കദളി മംഗലത്ത് വാഴും അമ്മ
കദളിമംഗലത്തു വാഴും
കാളി മഹേശ്വരി
കദന ഭാരങ്ങളകറ്റുവോളേ
കാർത്തൃായനി കാത്തുകൊള്ളേണമേ
ദൈതൃ നിഗ്രഹം നടത്തിയോളേ
ദയാപരേ ഭദ്രകാളി നമോസ്തുതേ
അമ്മേ ശരണം ദേവി ശരണം
കദളിമംഗലത്ത് വാഴുമ്മേ ശരണം
ഭക്തരെ ഭദ്രമായി കാത്തിരുളുന്നമ്മ
ഭദ്രകാളിയമ്മ ഭഗവതിയേ
കുംഭമാസം മുതലാരംഭിച്ചു
മീനഭരണിയോളം
തിരുവോത്സവമ്മയ്ക്ക്
അമ്മേ ശരണം ദേവി ശരണം
കദളിമംഗലത്ത് വാഴുമ്മേ ശരണം
ഇരുവള്ളിപ്പറ തെങ്ങേലി
വെൺപാലക്കരയിലെ ഭക്തർ
ഇരുകയും കൂപ്പിയമ്മയേ
പ്രാർത്ഥിക്കുമ്പോൾ
അഭയമരുളുന്നുയമ്മ
കദളിമംഗലം വാഴും ഭദ്രകാളിയമ്മേ
അമ്മേ ശരണം ദേവി ശരണം
കദളിമംഗലത്ത് വാഴുമ്മേ ശരണം
വിഷുക്കാലമത്രയും അമ്മ
തൻ ഭക്തരെ കാണുവാൻ
ജീവിതയിലേറി വീടു വീടാന്തരം
വന്നിടുമ്പോൾ മക്കൾ അമ്മയ്ക്കായ്
കാണിക്കയും പറയും നൽകി സ്വീകരിക്കുന്നേരം അകമഴിഞ്ഞ് അനുഗ്രഹിച്ചു അമ്മ
പത്താമുദയത്തിൽ
കദളിമംഗലത്ത് വന്നിട്ടുന്നു
അമ്മേ ശരണം ദേവി ശരണം
കദളിമംഗലത്ത് വാഴുമ്മേ ശരണം
തപ്പും തൊടിയും പടകവാദ്യത്തോടെയും
പടയണി കോലങ്ങൾ കെട്ടിയാടുന്നു
ഇടനെഞ്ചിനുള്ളിലെ ഭക്തിയോടെ
ചെറിയ വലിയ ഇടപ്പടയണിയും
നടത്തിടുമ്പോളമ്മ സന്തുഷ്ടയായി
അനുഗ്രഹിക്കുന്നൂ
അമ്മേ ശരണം ദേവി ശരണം
കദളിമംഗലത്ത് വാഴുമ്മേ ശരണം
അടവി ദിവസം പള്ളിപ്പാനയും
ചൂരലടവിയും മീനത്തിലെ
രേവതി,അശ്വതി നാളുകളിൽ
പകൽ തുള്ളിയൂറഞ്ഞ്
തീക്കനൽ വാരിയെറിയുന്ന കാലയക്ഷിക്കോലത്തെ കണ്ട്
ഭക്തിയാലീറനണിഞ്ഞു
നിൽക്കുന്നു
അമ്മേ ശരണം ദേവി ശരണം
കദളിമംഗലത്ത് വാഴുമ്മേ ശരണം
ജീ ആർ കവിയൂർ
20 04 2023
Comments