അമ്മേ ശരണം ദേവീ ശരണം അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 

അരീക്കാവിൽ അമരും അമ്മേ 
അരികെ വന്നു തൊഴുമ്പോൾ 
അരിയെ ദുഃഖങ്ങൾ അകലുന്നുവല്ലോ 
അരികളെയെല്ലാം അകറ്റിനി നീ
അണയ്ക്കുന്നു നിൻ അന്തികേ 

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 

പണ്ട് പണ്ടൊരു തോണിയിലേറി 
വടക്കുനിന്നും വഴിതെറ്റി 
അഷ്ടമുടി കായലും കല്ലടയാറും 
അറബിക്കടലും ചേരുമാ 
ത്രിവേണിയിങ്കലായ്

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 
 
വന്നടുത്തൊരു സ്ത്രീരത്നം അവർക്ക് 
അഭയം നൽകി കളീലിൽ തറവാട്ടിലായ്
അവരോടൊപ്പം കൊണ്ടുവന്നോരു 
ദുർഗ്ഗാ ദേവീതൻ ഉപാസന മൂർത്തിയെ 
കുടിയിരുത്തി കാലാകാലങ്ങളിലായ്
അവസാനം പ്രതിഷ്ഠിച്ചു 
ഇന്ന് കാണും ക്ഷേത്രത്തിലായ് 

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 

കുംഭ മാസത്തിൽ മൂന്നാം
 വെള്ളിയാഴ്ച നാളിലായി 
മാടൻ പൂജയോടെ 
കൊടിയേറി ഉത്സവത്തിന് 
കരക്കാരുടെ താലപ്പൊലിമയാൽ 
കരകഘോഷത്തിനകമ്പടിയോടെ 
കെട്ടുകാഴ്ചയായി കുതിരകളെ 
കുടിയിരുത്തി പോന്നു 
അമ്മയ്ക്കു പൊങ്കാല നൈവേദ്യവും നൽകി 
വിഷു നാളിൽ കണികണ്ട് അമ്മയെ 
ഉത്സവം കൊടിയിറങ്ങുന്നു

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 

ദൂരദേശത്തുനിന്നുമായ്
നേത്രരോഗത്താൽ വലയും 
ഭക്തർ വന്നു നിന്നെന്തികേ 
കണ്ണ് കാണിയക്ക സമർപ്പിച്ചു 
സൗഖ്യമടയുന്നുവല്ലോ അമ്മേ 

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 

അരീക്കാവിൽ അമരും അമ്മേ 
അരികെ വന്നു തൊഴുമ്പോൾ 
അരിയെ ദുഃഖങ്ങൾ അകലുന്നുവല്ലോ 
അരികളെയെല്ലാം അകറ്റി നീ
അണയ്ക്കുന്നു നിൻ അന്തികേ 

അമ്മേ ശരണം ദേവീ ശരണം 
അരീക്കാവ് അരിനെല്ലൂർ അമ്മേ ശരണം 

ജീ ആർ കവിയൂർ
04 04 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “