किसे पेश करूँ സാഹിർ ലുദിയാനിയുടെഗസൽ പരിഭാഷ
किसे पेश करूँ സാഹിർ ലുദിയാനിയുടെ
ഗസൽ പരിഭാഷ
ആരെ പരിചയപ്പെടുത്തും
ആർക്ക് ഞാനിത് സമ്മാനിക്കുമീ
മനോഹരമായ ഗീതകവും മുക്തകവും (2)
ആർക്കാണാവോ എൻ്റെ മനസ്സിൽ തുളുമ്പും
വികാര വിചാരങ്ങൾ സമർപ്പിക്കും
മനോഹരമായ ഗീതകവും മുക്തകവും
ആർക്കാണ് ഞാനെൻ്റെ കണ്ണുകളിൽ വിരിയും പ്രകാശ ധാര കാണിക്ക വെക്കും
ആർക്ക് ഞാനീ രാവിൻ കറുപ്പാർന്ന എൻ്റെ
കാർക്കുന്തലം സമർപ്പിക്കും
മനോഹരമായ ഗീതകവും മുക്തകവും
ആരോട് ഞാൻ പറയുമെൻ നിശാസത്തിൻ ചൂട് പകരും (2)
ആർക്ക് ഞാനെൻ്റെ മൃദു
വാർന്ന വാക്കുകളാൽ സമ്മനിക്കുമീ
മനോഹരമായ ഗീതകവും മുക്തകവും
ആരോരു സുഹൃത്തിനോട് ഒന്നെങ്കിലും പങ്കുവേക്കും (2)
ആർക്കു ഞാനെൻ്റെ ഹൃദയമിടിപ്പ് കേൾപ്പിക്കും
ആരെ പരിചയപ്പെടുത്തും
ആർക്ക് ഞാനിത് സമ്മാനിക്കുമീ
മനോഹരമായ ഗീതകവും മുക്തകവും
സാഹിർ ലുദിയാനിയുടെ രചന
പരിഭാഷ ജീ ആർ കവിയൂർ
04 04 2023
Comments