ഉത്രശ്രീബലി നാൾ
ഉത്രശ്രീബലി നാൾ
ഉച്ചതിരിഞ്ഞ്.....
ഉത്സവം തിമിർക്കുന്നു
ഉത്സാഹത്തോടെ
ഉടപിറന്നോനെ കണ്ട്
വിഷു കൈനീട്ടം ഏറ്റു വാങ്ങാൻ
എത്തി മൂവരും
ആലംതുരുത്തിയും
കരുനാട്ടുകാവും
പടപ്പാട്ടും അമരും അമ്മമാർ
അപ്പൂപ്പൻ തിന്തകതോം
അമ്മൂമ്മത്തിന്തകതോം
അപ്പൂപ്പൻ കൊട്ടടയ്ക്ക
അമ്മൂമ്മ വിറ്റടയ്ക്ക
അപ്പൂപ്പൻ ഒന്നടിച്ചേ
അമ്മൂമ്മ മിറ്റത്തൂരുണ്ടുവീണേ
അപ്പൂപ്പൻ തിന്തകതോം
അമ്മൂമ്മത്തിന്തകതോം
ഉത്ര ശ്രീബലിക്ക്
പട്ടയും കള്ളും വേണ്ട
അനുഗ്രഹം മാത്രം മതി
ശ്രീവല്ലഭ ഭഗവാന്റെ
അനുഗ്രഹം മാത്രം മതി...
ജീ ആർ കവിയൂർ
02 04 2023
Comments