ഓർമ്മച്ചെപ്പിൽ നിന്നും
ഓർമ്മച്ചെപ്പിൽ നിന്നും
ഓർമ്മകളിലിന്നും
പൂക്കുന്നു കണിക്കൊന്നയും
അമ്മ വെച്ചൊരു കണിവെള്ളരി
കറിയുടെ സ്വാദുമിന്നുമെന്തേ
വേട്ടയാടുന്നുവല്ലോ മനസ്സിനെ
എറെ കൊതിപ്പിച്ച അച്ഛൻ
തന്നൊരു വെള്ളി നാണയത്തിൻ
തിളക്കവും അതു കൊണ്ടു വാങ്ങി
തിന്നോരു മധുര മുട്ടായിയും
നുണയുന്ന കൊച്ചു കുട്ടിയായ്
വളയം ഉരുട്ടിയ കാലം
ഇന്നും വെള്ളിനര വീഴുമ്പോഴും
മിഴിയിൽ തെളിയുന്ന
ദിനങ്ങളിന്നും തിരികെ വരില്ലല്ലോ
ജീ ആർ കവിയൂർ
06 04 2023
Comments