വെള്ളിയാഴ്ച ഉറക്കം

വെള്ളിയാഴ്ച ഉറക്കം 

ചൂടും തണുപ്പും 
ചുടുനിണമൊക്കെ 
ചിരിയും ചിന്തകളും 
ചിത്ര വർണ്ണ ശോഭയും 
മറന്ന് വേവുന്ന മണലിൽ 
നടന്നു നീങ്ങുമ്പോഴും 
മനസ്സിൽ ഓലപ്പീലി ചൂടി 
കയ്യാട്ടി വിളിക്കുന്ന 
കേരം തിങ്ങും നാടിനെ
സ്വപ്നം കണ്ട്  കടങ്ങളുടെ
അളം മാത്രം അറിഞ്ഞു 
മീശയുടെ കനം കുറയുമ്പോൾ 
തിരികെയെന്ന് എന്ന ചോദ്യങ്ങളുടെ മുന്നിൽ 
ചിരിച്ചു കാട്ടിയും എണ്ണ മണക്കുന്ന 
പണം  എണ്ണി വാങ്ങുമ്പോൾ 
എത്രയോ ശകാരവചനങ്ങൾ
 ഏറ്റുവാങ്ങി വേദനയുടെ 
ചുരങ്ങളിറങ്ങി വാരാന്ത്യത്തിലെ 
വെള്ളിയാഴ്ച കുംഭകർണ്ണ സേവയാണ് 
ഏതൊരു കടല കടന്നവന്റെ ഏക ആശ്വാസം 

ജീ ആർ കവിയൂർ 
07 04 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “