ഇല്ല വരികയില്ല ആ കാലമിനിയും
കണ്ണാഴങ്ങളിൽ മൗനത്തിൻ്റെ
വിലയറിയുന്നു
മന്ദ സ്മിതങ്ങളിലെല്ലാം മറന്നു
മൊഴികളിൽ വസന്തിനായി കാത്തിരുന്നു
ചില്ലകളിലിരുന്നു ഒരു
കുയിൽ പാട്ടായ് മാറാൻ കൊതിക്കുന്നു
നിലാവിൻ്റെ വെണ്മയിൽ കാത്തിരുന്നു
കാതോർക്കലിൽ കരിലകളുടെ മർമ്മരം
വെള്ളി തിളക്കങ്ങളുടെ കിലുക്കങ്ങൾ
നെഞ്ചിലേറ്റി നിമിഷങ്ങൾ
ഇല്ല വരികയില്ല ആ കാലമിനിയും
ജീ ആർ കവിയൂർ
11 04 2023
Comments