്നു അറിയാതെ  കണ്ടില്ല അവളെയും  നിലാവ് പുഞ്ചിരി തൂകി  നാണത്താൽ മനം തുളുമ്പി പോയി  ജീ ആർ കവിയൂർ  27 07 2023

കാതോർപ്പൂ

കാതോർപ്പൂ ഉലഞ്ഞാടും പൂമരത്തിൻ ചില്ലകളിൽ ഇരുന്നു നീ  ഇനിയൊന്നു പാടുമോ പൂങ്കുയിലെ  എൻ മധുരനോവിൻ മറുമൊഴികൾ  ഇനിയൊരു പാട്ടു പാടുമോ പൂങ്കുയിലെ  കാറ്റ് അത് ഏറ്റുപാടും  മാറ്റൊലിക്കൊള്ളും മുളങ്കാടും  പിന്നെ അവളും പാടും ഈ പാട്ട്  അതു കേൾക്കുവാൻ  കാതോർത്തു ഞാനിരിപ്പു ഇനിയൊരു പാട്ടു പാടുമോ പൂങ്കുയിലെ 

തിളക്കങ്ങൾ *

Image
തിളക്കങ്ങൾ* തമ്പുകളും കടന്നു  ബാല്യ കൗമരങ്ങൾക്കു വെള്ളിരേഖ തീർക്കുമ്പോൾ ഓർമ്മ താൾ മറിക്കവെ സ്വയമച്ചടക്കത്തിൽ പല ഇടങ്ങൾ കടന്നു പല വിദ്യകളും  സ്വായക്തമാക്കിയും മത്സരങ്ങളും ജീവിതകാരുണ്യ പ്രവർത്തനങ്ങളും നേടി തന്ന തിളക്കങ്ങൾ ഇന്നും കടന്നയകന്ന വഴികളും കല്ലും മുള്ളും ചവിട്ടി പട്ട് പരവതനികൾ തീർത്തും നടന്നു വന്ന കടമ്പളകളിലിന്ന് വിസ്മയത്തോടെ മനസ്സിൽ തെളിഞ്ഞു ജീ ആർ കവിയൂർ 26 07 2023 * രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡ് വാങ്ങിയ നാളിൽ പത്രത്തിൽ കൊടുക്കുവാൻ ഏടുത്ത ഒരു ചിത്രം കഴിഞ്ഞ ദിവസം അച്ഛൻ്റെ ആൽബത്തിൽ നിന്നും കാണ്ടപ്പോൾ വിരിഞ്ഞ കവിത 

വിരിയും ഒരുനാൾ ( ഗസൽ )

വിരിയും ഒരുനാൾ ( ഗസൽ ) എന്നിലുറങ്ങും കാമനകൾ തൻ കമനിയ ഭാവങ്ങളോ അറിയില്ല എന്നിൽ വിരിയും അക്ഷര പൂവിൻ ചാരുത നിന്നെ കുറിച്ചുള്ള ഓർമ്മകളോ  മറവിയുടെ ഇലകൊഴിഞ്ഞ ശിഖരത്തെ നോക്കി  വസന്തത്തിൻ വരവിനെ കാത്ത് നെടുവീർപ്പുകൾ പ്രത്യാശയാൽ പുഞ്ചിരിച്ച നിലാവും രാകുയിലിൻ  പാട്ടിലെ മധുര നോവുകൾ വിരഹാനുഭൂതി തീർക്കുന്നു വരും വരാതിരിക്കില്ല ചക്രവാള പൂവിനൊപ്പാം കിളികൾ പാടും മൊഴികളിൽ എൻ്റെ കവിതയുമൊരു നാൾ ജീ ആർ കവിയൂർ 26 07 2023

മൗനം ഒഴിയുക

മൗനം ഒഴിയുക  കുങ്കുമ സൂര്യൻ രാഗാംശു ചാർത്തി നിൻ കവിളിണയിൽ തിളക്കം മനസ്സിൻ താഴ് വാരങ്ങളിൽ വസന്തം വിരുന്ന് വന്നത് പോൽ മുല്ലപ്പൂവിൻ്റെ ചാരുത  നിൻ സ്മേരങ്ങളിൽ കടലല അകന്ന  കരയുടെ കണ്ണുകളിൽ  വിരഹത്തിൻ നോവ് അതറിഞ്ഞു കളകാഞ്ചി   ഒരുക്കി കുയിലുകൾ വിവർണ്ണമായ മാനം കണ്ട്   മയൂരങ്ങൾ നൃത്തമാടി ഇലകളിൽ മഴമുത്തുക്കൾ  പെയ്യ് തൊഴിഞ്ഞു കുളിർ കാറ്റ്   നിന്നോർമകൾക്കിന്നും  ഉത്സവ തിമിർപ്പ് ഇനി എങ്കിലും  മൗനമെ മൊഴിയുക ജന്മ ജന്മാന്തങ്ങൾ കാത്തിരുന്നു  നിൻ അനുരഗമറിയിക്കുക പ്രീയതെ ജീ ആർ കവിയൂർ 22 07 2023

പറവതിനെളുതാമോ സഖീ!

മലർമാനസറിയാതെ ബത, ഭ്രമരംനിറഞ്ഞാടുംനേരമതത്രയും  മധുരനോവിനാ- ളിളകിയാടും വസന്തത്തിൻചാരുത അയറിയാതെ കണ്ടു.. കവിതൻ തൂലികയിൽ  നിറഞ്ഞുശൃംഗാരം  പറവതിനെളുതാമോ  സഖീ!  ജീ ആർ കവിയൂർ 15 07 2023

എത്ര പ്രണമിച്ചാലും മതിവരില്ല

എത്ര പ്രണമിച്ചാലും മതിവരില്ല  നീലമേഘങ്ങൾ സാക്ഷി  നീല സാഗരം സാക്ഷി  പഞ്ചഭൂതങ്ങളേ സാക്ഷി  പണ്ടുപാടിയ പുരാണ  ഇതിഹാസങ്ങളേ സാക്ഷി.  കൈകേയാത്മജനാം  കൈവലൃരൂപിയാം  മന്ദവിപതിയായ് തക്ഷനും പുഷ്കലനും പുത്രരായി യുള്ളവനും  വരം രണ്ടു ലഭിച്ചതിനാൽ  അമ്മയുടെ സന്തോഷത്തിനും  അച്ഛന്റെ വിയോഗത്താലും  ജേഷ്ഠന്റെ പാദുകം വെച്ച്  പൂജിച്ച് രാജ്യഭാരമെറ്റ്  ഭരിതമായി ഭരിച്ചും  പേരും പ്രശസ്തിയുമേറെ  നൽകിയതും ത്യാഗോജ്വലമാർന്ന  ജീവിതം നയിച്ചോരു ഭരതനെ  എത്ര പ്രണമിച്ചാലും മതിവരില്ല.  ജീ ആർ കവിയൂർ

वो जो हम में तुम में क़रार था तुम्हें याद हो के न याद हो वहीമോനിം ഖാൻ്റെ ഗസൽ പരിഭാഷ

वो जो हम में तुम में क़रार था तुम्हें याद हो के न याद हो वही മോനിം ഖാൻ്റെ ഗസൽ പരിഭാഷ നീ ഓർത്താലും ഇല്ലെങ്കിലും, അതായിരുന്നു ഞങ്ങളും നിങ്ങളും തമ്മിലുള്ള കരാർ, അതായിരുന്നു പരിപാലനത്തിന്റെ വാഗ്ദാനം, നിങ്ങൾ ഓർക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, ആ പുതിയ പരാതികൾ, ആ പരാതികൾ, ആ രസകരമായ കഥകൾ, ഓരോ കാര്യത്തിലും ആ പിറുപിറുപ്പുകൾ, നിങ്ങൾ? ഓർക്കുന്നുണ്ടോ ഇല്ലയോ?നീ ഓർക്കുന്നുണ്ടോ ചിലപ്പോഴൊക്കെ എനിക്ക് നിന്നോട് ഒരു ആഗ്രഹം ഉണ്ടായിരുന്നു, ചിലപ്പോൾ എനിക്ക് നിന്നോട് ഒരു ആഗ്രഹം ഉണ്ടായിരുന്നു, ചിലപ്പോൾ എനിക്കും നിന്നോട് ഒരു ആഗ്രഹം ഉണ്ടായിരുന്നു, നിങ്ങൾ ഓർത്താലും ഇല്ലെങ്കിലും, ഞാൻ നേരത്തെ ആസ്വദിച്ച സുഖം, അതായിരുന്നു എന്റെ അവസ്ഥയുടെ വിധി, പക്ഷേ എന്റെ പക്കൽ എല്ലാം ഉണ്ട് നിങ്ങൾ ഓർക്കുകയോ ഓർക്കാതിരിക്കുകയോ ചെയ്യാം, എന്തെങ്കിലും സംഭവിച്ചാൽ, നിങ്ങൾക്ക് വിഷമം തോന്നിയാൽ, പറയുന്നതിന് മുമ്പ് പറയുക, നിങ്ങൾ ആരെയാണ് കണക്കാക്കിയിരുന്നത്, നിങ്ങൾ ഓർക്കുകയോ ഓർക്കാതിരിക്കുകയോ ചെയ്യാം, ആഷ്ന , നിങ്ങൾ ആരെയാണ് അവിശ്വസ്തൻ എന്ന് വിളിച്ചിരുന്നത്, നിങ്ങൾ ഓർത്താലും ഇല്ലെങ്കിലും ഞാൻ സങ്കടത്തിലാണ് രചന...

ഫലം ലഭിക്കും ചെയ്യാനുള്ളത് ചെയ്യുക

ഫലം ലഭിക്കും ചെയ്യാനുള്ളത് ചെയ്യുക  ഞാനൊരു മഞ്ഞിൻ കണമല്ല  വീണുടഞ്ഞു ചിതറുവാൻ  ഞാനൊരു മഴയാണ്  വീണ്ടും തിരികെ എത്തും  എനിക്കൊരു വ്യത്യാസമോ  പിണക്കങ്ങളോയില്ല  ആരു തള്ളിപ്പറഞ്ഞാലും  കൊള്ളിയാലും  കേവലം പെയ്യുക എന്നതല്ലാതെ  വേറൊരു ധർമ്മവും  ഇന്നില്ല എപ്പോഴാണെങ്കിലും  നിനക്ക് ദാഹിക്കും  എന്ന് അരികിൽ വരാൻ  ആഗ്രഹിക്കാതെ പറ്റില്ലല്ലോ  ഞാൻ പെയ്യും പെയ്യുക തന്നെ ചെയ്യും  പെയ്യും എന്നത്  എന്റെ ധർമ്മം തന്നെ  ഓരോ തുള്ളിയിലും  എഴുതപ്പെട്ടിട്ടുണ്ട്  എത്രമാത്രം ലഭിക്കുമെന്ന്  ഞാനൊരു ശബ്ദമല്ല  ബഹളങ്ങളിൽ മുങ്ങി പോകുവാനായി  ഞാനൊരു പ്രജണ്ട പ്രതീകമ്പനമാണ്  ഓരോരുത്തരുടെയും ഹൃദയമിടിപ്പിലുണ്ട്  എവിടെയാണ് ഞാനെത്തപ്പെടുന്നത് അറിയില്ല ഞാൻ എവിടെ ഒക്കെ  ചെന്ന് ചേരും അതുതന്നെ സത്യം  ഇന്ന് നിനക്ക് അത് കേൾക്കുവാനോ അനുഭവപ്പെടുവാനോ കഴിഞ്ഞില്ലെങ്കിലും  ഒരുനാൾ അതു മനസ്സിലാക്കും  ഈ ശബ്ദം മറ്റാരുമല്ല  നിന്റെ ഉള്ളിന്റെ ഉള്ളിൽ  നിന്നുമെന്ന് മനസ്സിലാക്കും  അപ്പോൾ നീ വരുക ...

अभी न जाओ छोड़ कर के दिल अभी भरा नहींജൈദേവ് / സാഹിർ ലുധിയാൻവിൻ്റെഗസൽ പരിഭാഷ

अभी न जाओ छोड़ कर के दिल अभी भरा नहीं ജൈദേവ് / സാഹിർ ലുധിയാൻവിൻ്റെ ഗസൽ പരിഭാഷ  ഇപ്പോൾ പോകരുത്,  എന്റെ ഹൃദയം ഇതുവരെ നിറഞ്ഞിട്ടില്ല  ഇപ്പോൾ പോകരുത്,  എന്റെ ഹൃദയം ഇതുവരെ നിറഞ്ഞിട്ടില്ല  നിങ്ങൾ ഇപ്പോൾ വന്നിരിക്കുന്നു  നീ ഇപ്പോൾ വന്നിരിക്കുന്നു,  നീ വസന്തം പോലെ തിളങ്ങുന്നു  കാറ്റ് അൽപ്പം മണക്കട്ടെ,  കണ്ണുകൾ അൽപ്പം അലയട്ടെ കുറഞ്ഞത് ഈ വൈകുന്നേരമെങ്കിലും എടുക്കുക  കുറഞ്ഞത് ഈ വൈകുന്നേരമെങ്കിലും എടുക്കുക  ഈ ഹൃദയത്തെ പരിപാലിക്കുക  കുറച്ചുകാലം ജീവിച്ചാൽ  ഞാൻ ലഹരി നുകരും  ലഹരി നുകരുക  ഇതുവരെ ഒന്നും കേട്ടില്ല  ഇപ്പോൾ പോകരുത്,  എന്റെ ഹൃദയം ഇതുവരെ  നിറഞ്ഞിട്ടില്ല  നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി  നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി  പ്രകാശിക്കുന്നു  എന്നെ തടസ്സപ്പെടുത്തരുത്  ഇപ്പോൾ എന്നെ തടസ്സപ്പെടുത്തരുത്,  എന്റെ വഴി തടയരുത്  ഞാൻ ഇപ്പോൾ നിർത്തിയാൽ,  എനിക്ക് ഒരിക്കലും പോകാൻ കഴിയില്ല  ഇനിയും മനസ്സ് നിറഞ്ഞിട്ടില്ല  എന്ന് പറയുമോ  ഇത് എവിടെയും  അവസാനിക്കുന്ന ഒരു ചക്രമല്ല ...

ऐ मोहब्बत तिरे अंजाम पे रोना आयाഷക്കീൽ ഭധായുമിൻ്റെ ഗസൽ പരിഭാഷ

ऐ मोहब्बत तिरे अंजाम पे रोना आया ഷക്കീൽ ഭധായുമിൻ്റെ ഗസൽ പരിഭാഷ അല്ലയോ പ്രണയമേ, അവസാന ഫലമായി ഞാൻ കരഞ്ഞു ഇന്ന് നിന്റെ പേരിൽ ഞാൻ കരഞ്ഞത് എന്തിനാണെന്ന് അറിയില്ല അത് പോലെ തന്നെ എല്ലാ വൈകുന്നേരവും പ്രതീക്ഷയിലാണ് ഇന്ന് വൈകുന്നേരം എന്നെ കരയിപ്പിച്ച ഒരു കാര്യമുണ്ട് ചിലപ്പോൾ വിധിയുടെ വിലാപം, ചിലപ്പോൾ ലോകത്തിന്റെ നിന്ദ പ്രണയത്തിൻ്റെ  ലക്ഷ്യത്തിൽ ഓരോ ഘട്ടത്തിലും കരച്ചിൽ വന്നു കപ്പലോട്ടത്തിന്റെ പരമ്പര എന്നിൽ അവസാനിച്ചു. അത്തരമൊരു അവസരത്തിൽ ഞാൻ കരയാൻ തുടങ്ങി ലോകത്ത് പ്രണയത്തിന്റെ അവസ്ഥയെക്കുറിച്ച് പരാമർശമുണ്ടായപ്പോൾ മനസ്സിൽ കരയാൻ തോന്നി രചന ശക്കീൽ ഭദായും പരിഭാഷ ജീ ആർ കവിയൂർ 16 07 3023

എളുതാമോ സഖി

മലർ മാനസമറിയാതെ  ബത ഭ്രമരം നിറഞ്ഞാടും  നേരമത്രയും മധുര നോവിനാൽ  ഇളകിയാടും വസന്തത്തിൻ  ചാരുത അറിയാതെ കണ്ടു  കവിതൻ തൂലികയിൽ  നിറഞ്ഞു ശൃംഗാരം  പറവതിന് എളുതാമോ സഖി  ജീ ആർ കവിയൂർ 15 07 2023

മയങ്ങി പോയി

നിൻ കണ്ണിൽ വിരിയും നീലാംബരി പൂക്കൾ തൻ നിറമാർന്ന ചാരുതയിൽ നീയറിയാതെ ഞാൻ  നിറയും കവിത വായിച്ചു നിർനിമേഷനായി  നിൽക്കുമ്പോൾ മനസ്സിൽ നീയെന്ന പ്രതിഭാസത്തിന് നിഴൽ ചിത്രത്തിൽ മയങ്ങി പോയി ജീ ആർ കവിയൂർ 15 07 2023

वो नहीं मेरा मगर वो नहीं मेरा मगरउससे मुहब्बत है तो है ദീപ്തി മിശ്രയുടെ/ ഗുലാം അലി - ഗസൽ പരിഭാഷ

वो नहीं मेरा मगर वो नहीं मेरा मगर उससे मुहब्बत है तो है  ദീപ്തി മിശ്രയുടെ/ ഗുലാം അലി - ഗസൽ പരിഭാഷ  അവളെന്റെതല്ലെങ്കിലും.... അവളെന്റെതല്ലെങ്കിലും  പ്രണയിക്കുന്നുയിന്നും  ഞാൻ അവളെയെറെയായ് ഇതൊക്കെ നിയമസംഹിതകൾക്കും  മത ചിഹ്നങ്ങൾക്കുമപ്പുറമാണെങ്കിലും  അവളെന്റെതല്ലെങ്കിലും  പ്രണയിക്കുന്നുയിന്നും  ഞാൻ അവളെയെറെയായ് സത്യമായെങ്കിലും സത്യമായി  പറയുന്നു ഞാനിന്നും അവൾക്കായി  ലോകത്തിൻ കപടലുകൾക്ക് മുന്നിൽ  പറയുവാനുള്ളത് പറയട്ടെ  അവളെന്റെതല്ലെങ്കിലും  പ്രണയിക്കുന്നുയിന്നും  ഞാൻ അവളെയെറെയായ് സുഹൃത്തായി കൊണ്ട് അവൾ  എന്നെ ശത്രുവായി കരുതിയല്ലോ  എന്നിട്ടും ഞാൻ എന്റെ ജീവിതം  അവളുടെ ഓർമ്മകളിൽ നിറച്ചു  ജീവിക്കുന്നുവല്ലോ  അവളെന്റെതല്ലെങ്കിലും  പ്രണയിക്കുന്നുയിന്നും  ഞാൻ അവളെയെറെയായ് എന്നു പറഞ്ഞു ഞാൻ  അവൾ എനിക്ക് ലഭിക്കണമെന്ന്  മറ്റുള്ളവരുടേതാണെങ്കിലും  ഇന്നുമെൻ ഓർമ്മകളിൽ  നിറഞ്ഞു നിൽപ്പു അവളെന്റെതല്ലെങ്കിലും  പ്രണയിക്കുന്നുയിന്നും  ഞാൻ അവളെയെറെയായ് രചന ദീപ്തി മിശ്ര /ഗുലാം അ...

എന്നെ ഒരു കവിയായി മാറ്റിയല്ലോ

നിൻ കോകില നാദം  കെട്ടുറങ്ങും രാവിനും നീലാംബരിക്കും ചാരുത നിൻ ചിരിമലരുകൾക്ക്  മുല്ല പൂവിൻ സുഗന്ധം  നിൻ സാമീപ്യമെത്ര  മധുരതരം നിൻ തൽപത്തിൽ മയങ്ങും  കുളിർ നിലാവും നിദ്രയകന്ന രാവിൻ  മാറത്ത് പടരും നിശാഗന്ധിയുടെ  നറുമണവും എൻ ഹൃദയ മിടിപ്പെറുന്നു നിൻ പദ നിസ്വനമടുക്കും തോറും മാറ്റൊലി കൊള്ളുന്നു നിൻ   മുരളീരവം മോഹനം നിന്നിലലിയും സ്നേഹ  വസന്തത്തിൻ വർണ്ണങ്ങൾ എന്നെ ഒരു കവിയായി മാറ്റിയല്ലോ  ജീ ആർ കവിയൂർ 13 07 2023

കണ്ണാ കാർമുകിൽ വർണ്ണ

കണ്ണാ കാർമുകിൽ വർണ്ണ തുയിലുണർത്തു പാട്ടിന്റെ  തുടികേട്ടു ഉണർന്നു  തുടിക്കുന്നു നിനക്കായ് എൻ മനം  തുണയാകണേ കണ്ണാ  തുളസീദളത്താലും  തൂമലർ മാലകളാലും  തൂശനിലയിലായ് തൂവെള്ള ചോറും  കറികളൊരുക്കി നിനക്കായ് കാത്തിരിപ്പൂ ഭഗവാനെ  തൂണിലും തുരുമ്പിലും  തൂലികത്തുമ്പിലും നിൻന്നാമം  തുഴയുമീ ജീവിതവഴികളിലും  തണലൊരുക്കി നിൽക്കുന്നു  കാത്തരൂളേണമേ ഭഗവാനെ  കണ്ണാ കണ്ണാ കണ്ണാ കണ്ണാ  ജീ ആർ കവിയൂർ 12 07 2023

കണ്ണാ കണ്ണാ കണ്ണാ

കണ്ണാ കണ്ണാ കണ്ണാ  എൻ മനമൊരു  വൃന്ദാവനചന്ദ്രികയായി  എഴുതാൻ തുനിഞ്ഞ  പാട്ടിന്റെ ഈരടികളിൽ  നിൻ മൃദുസ്മേര മതു മാത്രമായി നിറയുന്നുവല്ലോ  കണ്ണാ കണ്ണാ കണ്ണാ  നിന്നെ തേടി  അലയാത്ത ഇടങ്ങളില്ല  ഋതു വർണ്ണരാജികൾ  പൂക്കും ചോലകളിൽ  മന്ദാര കുസുമ ലതാദികളിൽ  മന്ദമായി ഒഴുകും പുഴകേരുകിൽ  നീ മാത്രമായി നിറയുന്നുവല്ലോ  കണ്ണാ കണ്ണാ കണ്ണാ  മാനത്ത് വിരിയും പൂക്കളാം തേജോ ഗോളങ്ങളിൽ  തിരഞ്ഞു പോയാലോ  നീ മാത്രം നീ മാത്രം  നിറഞ്ഞു നിൽക്കുന്നു  കണ്ണാ കണ്ണാ കണ്ണാ  ജീ ആർ കവിയൂർ 11 07 2023

आप को देख कर देखता रह गयाവസീം ബറേൽവിയുടെ ഗസൽ പരിഭാഷ

आप को देख कर देखता रह गया വസീം ബറേൽവിയുടെ ഗസൽ പരിഭാഷ നിന്നെ ഞാൻ നോക്കിക്കൊണ്ടിരുന്നു എനിക്ക് എന്ത് പറയാൻ കഴിയും, എന്താണ് പറയാൻ അവശേഷിക്കുന്നത്, വരുമ്പോഴും പോകുമ്പോഴും എന്റെ പേര് നിലനിന്നു ഓരോ അണുവിലും അവന്റെ ചുണ്ടിൽ എന്തോ വിറയൽ. അവൻ എനിക്കും എൻ്റെ മുന്നിലേക്ക് അകന്നു പോയി കൊണ്ടേയിരുന്നു വഴി കളോക്കെ നിരീക്ഷിച്ചകന്നു എവിടെനിന്നോ നുണയന്മാർ വർദ്ധിച്ചു. ഞാൻ സത്യം പറഞ്ഞുകൊണ്ടേയിരുന്നു, കൊടുങ്കാറ്റിന്റെ ഉദ്ദേശ്യങ്ങൾ നല്ലതായിരുന്നില്ല, ഈ വിളക്ക് അങ്ങനെ കത്തിക്കൊണ്ടിരിക്കുന്നു രചന - വസീം ബറേൽവി പരിഭാഷ ശ്രമം - ജീ ആർ കവിയൂർ 10 07 2023

വരവറിയിച്ച്

വരവറിയിച്ച് മിഴിനീരിലെന്റെ ഹൃദയം  മൊഴി മലരുകൾക്കായ് കാതോർത്തു നിൽക്കവേ  കാൽച്ചിലമ്പോലി കർണ്ണാനന്ദം  വർണ്ണവസന്ത രാജികൾ  ഉൾകാമ്പിൽ മുട്ടുമ്പോൾ  മൗന ജാലകം തുറക്കുന്നു  ശ്രീ രഞ്ജിനി രാഗമായായ്  സ്വപ്നസാനുവിൽ  സ്വർണ്ണ തിളക്കം  സുഗന്ധപൂരിത സാമീപ്യമായി നീ  ജീ ആർ കവിയൂർ 08 07 2023

എൻ്റെ പുലമ്പലുകൾ -95

എൻ്റെ പുലമ്പലുകൾ -95 ജീവിതം  വിലയേറിയതാണ്. പ്രണയത്തിന്റെ വേദനയുമായി ജീവിതം മുന്നോട്ട് പോകുന്നു,  ഇവ മഞ്ഞുതുള്ളി പോലെ ഉരുകുന്നു.   അവസാനം എത്താൻ കഴിയാത്ത  ഒരു വാഗ്ദാനമുണ്ടായിരുന്നു,  ഇപ്പോൾ ജീവിതം മരണത്തിന്റെ  അച്ചിൽ രൂപപ്പെടുകയാണ്.   എന്റെ പ്രിയേ, നീ എന്നെ  മനസ്സിലാക്കിയിരുന്നെങ്കിലെന്ന്  ഞാൻ ആഗ്രഹിക്കുന്നു,  ഇപ്പോളത് മണൽ പോലെ എന്റെ കൈകളിൽ നിന്ന് വഴുതിപ്പോകുന്നു.   ഇനി എന്ത് അവകാശത്തോടെയാണ്  ഞാൻ നിന്നെ വിളിക്കേണ്ടതെന്ന്  എന്നോട് പറയൂ,  ജീവിതമിപ്പോൾ നാണക്കേടിന്റെ  ഭാരത്താൽ അടിച്ചമർത്തപ്പെടുന്നു. ചില തെറ്റുകൾ നിങ്ങളുടേതാണ്, ചില തെറ്റുകൾ എന്റേതും,  ഇപ്പോൾ എന്റെ ജീവിതം  കഷണങ്ങളായി വിഭജിക്കപ്പെടുന്നു.   നിങ്ങൾ എവിടെ ജീവിച്ചാലും  നിങ്ങൾ സുരക്ഷിതരായിരിക്കും  നിങ്ങളുടെ ജീവിതം വർദ്ധിക്കുന്നു,  എന്റെ ജീവിതം കുറയുന്നു.   നിങ്ങൾ നിങ്ങളുടെ ജീവിതം  മെച്ചപ്പെടുത്തുന്നു,  എന്റെ തെറ്റുകൾ കണക്കാക്കരുത്,  എന്റെ ജീവിതം അതുപോലെ തന്നെ പോകുന്നു.   എന്റ...

അന്തമായ തേടൽ

കാണുന്നു പലതും  കണ്ടതി തൊന്നുമല്ലല്ലോ  കാലത്തിൻ യവനികക്ക്  കാഴ്ചകളായി മാറുന്നുവോ  മണക്കുന്നു ജീവിതങ്ങൾ  മറഞ്ഞു പോയ മങ്ങിയ  മഴക്കാഴ്ചകളായ്  മദിക്കുന്ന മനസ്സും  വചസ്സുകളൊക്കെ  വായന തേടുന്ന വഴിയോരത്തമ്പുകളായ് വർണ്ണിക്കാനാവാത്ത  താളുകളിൽ തളച്ചിട്ടു  അക്ഷര കുഞ്ഞുങ്ങളായ് താലോലിക്കാനില്ലാതെ തമസ്സിലാഴ്ന്നു പോകുന്നു  കടമകളൊക്കെ കാർന്നു  തിന്നുന്നുവല്ലോ കാമനീയ  ദൃശ്യങ്ങൾ അലിഞ്ഞു  കാമ്യമായതിനെ തേടി  നടന്നു വിജനതയിൽ  ജീ ആർ കവിയൂർ

ഇനി എത്ര നാൾ

ഇനി എത്ര നാൾ  ഓർമ്മയുണ്ടോ നാം കണ്ടു മുട്ടിയതെവിടവച്ചോ യുഗയുഗാന്ത പാതകളിൽ യുവമിധുനങ്ങളായോ സീതയായോ രാധയായോ  രുഗ്മിണിയായോ ഭാമയായോ  അവസാനം അരുന്ധതിയായോ  ഓർക്കുമ്പോളില്ല ജനുമതികളിവിടെ പുനർജനിക്കുന്നു  മന്ധരയായി  ശൂർപണകയായ്  മണ്ഡോദരിയായ്  പൂതനയായ്  ലക്ഷ്മിയായ്  സരസ്വതിയായ് ജേഷ്ഠയായി  നന്മതിന്മകളുടെ ഇടയിലൂടെ  ഈ പ്രയാണമിനി എത്ര നാൾ  ജീ ആർ കവിയൂർ  03 07 2023

എവിടെ നീ പ്രണയമേ

എഴുതാൻ മറന്ന ജീവിത കഥയിലെ ആരുമറിയാതെ പോയോരു നായിക നീ നിനക്കായ് രചിച്ച കാവ്യ പുഷ്പങ്ങളിലെ അക്ഷര കൂട്ടിനീണങ്ങൾക്ക് പാഴ്സൃതിയോ വിതുമ്പി കരയും എൻ ഹൃദയ തമ്പുരവിൽ നോവു പകരുന്ന ഗാനത്തിനു വിരഹ വേദനയോ മറക്കുവാനാവില്ല മരിക്കു വോളം നീ തന്നകന്നോരാ പ്രണയത്തിൻ മധുര നോവ് ജീ ആർ കവിയൂർ 03 07 2023

എഴുതാൻ മറന്ന

എഴുതാൻ മറന്ന ജീവിത കഥയിലെ ആരുമറിയാതെ പോയോരു നായിക നീ നിനക്കായ് രചിച്ച കാവ്യ പുഷ്പങ്ങളിലെ അക്ഷര കൂട്ടിനീണങ്ങൾക്ക് പാഴ്സൃതിയോ വിതുമ്പി കരയും എൻ ഹൃദയ തമ്പുരവിൽ നോവു പകരുന്ന ഗാനത്തിനു വിരഹ വേദനയോ മറക്കുവാനാവില്ല മരിക്കു വോളം നീ തന്നകന്നോരാ പ്രണയത്തിൻ മധുര നോവ് ജീ ആർ കവിയൂർ 03 07 2023

ഋതുക്കളുടെ വരവിൽ.

ഋതുക്കളുടെ വരവിൽ. പൂക്കൾ പുഷ്പിക്കുമ്പോൾ,  കുയിലുകൾ പാടുമ്പോൾ  നിന്നോർമ്മകൾക്ക് എന്തു സുഗന്ധം!  നിൻ വരവറിയിക്കുന്നുവല്ലോ വസന്തം!  നിൻ ചെഞ്ചോടികളിൽ  വിരിയുമാ ചൈത്രനിലാവിൻ  ചാരുതയിൽ മിഴി നട്ടിരിക്കവേ  ചന്ദനം മണക്കും നിൻ സാമീപ്യം  ഞാൻ വല്ലാതെ ഓർത്തു പോകുന്നു  വർഷ സന്ധ്യയിലായ് വർഷിണീ നിന്റെ  ഹർഷണത്താലറിയാതെ ഉള്ളംകുളിർത്തുവല്ലോ  എന്നുള്ളം കൊളുത്തുന്നുവല്ലോ  ശാഖികളിലെ ഇലപൊഴിയും  ശിശിരത്തിൽ തണുപ്പ് അറിഞ്ഞു,  വിരഹത്തിൻ നോവ് ഞാനറിഞ്ഞു. വൈഖരിയായ് എൻ തൂലികയ്ക്കും  കുളിർ പകർന്നു നിൻ വരവ്.  ഹേമന്ത നിശീഥിനിയിൽ  ഹൈമവതീ  നിൻകണ്ണിലെ നക്ഷത്രത്തിളക്കം  കണ്ടെൻ മനം തുടിച്ചൂ പ്രിയതേ!  എൻമനം  വല്ലാതെതുടിച്ചു!  ജീ ആർ കവിയൂർ 30 06 2023