നെന്മേനി കാവ്
നെന്മേനി കാവ്
അമ്മേ ശരണം ദേവീ ശരണം
നെന്മേനി കാവിലമ്മേ ശരണം ...(2)
എന്നിലുണരും രാഗാലാപനം
നിൻ കൃപയാലല്ലോ അമ്മേ ഭഗവതി
നെന്മേനി കാവിൽ വാഴും പരമേശ്വരിയെ
നിന്നരികിൽ വന്നു തൊഴുകൈയ്യോടെ
നിൽക്കുമ്പോളെൻ മനസ്സിൻ എന്തൊരാനന്ദം
അമ്മേ ശരണം ദേവീ ശരണം
നെന്മേനി കാവിലമ്മേ ശരണം...(2)
ഗണത്തിൻ നായകൻ ഗണപതി
ഗജമുഖ ദേവൻ വിഘ്നങ്ങൾ
നീക്കുവാൻ നിന്നരികെ ഉണ്ടല്ലോ
ഗിരിമകളൊക്കെയരുളുന്നു നിന്നരികിലായ്
നാഗരാജാവും നാഗയക്ഷിയും അമ്മയും കുടികൊള്ളുന്നു
മഞ്ഞളാടിയും കമുകിൻ പൂക്കുലചുടിച്ചും
നൂറുംപാലും നേദിച്ചു പ്രാർത്ഥിക്കുന്നവരുടെ
ദോഷമകറ്റി മനസ്സുഖം നൽകുന്നുവല്ലോ
അമ്മേ ശരണം ദേവീ ശരണം
നെന്മേനി കാവിലമ്മേ ശരണം...(2)
കിഴക്കു പടിഞ്ഞാറ് മൂലയില്ലല്ലോ
സാക്ഷാൽ രക്ഷസ്സ് , ബ്രഹ്മരക്ഷസ് അല്ലോ കുടിയിരിപ്പു
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ
സൽ ബുദ്ധിവൈഭവം അരുളുന്നുവല്ലോ
അമ്മേ ശരണം ദേവീ ശരണം
നെന്മേനി കാവിലമ്മേ ശരണം....(2)
കർമ്മ ബന്ധങ്ങളുടെ കെട്ടഴിച്ചീടാൻ
കാവിൻ കിഴക്കു വടക്കേ മൂലയിലായി
യോഗീശ്വര സാന്നിധ്യമരുളുന്നു വല്യച്ഛൻ
കൈകൂപ്പുന്ന വർക്ക് അവിടുന്നു നിത്യം
മനസ്സു സുഖവും ഐശ്വര്യവും നൽകിയനുഗ്രഹിക്കുന്നു
അമ്മേ ശരണം ദേവീ ശരണം
നെന്മേനി കാവിലമ്മേ ശരണം ....(2)
കാവിൽ പടിഞ്ഞാറ് തെക്കേ മൂലയിലല്ലോ
സാക്ഷാൽ ചിൻമുദ്രാഗിതനാം ശാസ്താവ്
കലിയുഗ വരദനായി കുടിയിരുപ്പതു
ശനിദോഷ ദുരിതങ്ങൾ മാറ്റുന്നു
മനമുരുകി പ്രാർത്ഥിക്കുന്നവർക്ക്
മനശക്തിയും ധൈര്യവും നൽകുന്ന
ശിവൻ്റെ രൗദ്ര അവതാരമാം
വീരഭദ്ര സ്വാമിയും നിന്നരികെയിരുന്നു
അനുഗ്രഹം ചൊരിയുന്നു
അമ്മേ ശരണം ദേവീ ശരണം
നെന്മേനി കാവിലമ്മേ ശരണം....(2)
ജി ആർ കവിയൂർ
19 04 2023
Comments